രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ ഓഫിസില്‍; വാഹനത്തില്‍ നിന്നും എം.എല്‍.എ ബോര്‍ഡ് നീക്കി
പാലക്കാട്: ലൈംഗികാരോപണങ്ങള്‍ക്കിടയില്‍ സ്വന്തം മണ്ഡലത്തിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ ഓഫിസിലെത്തി. വൈകീട്ടോടെയാണ് രാഹുല്‍ ഓഫിസിലെത്തിയത്. ഇവിടെഎത്തിയ രാഹുലിന് നേരെ പ്രതിഷേധമുണ്ടായില്ല. ഓഫിസില്‍ രാഹുലിനെ ഷാള്‍ അണിയിച്ചാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
എല്ലാം വിശദമായി പിന്നീട് പറയാമെന്നാണ് രാഹുലിന്റെ പ്രതികരണം. പ്രതിഷേധങ്ങളോട് നിഷേധാന്മക നിലപാടില്ലെന്നും മണ്ഡലത്തില്‍ തുടരുമെന്നും പരിപാടികളില്‍ പങ്കെടുക്കുമെന്നും രാഹുല്‍ പറഞ്ഞു.
ആരോപണങ്ങള്‍ നേരിട്ടതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെക്കുകയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത ശേഷം ആദ്യമായാണ് രാഹുല്‍ മണ്ഡലത്തിലെത്തുന്നത്. 38ദിവസങ്ങള്‍ക്ക് ശേഷമാണ് എം.എല്‍.എ പാലക്കാട്ടെത്തിയത്.
അതേസമയം, മണ്ഡലത്തിലെത്തിയ രാഹുലിന്റെ വാഹനത്തിലെ എം.എല്‍.എ ബോര്‍ഡ് നീക്കി. എം.എല്‍.എ വാഹനത്തില്‍ തന്നെയാണ് രാഹുല്‍ മണ്ഡലത്തിലെത്തിയത്.
നിയമസഭാ സമ്മേളനത്തിന് ഒരു ദിവസം എത്തിയ ശേഷം സ്വദേശമായ അടൂരിലേക്ക് തന്നെ രാഹുല്‍ മടങ്ങിയിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടു കൂടിയാണ് അടൂരിലുള്ള വീട്ടില്‍ നിന്ന് രാഹുല്‍ പാലക്കാടേക്ക് തിരിച്ചത്.
രാഹുലിന്റെ വരവ് കണക്കിലെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ തന്നെ എം.എല്‍.എ ഓഫിലെത്തിയിരുന്നു. അതേസമയം രാഹുലെത്തുമ്പോള്‍ പ്രതിഷേധമുണ്ടാകുമെന്ന സൂചന കണക്കിലെടുത്ത് എം.എല്‍.എ ഓഫീസില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. കെ.എസ്.യു ജില്ലാ അധ്യക്ഷന്‍ നിഖില്‍ കണ്ണാടിയും യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രശോഭും രാഹുലിനൊപ്പമുണ്ടായിരുന്നു. അതേസമയം രാഹുല്‍ പാലക്കാട് എത്തുന്നത് പാര്‍ട്ടിയ്ക്ക് തിരിച്ചടിയാകുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."