HOME
DETAILS

ദുബൈയിലെ സ്വർണ വില കുതിച്ചുയരുന്നു; തൂക്കത്തേക്കാൾ ഏറെ ബജറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുടെ എണ്ണത്തിൽ വർധന 

  
September 21 2025 | 17:09 PM

dubai gold prices surge buyers shift focus to budget over quantity

ദുബൈ: ദുബൈയിലും യുഎഇയിലും വെച്ച് സ്വർണാഭരണങ്ങൾ വാങ്ങുന്നവർ ഉയർന്ന വിലയുമായി പൊരുത്തപ്പെട്ട് മുന്നോട്ട് പോകുന്നതായി റിപ്പോർട്ടുകൾ. ഗ്രാമിന്റെ ഭാരത്തിന് പകരം, നിശ്ചിത ബജറ്റ് മനസ്സിൽ വെച്ചാണ് ഇപ്പോൾ പലരും ഷോപ്പിംഗ് നടത്തുന്നത്.
 
സ്വർണ വില റെക്കോർഡ് ഉയരത്തിൽ

ഈ മാസം ആദ്യം, സ്വർണ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയിരുന്നു. 24 കാരറ്റ് സ്വർണം ​ഗ്രാമിന് 445.25 ദിർഹത്തിനും 22 കാരറ്റ് സ്വർണം ​ഗ്രാമിന് 412.25 ദിർഹത്തിലും എത്തിയിരുന്നു. ആഗോളതലത്തിൽ, ഔൺസിന് 3,700 ഡോളർ കടന്ന വില, വാരാന്ത്യത്തിൽ 3,785.78 ഡോളറിൽ എത്തി. സാമ്പത്തിക വിദഗ്ധർ അടുത്ത വർഷത്തോടെ സ്വർണ വില വില 4,000 ഡോളറിലെത്തുമെന്നാണ് പ്രവചിക്കുന്നത്.

ഉയർന്ന തോതിൽ സ്വർണം വാങ്ങുന്നത് കുറഞ്ഞെങ്കിലും ആളുകൾ ഇപ്പോഴും സ്വർണം വാങ്ങുന്നുണ്ട്. പകരം പുതിയ തന്ത്രങ്ങൾ സ്വീകരിക്കുന്നെന്ന് മാത്രം. 

"ഇപ്പോൾ ആളുകൾ തൂക്കത്തേക്കാൾ ബജറ്റ് നോക്കിയാണ് സ്വർണം വാങ്ങുന്നത്. അടുത്ത കാലത്തായി രാജ്യത്ത് പഴയ ആഭരണങ്ങൾ എക്സ്ചേഞ്ച് ചെയ്ത് പുതിയ ഡിസൈനുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന പ്രവണത വർധിച്ചിട്ടുണ്ട്," കല്യാൺ ജ്വല്ലേഴ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ രമേശ് കല്യാണരാമൻ പറഞ്ഞു. 

ഉത്സവ സീസൺ: വിൽപ്പനയിൽ പ്രതീക്ഷ

വരാനിരിക്കുന്ന ദീപാവലിയും ധന്തേരസും ജ്വല്ലറികൾക്ക് വൻ പ്രതീക്ഷ നൽകുന്നുണ്ട്. ഏഷ്യക്കാർ, പ്രത്യേകിച്ച് ഹിന്ദു മതസ്ഥർ, ഈ ഉത്സവ സമയങ്ങളിൽ സ്വർണാഭരണങ്ങൾ സമ്മാനമായി നൽകാനായി വാങ്ങുന്നത് പതിവാണ്.

"18 കാരറ്റ് ലൈറ്റ്‌വെയ്റ്റ് ഡിസൈനുകൾ ചെറുപ്പക്കാർക്കിടയിൽ ഹിറ്റാണ്. ഇത് സ്റ്റൈലും താങ്ങാനാവുന്ന വിലയും സമന്വയിപ്പിക്കുന്നു," കല്യാണരാമൻ കൂട്ടിച്ചേർത്തു.

ബജറ്റ് കുറവുള്ളവർ ചെറിയ, താങ്ങാവുന്ന സ്വർണാഭരണങ്ങളിലേക്ക് തിരിയുന്നു. ഞായറാഴ്ച, 21 കാരറ്റ് സ്വർണം ​ഗ്രാമിന് 394 ദിർഹത്തിനും 18 കാരറ്റ് ​ഗ്രാമിന് 338 ദിർഹത്തിനുമാണ് വിറ്റത്.

"സ്വർണത്തിന്റെ മൂല്യവും തുടർച്ചയായ വില വർധനവും ഉപഭോക്താക്കൾ തിരിച്ചറിയുന്നു. ധന്തേരസിനായുള്ള പ്രീ-ബുക്കിംഗുകളും അഡ്വാൻസ് ഓഫറുകളും ഇതിന്റെ തെളിവാണ്," കല്യാണരാമൻ വ്യക്തമാക്കി.

ആഗോള വിപണി: സ്ഥിരതയും പ്രതീക്ഷയും

"സ്വർണ വില 3,640 ഡോളറിന് മുകളിൽ സ്ഥിരത പുലർത്തുന്നു. യുഎസ് ഫെഡറൽ റിസർവിന്റെ 25-ബേസിസ് പോയിന്റ് നിരക്ക് കുറവ് വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെയും കിഴക്കൻ യൂറോപ്പിലെയും ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ സ്വർണത്തിന് പിന്തുണ നൽകുന്നു." നാഗയിലെ മാർക്കറ്റ് അനലിസ്റ്റ് ഫ്രാങ്ക് വാൽബോം പറഞ്ഞു.

സ്വർണം ഇപ്പോഴും സുരക്ഷിത നിക്ഷേപമായി തുടരുകയാണ്. ദുബൈയിലെ ഉപഭോക്താക്കൾ തന്ത്രപരമായാണ് ഇപ്പോൾ സ്വർണം വാങ്ങുന്നത്.

As gold prices in Dubai and the UAE reach record highs, buyers are adapting by prioritizing budgets over the weight of gold purchased. Despite the spike, demand remains strong, with consumers opting for lightweight designs and exchanging old jewelry for modern pieces. With festivals like Diwali approaching, jewelers anticipate a sales boost, driven by strategic purchases and pre-booking offers.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിഎസ്ടി പരിഷ്‌കരണം; ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് വിലകുറയും; പുതിയ നിരക്കുകള്‍ അറിഞ്ഞിരിക്കാം

National
  •  4 hours ago
No Image

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു; എ.എന്‍.ഐ എഡിറ്റര്‍ക്കെതിരെ കേസെടുത്ത് കോടതി

National
  •  5 hours ago
No Image

മുസ്‌ലിം സെയിൽസ്മാൻമാരെ പിരിച്ചുവിടണം: വിദ്വേഷ കാമ്പയിനുമായി കടകൾ കയറിയിറങ്ങി മുതിർന്ന ബിജെപി നേതാവിന്റെ മകൻ 

National
  •  5 hours ago
No Image

ലോകത്തെ ഏറ്റവും വലിയ സ്വർണ ശേഖരമുള്ള രാജ്യങ്ങൾ ഇവ; ഇന്ത്യയുടെ സ്ഥാനം ആദ്യ പത്തിൽ

Economy
  •  5 hours ago
No Image

വളര്‍ച്ചയെ അടിച്ചമര്‍ത്തുന്ന നികുതിയാണ് ജിഎസ്ടി; പുതിയ പരിഷ്‌കരണം അപര്യാപ്തം; വിമര്‍ശിച്ച് കോണ്‍ഗ്രസ്

National
  •  5 hours ago
No Image

ഹമാസ് ഭീകരസംഘടനയല്ല, ആയുധങ്ങളോടെ ഇസ്റാഈലിനെതിരെ തിരിച്ചടിക്കണം; ടെൽ അവീവിൽ ബോംബ് വീണാലേ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂ; ജി.സുധാകരൻ

Kerala
  •  6 hours ago
No Image

കുവൈത്തിൽ ഗാർഹിക തൊഴിലാളി വിസ അന്വേഷണ സേവനം ആരംഭിച്ചു; 'സഹേൽ' ആപ്പിൽ പുതിയ ഡിജിറ്റൽ സംവിധാനം

Kuwait
  •  6 hours ago
No Image

അയ്യപ്പ സംഗമത്തിന് പിന്നാലെ ശബരിമല സംരക്ഷണ സംഗമത്തിനും ആശംസയറിയിച്ച് യോഗി ആദിത്യനാഥ്

Kerala
  •  6 hours ago
No Image

13 വർഷങ്ങൾക്ക് ശേഷം സ്വന്തം റെക്കോർഡ് മറികടന്നു; ഒറ്റ റൺസിൽ കുതിച്ച് പാകിസ്താൻ

Cricket
  •  6 hours ago
No Image

സഞ്ജുവിന്റെ മിന്നൽ ക്യാച്ച്; പാകിസ്താനെതിരെ എട്ടാം തവണയും പതിവ് തെറ്റിക്കാതെ ഹർദിക്

Cricket
  •  7 hours ago