HOME
DETAILS

അയ്യപ്പ സംഗമത്തിന് പിന്നാലെ ശബരിമല സംരക്ഷണ സംഗമത്തിനും ആശംസയറിയിച്ച് യോഗി ആദിത്യനാഥ്

  
Web Desk
September 21, 2025 | 4:44 PM

up minister yogi adityanath wishe to sabarimala samrakshana sangamam

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ അയ്യപ്പ സംഗമത്തിന് പുറമെ സംഘപരിവാര്‍ സംഘടനകളുടെ ശബരിമല സംരക്ഷണ സംഗമത്തിനും യോഗിയുടെ ആശംസ. ധര്‍മ്മാനുസരിയായ ജീവിതത്തിന് വഴികാട്ടുകയാണ് സനാതന ധര്‍മ്മമെന്നും ഭക്തരെ ദൈവീകതയിലേക്ക് ബന്ധിപ്പിക്കാന്‍ ശബരിമല സംരക്ഷണ സംഗമത്തിന് കഴിയട്ടെയെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശംസിച്ചു.

അയ്യപ്പ സംഗമത്തിന് ബദലായി നാളെ പന്തളത്ത് വെച്ചാണ് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ശബരിമല സംരക്ഷണ സംഗമം നടക്കുന്നത്. ഐക്യവും സാമൂഹിക മൈത്രിയും ശക്തിപ്പെടുത്താന്‍ സനാതന മൂല്യങ്ങളും സംസ്‌കാരവും വ്യാപിപ്പിക്കണമെന്നും, ശബരിമല കര്‍മ്മസമിതിയുടെ പരിശ്രമം പ്രശംസനീയമാണെന്നും യോഗി ആശംസ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

അയ്യപ്പസംഗമത്തിന് യോഗിയുടെ ആശംസ

കഴിഞ്ഞ ദിവസം പമ്പയില്‍ നടന്ന സര്‍ക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിന് ആശംസ അറിയിച്ച് യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. യോഗിയുടെ സന്ദേശം ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടന വേദിയില്‍ വായിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ശബരിമലയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ആഗോള അയ്യപ്പസംഗമത്തിന് സാധിക്കട്ടെയെന്നാണ് യോഗി പറഞ്ഞത്. ധര്‍മ്മത്തിന്റെ ദിവ്യരക്ഷകനാണ് യ്യപ്പനെന്നും, അദ്ദേഹത്തെ ആരാധിക്കുന്നത് ധര്‍മ്മത്തിന്റെ പാതയെ പ്രകാശിപ്പിക്കുകയും, സാത്വിക മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും ഭകതരെ പ്രചോദിപ്പിക്കുന്നു. ഐക്യവും സൗഹാര്‍ദ്ദവും ശക്തിപ്പെടുത്താന്‍ പൗരാണിക ജ്ഞാനവും പാരമ്പര്യങ്ങളും പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ കാഴ്ച്ചപ്പാടില്‍ ആഗോള അയ്യപ്പസംഗമം വളരെ പ്രാധാന്യമര്‍ഹിക്കുന്നു, എന്നുമാണ് ആശംസ കുറിപ്പില്‍ യോഗി പറഞ്ഞത്. 

തൊട്ടുപിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. അയ്യപ്പസംഗമം കൊണ്ടുണ്ടായ ഏകഗുണം ദേവ്‌സ്വം മന്ത്രിക്ക് യുപി മുഖ്യമന്ത്രിയുടെ ആശംസ വായിക്കാനായി എന്നത് മാത്രമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പരിഹസിച്ചു. 

Following the Ayyappa Sangamam, Yogi Adityanath extended his wishes for the Sabarimala Protection Sangamam as well.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു; രണ്ടാനച്ഛനും കൂട്ടുനിന്ന അമ്മയ്ക്കും 180 വര്‍ഷം കഠിനതടവ്

Kerala
  •  8 days ago
No Image

അൽ ഐനിൽ ആദ്യമായി 'മനാർ അബൂദബി'; രാത്രിയിൽ പ്രകാശപൂരിതമായി ഈന്തപ്പനത്തോട്ടങ്ങൾ

uae
  •  8 days ago
No Image

യുഎഇയിൽ നാളെ 'ബീവർ സൂപ്പർമൂൺ'; ഈ വർഷത്തെ ഏറ്റവും വലുതും തിളക്കമേറിയതുമായ ചന്ദ്രനെക്കാണാൻ അവസരം

uae
  •  8 days ago
No Image

'കൗതുകം' വിനയായി, വാരണാസി-മുംബൈ ആകാശ എയർ വിമാനത്തിന്റെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമം; യാത്രക്കാരൻ അറസ്റ്റിൽ

National
  •  8 days ago
No Image

അടുത്ത ബില്ലിലും ഷോക്കടിക്കും; നവംബറിലും സര്‍ചാര്‍ജ് പിരിക്കാന്‍ കെ.എസ്.ഇ.ബി

info
  •  8 days ago
No Image

'5 വർഷം മുമ്പുള്ള മെസ്സി നമുക്കില്ല'; 2026 ലോകകപ്പ് ജയിക്കാൻ അർജൻ്റീനയുടെ തന്ത്രം മാറ്റണമെന്ന് മുൻ താരം

Football
  •  8 days ago
No Image

അഞ്ച് ഫലസ്തീനികള്‍ക്ക് കൂടി മോചനം; ഗസ്സയില്‍ വീണ്ടും സന്തോഷക്കണ്ണീര്‍

International
  •  8 days ago
No Image

ലോറിയില്‍ തട്ടി നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചു; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

പ്ലാറ്റ്‌ഫോമില്‍ ഉറങ്ങിയത് ചോദ്യം ചെയ്തു; ആര്‍.പി.എഫ് ഉദ്യോഗസ്ഥന് ക്രൂരമര്‍ദ്ദനം; താല്‍ക്കാലിക ജീവനക്കാരന്‍ പിടിയില്‍

Kerala
  •  8 days ago
No Image

കുവൈത്തിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ, ഇ-വിസക്ക് അപേക്ഷിക്കാൻ ഇപ്പോൾ വളരെ എളുപ്പമാണ്; ഇക്കാര്യങ്ങൾ അറിഞ്ഞാൽ മതി

latest
  •  8 days ago