HOME
DETAILS
MAL
വനിതാവേദി രൂപീകരിച്ചു
backup
September 07 2016 | 22:09 PM
കാസര്‍കോട് : കേരള കേന്ദ്ര സര്‍വകലാശാല മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ വനിതാവേദി 'പെണ്മ'യുടെ ഉദ്ഘാടനം കാസര്‍കോട് മജിസ്ട്രേറ്റ് സി.ആര് രാജശ്രീ നിര്‍വഹിച്ചു. സ്ത്രീ ശാക്തീകരണം സഫലമാകണമെങ്കില്‍ ഫലപ്രദമായ ബോധവല്‍ക്കരണം ആവശ്യമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
മലയാള വകുപ്പ് അധ്യക്ഷന്‍ ഡോ.എ.എം ഉണ്ണിക്കൃഷ്ണന് അധ്യക്ഷനായി. രജിസ്ട്രാര്‍ ഡോ.കെ.പി. സുരേഷ് സംസാരിച്ചു. രാവിലെ നടന്ന മലയാള വിഭാഗത്തിന്റെ കലാവിരുന്ന വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
ഡീന്‍ ഡോ.എം ദാസന്, ഡോ. എ. എം. ഉണ്ണിക്കൃഷ്ണന്, ഡോ. മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ, ഡോ.തെന്നരശു, ഡോ.കെ സന്ദീപ്, ഡോ. കെ ദേവി സംസാരിച്ചു.
സര്‍വകലാശാലയില്‍ നിന്നു പി.എച്ച്.ഡി ബിരുദം നേടിയ മലായാള വിഭാഗം അധ്യാപകന് ഡോ.എസ്.മുനീറിന് വൈസ് ചാന്‍സലര്‍ ഉപഹാരം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."