HOME
DETAILS

ലിവ് ഇന്‍ പങ്കാളിയെ കൊന്നു മൃതദേഹം ചാക്കിലാക്കി; നദിയിലെറിയാന്‍ പോകുന്നതിനു മുമ്പ് സെല്‍ഫി, യുവാവിനെ അറസ്റ്റ് ചെയ്തു

  
September 22 2025 | 03:09 AM

love turns fatal in kanpur live-in partner killed over suspicion

 

കാണ്‍പൂര്‍: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ടു പ്രണയിച്ചു. പൂത്തുലഞ്ഞ പ്രണയം എത്തി നിന്നത് ദാരുണമായ കൊലപാതകത്തിലും. ഉത്തര്‍പ്രദേശിലാണു സംഭവം. കാണ്‍പൂരില്‍ നിന്നുള്ള ഒരാള്‍ തന്റെ ലിവ്ഇന്‍ പങ്കാളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചതിനെ തുടര്‍ന്നാണ് പങ്കാളിയെ കൊലപ്പെടുത്തിയത്.

രണ്ട് മാസം മുമ്പ്, ആകാന്‍ക്ഷ എന്ന യുവതി മറ്റൊരാളുമായി സംസാരിക്കുന്നുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് സൂരജ് കുമാര്‍ ഉത്തമും തമ്മില്‍ വലിയ വഴക്കുണ്ടായി. അയാള്‍ അവളുടെ തല ചുമരില്‍ ഇടിക്കുകയും തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തതോടെ വഴക്ക് അക്രമാസക്തമായി.

തുടര്‍ന്ന് സുഹൃത്ത് ആശിഷ് കുമാറിനെ വിളിച്ചു കൊലപാതകം മറച്ചുവക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. അവര്‍ ആകാന്‍ക്ഷയുടെ മൃതദേഹം ഒരു ബാഗില്‍ നിറച്ച് 100 കിലോമീറ്റര്‍ അകലെയുള്ള ബന്ദയിലേക്ക് ഉപേക്ഷിക്കാനായി ഒരു മോട്ടോര്‍ സൈക്കിളില്‍ കയറി കൊണ്ടുപോയി.

ബാഗ് യമുന നദിയിലേക്ക് എറിയാന്‍ അവര്‍ പദ്ധതിയിടുകയും ചെയ്തു. എന്നാല്‍ ബാഗ് എറിയുന്നതിനു മുമ്പ് സൂരജ് ഉത്തം ബാഗിനൊപ്പം ഒരു സെല്‍ഫി എടുക്കാന്‍ നിന്നു. ആഗസ്റ്റ് 8ന് പങ്കാളിയുടെ അമ്മ പൊലിസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം മറച്ചുവെക്കാനുള്ള ഇയാളുടെ ശ്രമം ചുരുളഴിയാന്‍ തുടങ്ങിയത്.

 

സൂരജ് ഉത്തം തന്റെ 20 വയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോയതായി അവര്‍ ആരോപിച്ചു. വ്യാഴാഴ്ച ഇയാളെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ജൂലൈ 21ന് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആകാന്‍ക്ഷയെ കൊലപ്പെടുത്തിയതായി ഇലക്ട്രീഷ്യനായ സൂരജ് കുമാര്‍ ഉത്തം വെളിപ്പെടുത്തി.

ആകാന്‍ക്ഷ ഒരു റസ്റ്റോറന്റില്‍ ജോലി ചെയ്യുകയായിരുന്നു. പ്രതി ആദ്യം പൊലിസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇരയുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ പൊലിസ് വിവരിച്ചപ്പോള്‍ അയാള്‍ തകര്‍ന്നു പോയെന്ന് പൊലിസ് പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ ആണ് തങ്ങള്‍ ആദ്യം സംസാരിച്ചതെന്നും തുടര്‍ന്ന് പ്രണയത്തിലായെന്നും അയാള്‍ പറഞ്ഞു. പിന്നീട് അവള്‍ തന്റെ മൂത്ത സഹോദരിയോടൊപ്പം ജോലി ചെയ്തിരുന്ന റസ്റ്റോറന്റില്‍ വച്ച് അവളെ കണ്ടുമുട്ടുകയായിരുന്നു.
 
അന്വേഷണത്തില്‍, ഹനുമന്ത് വിഹാറിലെ ഒരു വാടക വീട്ടില്‍ ഉത്തമിനൊപ്പം താമസം മാറുന്നതിന് മുമ്പ് അവള്‍ കാണ്‍പൂരിലെ ബാര പരിസരത്ത് സഹോദരിയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. അയാള്‍ സെല്‍ഫിയെക്കുറിച്ച് പൊലിസിനോട് പറഞ്ഞു. അയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് ഫോട്ടോയും കണ്ടെടുത്തു. രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു.

 

A love story that began on Instagram turned into a gruesome murder in Kanpur, Uttar Pradesh. The accused, Suraj Kumar Uttam, suspected his live-in partner, 20-year-old Akanksha, of having an affair with another man. Around July 21, after a heated argument when Suraj found her talking to someone else, he slammed her head against the wall and strangled her to death. Following the murder, he contacted his friend, Ashish Kumar, seeking help to cover up the crime. They packed Akanksha’s body into a bag and traveled 100 km to Banda on a motorcycle, planning to dump it into the Yamuna River. Shockingly, before doing so, Suraj took a selfie with the bag.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ സ്വർണ വില കുത്തനെ കൂടുന്നു; വിപണി ആശങ്കയിൽ

uae
  •  8 hours ago
No Image

17-കാരിയും 22-കാരനും പൊലിസ് ജീപ്പിന് മുകളിൽ കയറി ബഹളം; "അവനെ വിടൂ" എന്ന് പെൺകുട്ടി, കോട്ടയിൽ നാടകീയ രംഗങ്ങൾ

National
  •  8 hours ago
No Image

സഊദിയിൽ നാളെ ദേശീയ ദിനം; വമ്പൻ ആഘോഷങ്ങൾക്ക് ഒരുങ്ങി നഗരങ്ങൾ

Saudi-arabia
  •  8 hours ago
No Image

2000 രൂപയിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തെ പടുത്തുയർത്തിയ ബിസിനസ് മഹാന്റെ ഉദയവും പതനവും

Business
  •  9 hours ago
No Image

ജേ വാക്കിംഗിന് പതിനായിരം ദിര്‍ഹം വരെ പിഴ; അപകടം ഉണ്ടാക്കുന്ന കാല്‍നട യാത്രികര്‍ക്ക് കടുത്ത ശിക്ഷ

uae
  •  9 hours ago
No Image

ആധാർ സേവനങ്ങൾക്ക് ചെലവേറും; ഒക്ടോബർ ഒന്ന് മുതൽ പുതിയ നിരക്ക്, രണ്ടുഘട്ട വർധനവ്

National
  •  10 hours ago
No Image

തമ്പാനൂര്‍ ഗായത്രി വധക്കേസ്: പ്രതി പ്രവീണിന് ജീവപര്യന്തം കഠിനതടവും പിഴയും

Kerala
  •  11 hours ago
No Image

ഗസ്സ വംശഹത്യ:  ഇസ്‌റാഈലിനെ വിലക്കാന്‍ യുവേഫ, തീരുമാനം ഇന്ന്

Football
  •  11 hours ago
No Image

ബിജെപിയുടെ ഹരജി സുപ്രീം കോടതി തള്ളി; മൈസൂരു ദസറ ഉദ്ഘാടനം ചെയ്ത ആദ്യ മുസ്‌ലിം വനിതയായി ബാനു മുഷ്താഖ്

National
  •  11 hours ago
No Image

ബി.ജെ.പി പ്രവര്‍ത്തകരുടെ വെട്ടേറ്റ് ദീര്‍ഘകാലമായി ചികിത്സയില്‍; സി.പി.എം പ്രവര്‍ത്തകന്‍ കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  11 hours ago