HOME
DETAILS

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു; എ.എന്‍.ഐ എഡിറ്റര്‍ക്കെതിരെ കേസെടുത്ത് കോടതി

  
September 21 2025 | 17:09 PM

lucknow high court registered case against ani editor smitha prakash

ന്യൂഡല്‍ഹി: വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയുടെ എഡിറ്റര്‍ക്കെതിരെ കേസ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നാണ് ആരോപണം. കേസില്‍ എ.എന്‍.ഐ എഡിറ്റര്‍ സ്മിത പ്രകാശിനെതിരെ ലഖ്‌നോ കോടതിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ അമിതാഭ് ഠാക്കൂറാണ് എന്‍.ഐക്കെതിരെ കോടതിയെ സമീപിച്ചത്. പരാതിക്കാരന്റെ വാദങ്ങള്‍ കേട്ട കോടതി കേസെടുക്കാവുന്ന വിഷയമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്. 

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ഉദ്ധരിച്ച് എ.എന്‍.ഐ ആവര്‍ത്തിച്ച് നല്‍കിയ വാര്‍ത്തകള്‍ ഔദ്യോഗിക വെബ്‌സൈറ്റുകളിലോ, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലോ പങ്കുവെച്ചിട്ടില്ലെന്ന് ഹരജിക്കാരന്‍ വാദിച്ചു. ഔദ്യോഗിക പ്രസ്താവനയില്ലാതെ കമ്മീഷന്റെ പേരില്‍ ഏജന്‍സി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയായിരുന്നു. 2025 ആഗസ്റ്റ് മുതല്‍ എ.എന്‍.ഐയുടേതായി വന്ന പോസ്റ്റുകളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സ്ഥിരീകണത്തിന് മുന്‍പോ അതില്ലാതെയോ പ്രസിദ്ധീകരിച്ച വാര്‍ത്തകളും കോടതിയില്‍ ഹരജിക്കാരന്‍ സമര്‍പ്പിച്ചു. രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവന എന്നവകാശപ്പെട്ട് വന്ന പോസ്റ്റുകളും ഇതില്‍ ഉള്‍പ്പെടും. 

A case has been registered against ANI Editor Smita Prakash for allegedly spreading fake news. The accusation is that false reports were circulated in the name of the Election Commission of India. The case was filed by a Lucknow court, and ANI is considered a pro-government news agency.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിഎസ്ടി പരിഷ്‌കരണം; ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് വിലകുറയും; പുതിയ നിരക്കുകള്‍ അറിഞ്ഞിരിക്കാം

National
  •  4 hours ago
No Image

മുസ്‌ലിം സെയിൽസ്മാൻമാരെ പിരിച്ചുവിടണം: വിദ്വേഷ കാമ്പയിനുമായി കടകൾ കയറിയിറങ്ങി മുതിർന്ന ബിജെപി നേതാവിന്റെ മകൻ 

National
  •  5 hours ago
No Image

ലോകത്തെ ഏറ്റവും വലിയ സ്വർണ ശേഖരമുള്ള രാജ്യങ്ങൾ ഇവ; ഇന്ത്യയുടെ സ്ഥാനം ആദ്യ പത്തിൽ

Economy
  •  5 hours ago
No Image

വളര്‍ച്ചയെ അടിച്ചമര്‍ത്തുന്ന നികുതിയാണ് ജിഎസ്ടി; പുതിയ പരിഷ്‌കരണം അപര്യാപ്തം; വിമര്‍ശിച്ച് കോണ്‍ഗ്രസ്

National
  •  5 hours ago
No Image

ദുബൈയിലെ സ്വർണ വില കുതിച്ചുയരുന്നു; തൂക്കത്തേക്കാൾ ഏറെ ബജറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുടെ എണ്ണത്തിൽ വർധന 

uae
  •  5 hours ago
No Image

ഹമാസ് ഭീകരസംഘടനയല്ല, ആയുധങ്ങളോടെ ഇസ്റാഈലിനെതിരെ തിരിച്ചടിക്കണം; ടെൽ അവീവിൽ ബോംബ് വീണാലേ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂ; ജി.സുധാകരൻ

Kerala
  •  6 hours ago
No Image

കുവൈത്തിൽ ഗാർഹിക തൊഴിലാളി വിസ അന്വേഷണ സേവനം ആരംഭിച്ചു; 'സഹേൽ' ആപ്പിൽ പുതിയ ഡിജിറ്റൽ സംവിധാനം

Kuwait
  •  6 hours ago
No Image

അയ്യപ്പ സംഗമത്തിന് പിന്നാലെ ശബരിമല സംരക്ഷണ സംഗമത്തിനും ആശംസയറിയിച്ച് യോഗി ആദിത്യനാഥ്

Kerala
  •  6 hours ago
No Image

13 വർഷങ്ങൾക്ക് ശേഷം സ്വന്തം റെക്കോർഡ് മറികടന്നു; ഒറ്റ റൺസിൽ കുതിച്ച് പാകിസ്താൻ

Cricket
  •  6 hours ago
No Image

സഞ്ജുവിന്റെ മിന്നൽ ക്യാച്ച്; പാകിസ്താനെതിരെ എട്ടാം തവണയും പതിവ് തെറ്റിക്കാതെ ഹർദിക്

Cricket
  •  7 hours ago