സഞ്ജുവിന്റെ മിന്നൽ ക്യാച്ച്; പാകിസ്താനെതിരെ എട്ടാം തവണയും പതിവ് തെറ്റിക്കാതെ ഹർദിക്
ദുബൈ: ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യക്കെതിരെ മികച്ച തുടക്കവുമായി പാകിസ്താൻ. ദുബൈ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ ആദ്യം തന്നെ ഓപ്പണർ ഫഖർ സമാനെയാണ് നഷ്ടമായി. ഹർദിക് പാണ്ഡ്യായാണ് താരത്തെ പുറത്താക്കിയത്. ഹർദിക് എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്തിൽ സഞ്ജു സാംസണ് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്.
ഇതോടെ പാകിസ്താനെതിരെ കളിച്ച എല്ലാ ടി-20 മത്സരത്തിലും ഹർദിക് വിക്കറ്റ് നേടിയിരിക്കുകയാണ്. പാകിസ്താനെതിരെയുള്ള ഹർദിക്കിന്റെ എട്ടാം ടി-20 മത്സരമായിരുന്നു. എട്ടാം മത്സരത്തിലും പാകിസ്താനെത്തിരെയുള്ള തന്റെ വിക്കറ്റ് വേട്ട തുടർന്നിരിക്കുകയാണ് ഹർദിക്. ഒമ്പത് പന്തിൽ 15 റൺസ് നേടിയാണ് ഫഖർ സമാൻ മടങ്ങിയത്. മൂന്ന് ഫോറുകളാണ് താരം നേടിയത്. ഫഖറെ നഷ്ടമായെങ്കിലും പാകിസ്താൻ മികച്ച രീതിയിലാണ് ഇന്ത്യക്കെതിരെ റൺ ഉയർത്തികൊണ്ടിരിക്കുന്നത്.
അതേസമയം ഒമാനെതിരായ മത്സരത്തിൽ പുറത്തിരുന്ന ജസ്പ്രിത് ബുംറയും വരുൺ ചക്രവർത്തിയും ഈ മത്സരത്തിൽ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. കഴിഞ്ഞ മത്സരത്തിൽ കളത്തിൽ ഇറങ്ങിയ അർഷദീപ് സിങ്, ഹർഷിദ് റാണ എന്നിവർക്ക് പകരമാണ് ഇരുവരും ടീമിൽ ഇടം നേടിയത്.
ഇന്ത്യ പ്ലെയിങ് ഇലവൻ
അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്(ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.
പാകിസ്താൻ പ്ലെയിങ് ഇലവൻ
സയിം അയൂബ്, സാഹിബ്സാദ ഫർഹാൻ, ഫഖർ സമാൻ, സൽമാൻ ആഘ(ക്യാപ്റ്റൻ), ഹുസൈൻ തലാത്, മുഹമ്മദ് ഹാരിസ്(വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."