HOME
DETAILS

ഒടുവിൽ രാജാവിനെയും പടിയിറക്കി; ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ സ്‌മൃതി മന്ദാന

  
September 21 2025 | 12:09 PM

Smrithi Mandhana breaks Virat Kohli Great Odi Record

വിമൺസ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച മത്സരത്തിനായിരുന്നു കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ഇന്ത്യ-ഓസ്‌ട്രേലിയ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തിൽ 43 റൺസിനായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറിൽ 412 റൺസാണ് നേടിയത്. 47.5 ഓവറിൽ ഓസ്‌ട്രേലിയ 412 റൺസിന്‌ പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 369 റൺസിന്‌ പുറത്താവുകയായിരുന്നു. ഓസ്‌ട്രേലിയയുടെ കൂറ്റൻ ടോട്ടൽ ഇന്ത്യ ഒരു ഘട്ടത്തിൽ മറികടക്കുമെന്ന് തോന്നിച്ചെങ്കിലും ഓസ്‌ട്രേലിയ അവസാനം ആധിപത്യം സ്ഥാപിക്കുകയായിരുന്നു. 

മത്സരം ഇന്ത്യ പരാജയപ്പെട്ടെങ്കിലും സ്‌മൃതി മന്ദാനയുടെ പോരാട്ടവീര്യമാണ് ഏറെ ശ്രദ്ധ നേടിയത്. മത്സരത്തിൽ ഇന്ത്യക്കായി മിന്നൽ സെഞ്ച്വറി നേടിയാണ് സ്‌മൃതി മന്ദാന തിളങ്ങിയത്. മത്സരത്തിൽ 63 പന്തിൽ 125 റൺസാണ് സ്‌മൃതി അടിച്ചെടുത്തത്. 17 ഫോറുകളും അഞ്ചു സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്.

മത്സരത്തിൽ 50 പന്തിൽ സെഞ്ച്വറി നേടിയ സ്‌മൃതി ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന താരമായും റെക്കോർഡിട്ടു. ഇതിനു മുമ്പ് ഈ നേട്ടം വിരാട് കോഹ്‌ലിയുടെ പേരിലായിരുന്നു ഉണ്ടായിരുന്നത്. 2013ൽ ഔസ്ട്രേലിയക്കെതിരെ 52 പന്തിൽ നിന്നുമാണ് കോഹ്‌ലി സെഞ്ച്വറി നേടിയിരുന്നത്. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 360 റൺസ് വിജയലക്ഷ്യം വിരാടിന്റെ സെഞ്ച്വറി കരുത്തിൽ ഇന്ത്യ വെറും 43.3 ഓവറിൽ മറികടക്കുകയായിരുന്നു. 

അതേസമയം ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിനത്തിൽ സ്‌മൃതിക്ക് പുറമെ ഇന്ത്യക്കായി ദീപ്തി ശർമ്മ, ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ എന്നിവർ അർദ്ധ സെഞ്ച്വറിയും നേടി തിളങ്ങി. 58 പന്തിൽ അഞ്ചു ഫോറുകളും രണ്ട് സിക്സുകളും അടക്കം 72 റൺസാണ് ദീപ്തി ശർമ്മ നേടിയത്. ഹർമൻപ്രീത് 35 പന്തുകളിൽ നിന്നും 52 റൺസും സ്വന്തമാക്കി. എട്ട് ഫോറുകളാണ് താരം നേടിയത്. 

ഓസ്‌ട്രേലിയക്കായി ബേത്ത് മൂണിയാണ് സെഞ്ച്വറി നേടിയത്. 75 പന്തിൽ 138 റൺസ് നേടിയാണ് തരാം കരുത്തുകാട്ടിയത്. 23 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ജോർജിയ വോൾ 68 പന്തിൽ 81 റൺസും എല്ലിസ് പെറി 72 പന്തിൽ 68 റൺസും നേടി മികച്ചു നിന്നു. അവസാന മത്സരം വിജയിച്ചതോടെ ഓസ്‌ട്രേലിയ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര 2-1ന് സ്വന്തമാക്കുകയും ചെയ്തു.  

Smriti Mandhana shined for India in the ODI against Australia by scoring a lightning century. Smriti scored 125 runs in 63 balls in the match. Smriti also set a record for the fastest century for India in ODIs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിഎസ്ടി പരിഷ്‌കരണം; ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് വിലകുറയും; പുതിയ നിരക്കുകള്‍ അറിഞ്ഞിരിക്കാം

National
  •  3 hours ago
No Image

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു; എ.എന്‍.ഐ എഡിറ്റര്‍ക്കെതിരെ കേസെടുത്ത് കോടതി

National
  •  3 hours ago
No Image

മുസ്‌ലിം സെയിൽസ്മാൻമാരെ പിരിച്ചുവിടണം: വിദ്വേഷ കാമ്പയിനുമായി കടകൾ കയറിയിറങ്ങി മുതിർന്ന ബിജെപി നേതാവിന്റെ മകൻ 

National
  •  3 hours ago
No Image

ലോകത്തെ ഏറ്റവും വലിയ സ്വർണ ശേഖരമുള്ള രാജ്യങ്ങൾ ഇവ; ഇന്ത്യയുടെ സ്ഥാനം ആദ്യ പത്തിൽ

Economy
  •  4 hours ago
No Image

വളര്‍ച്ചയെ അടിച്ചമര്‍ത്തുന്ന നികുതിയാണ് ജിഎസ്ടി; പുതിയ പരിഷ്‌കരണം അപര്യാപ്തം; വിമര്‍ശിച്ച് കോണ്‍ഗ്രസ്

National
  •  4 hours ago
No Image

ദുബൈയിലെ സ്വർണ വില കുതിച്ചുയരുന്നു; തൂക്കത്തേക്കാൾ ഏറെ ബജറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുടെ എണ്ണത്തിൽ വർധന 

uae
  •  4 hours ago
No Image

ഹമാസ് ഭീകരസംഘടനയല്ല, ആയുധങ്ങളോടെ ഇസ്റാഈലിനെതിരെ തിരിച്ചടിക്കണം; ടെൽ അവീവിൽ ബോംബ് വീണാലേ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂ; ജി.സുധാകരൻ

Kerala
  •  4 hours ago
No Image

കുവൈത്തിൽ ഗാർഹിക തൊഴിലാളി വിസ അന്വേഷണ സേവനം ആരംഭിച്ചു; 'സഹേൽ' ആപ്പിൽ പുതിയ ഡിജിറ്റൽ സംവിധാനം

Kuwait
  •  5 hours ago
No Image

അയ്യപ്പ സംഗമത്തിന് പിന്നാലെ ശബരിമല സംരക്ഷണ സംഗമത്തിനും ആശംസയറിയിച്ച് യോഗി ആദിത്യനാഥ്

Kerala
  •  5 hours ago
No Image

13 വർഷങ്ങൾക്ക് ശേഷം സ്വന്തം റെക്കോർഡ് മറികടന്നു; ഒറ്റ റൺസിൽ കുതിച്ച് പാകിസ്താൻ

Cricket
  •  5 hours ago