HOME
DETAILS

'അധ്യാപകനായ തനിക്ക് തന്റെ വിദ്യാർത്ഥിയായ ഒരാളോട് പ്രതികാരം ചെയ്യാൻ കഴിയില്ല': കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് മാപ്പ് നൽകി; പ്രതിയുടെ വധശിക്ഷ ഒഴിവാക്കി

  
September 21 2025 | 12:09 PM

father forgives sons killer waives death penalty in heartfelt gesture

റിയാദ്: വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ സഊദി യുവാവിന് മോചനം. പ്രതി കൊലപ്പെടുത്തിയ യുവാവിന്റെ പിതാവ് മാപ്പ് നല്‍കിയതാണ് യുവാവിന് തുണയായത്. സഊദി പൗരനായ യൂസുഫ് അല്‍ശൈഖിയാണ് അല്‍ബഹ ഗവര്‍ണര്‍ ഡോ. ഹുസാം ബിന്‍ സഊദ് ബിന്‍ അബ്ദുല്‍ അസീസിന്റെ ശുപാര്‍ശ മാനിച്ച് തന്റെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കിയത്.

അധ്യാപകനായ തനിക്ക് തന്റെ വിദ്യാര്‍ത്ഥികളില്‍ ഒരാളോട് പ്രതികാരം ചെയ്യാന്‍ സാധിക്കില്ലെന്ന് യൂസുഫ് പറഞ്ഞു. ദൈവത്തില്‍ നിന്നുള്ള പുണ്യം കരുതിയാണ് താന്‍ തന്റെ മകന്റെ ഘാതകന് മാപ്പ് നല്‍കിയതെന്നും തന്റെ മകന് സംഭവിച്ചത് ദൈവീക വിധിയാണെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ അറസ്റ്റിലായ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ഈ വിധി ശരിവയ്ക്കുകയായിരുന്നു. ശിക്ഷ നടപ്പാക്കാന്‍ സഊദി ഭരണാധികാരിയായ സല്‍മാന്‍ രാജാവ് അനുമതി നല്‍കിയിരുന്നു. ഭരണാധികാരിയുടം അനുമതി ലഭിച്ചതിനെ തുടര്‍ന്ന് വധശിക്ഷ നടപ്പാക്കാനുള്ള നടപടികള്‍ അധികൃതര്‍ പൂര്‍ത്തിയാക്കിയിരുന്നു. 

വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് അല്‍ബഹ ഗവര്‍ണര്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങളാണ് പ്രതിയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചത്.

In a profound act of forgiveness, a father pardoned his son's murderer, a former student, leading to the accused's death penalty being waived, showcasing compassion and humanity in the face of tragedy.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വളര്‍ച്ചയെ അടിച്ചമര്‍ത്തുന്ന നികുതിയാണ് ജിഎസ്ടി; പുതിയ പരിഷ്‌കരണം അപര്യാപ്തം; വിമര്‍ശിച്ച് കോണ്‍ഗ്രസ്

National
  •  3 hours ago
No Image

ദുബൈയിലെ സ്വർണ വില കുതിച്ചുയരുന്നു; തൂക്കത്തേക്കാൾ ഏറെ ബജറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുടെ എണ്ണത്തിൽ വർധന 

uae
  •  4 hours ago
No Image

ഹമാസ് ഭീകരസംഘടനയല്ല, ആയുധങ്ങളോടെ ഇസ്റാഈലിനെതിരെ തിരിച്ചടിക്കണം; ടെൽ അവീവിൽ ബോംബ് വീണാലേ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂ; ജി.സുധാകരൻ

Kerala
  •  4 hours ago
No Image

കുവൈത്തിൽ ഗാർഹിക തൊഴിലാളി വിസ അന്വേഷണ സേവനം ആരംഭിച്ചു; 'സഹേൽ' ആപ്പിൽ പുതിയ ഡിജിറ്റൽ സംവിധാനം

Kuwait
  •  4 hours ago
No Image

അയ്യപ്പ സംഗമത്തിന് പിന്നാലെ ശബരിമല സംരക്ഷണ സംഗമത്തിനും ആശംസയറിയിച്ച് യോഗി ആദിത്യനാഥ്

Kerala
  •  4 hours ago
No Image

13 വർഷങ്ങൾക്ക് ശേഷം സ്വന്തം റെക്കോർഡ് മറികടന്നു; ഒറ്റ റൺസിൽ കുതിച്ച് പാകിസ്താൻ

Cricket
  •  5 hours ago
No Image

സഞ്ജുവിന്റെ മിന്നൽ ക്യാച്ച്; പാകിസ്താനെതിരെ എട്ടാം തവണയും പതിവ് തെറ്റിക്കാതെ ഹർദിക്

Cricket
  •  5 hours ago
No Image

ദിവസത്തിൽ രണ്ട് തവണ അപ്രത്യക്ഷമാകുന്നൊരു ബീച്ച്; അദ്ഭുത പ്രതിഭാസത്തിന് പിന്നിലെ കാരണം ഇത്!

Environment
  •  5 hours ago
No Image

കാപ്ച പ്രശ്നം: ലേണേഴ്‌സ് ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്ക് തലവേദനയായി പരിവാഹൻ പരീക്ഷയിലെ പുതിയ അപ്‌ഡേറ്റ്

Kerala
  •  5 hours ago
No Image

സഊദിയിൽ വാക്കുതർക്കത്തിനിടെ മലയാളി യുവാവ് കൊല്ലപ്പെട്ടു: സ്വദേശി പൗരൻ പോലീസ് പിടിയിൽ

Saudi-arabia
  •  5 hours ago