കുടുംബശ്രീ ഓണം-ബക്രീദ് വിപണന മേളകളില്‍ വന്‍ ജനത്തിരക്ക്
ഫറോക്ക്: തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ കുടുംബശ്രീ ഒരുക്കിയ ഓണം വിപണന മേളകളില്‍ വന്‍ജനതിരക്ക്. ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി, ബേപ്പൂര്‍ എന്നിവടങ്ങളിലാണ് സി.ഡി.എസ് നേതൃത്വത്തില്‍ അതിവപുലമായ ഓണം-ബക്രീദ് വിപണന മേളകള്‍ ഒരുക്കിയിരിക്കുന്നത്. ദിനംപ്രതി നൂറ് കണക്കിനാളുകളാണ് മേളകളിലെത്തുന്നത്.
നൂറ് കണക്കിനു കുടുംബശ്രീ ഗ്രൂപ്പുകളാണ് ഉല്‍പന്നങ്ങളുമായി വിപണന മേളകളെ സജീവമാക്കുന്നത്. ഫറോക്കില്‍ നഗരസഭാ ഹാളിലും പുറത്ത് വലിയ പന്തല്‍കെട്ടിയുമാണ് വിപണനമേള ഓരുക്കിയരിക്കുന്നത്. രാമനാട്ടുകര ബസ്സ്റ്റാന്റില്‍ മുന്‍വശത്തെ ചാലിയാര്‍ കോംപ്ലക്‌സിലാണ് വിപണന മേള.
നാടന്‍ ഭക്ഷ്യവസ്തുക്കള്‍, പണിയായുധങ്ങള്‍, പാത്രങ്ങള്‍, കുടുംബശ്രീ ഗ്രൂപ്പ് സംരഭങ്ങള്‍ വഴിയും വനിതകള്‍ വീടുകളിലും നിര്‍മ്മിച്ച നിരവധി സാധനങ്ങള്‍ വില്‍പ്പനക്കായി നിരത്തിയിട്ടുണ്ട്. വിഷം കലരാത്ത ഭക്ഷ്യധാന്യങ്ങളും ശുദ്ധമായ എണ്ണയില്‍ ഉണ്ടാക്കിയ ഉല്‍പ്പന്നങ്ങളുമാണ് മേളയില്‍ അധികവും വിറ്റുപോകുന്നത്. വിവിധ സഹകരണ സ്ഥാപനങ്ങളും ഓണം - ബക്രീദ് മേളകള്‍ ആരംഭിച്ചിട്ടുണ്ട്. ഓണം ബക്രീദ് പ്രമാണിച്ച വന്‍തിരക്കാണ് അങ്ങാടികളില്‍ അനുഭവപ്പെടുന്നത്. സാമൂഹ്യ സന്നദ്ധസംഘടനകളുടെ വിവിധ ആഘോഷപരിപാടികളും ഫറോക്ക് മേഖലയില്‍ വിപണികളെ കൂടുതല്‍ സജീവമാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."