HOME
DETAILS

ഗള്‍ഫിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ വെട്ടിച്ചുരുക്കിയ നടപടി; പ്രതിഷേധം ശക്തം

  
Web Desk
October 02 2025 | 12:10 PM

air india express slashes gulf flights amid fierce protests against cuts

അബൂദബി: കേരളത്തില്‍ നിന്ന് ഗള്‍ഫ് നഗരങ്ങളിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ലൈറ്റ് സര്‍വീസുകള്‍ റദ്ദാക്കിയ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്. മുമ്പ് വലിയ തരത്തിലുള്ള സമരങ്ങളിലൂടെ നേടിയെടുത്ത സര്‍വീസുകള്‍ യാതൊരു തരത്തിലുള്ള ചിന്തകളുമില്ലാതെ നിര്‍ത്തലാക്കുന്നത് ധിക്കാരപരമായ നടപടിയാണെന്ന് വിവിധ പ്രവാസി സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി.

വിമാന ടിക്കറ്റ് നിരക്കില്‍ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികള്‍ക്ക് ഇരുട്ടടിയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഈ നീക്കം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ പിന്മാറുന്നതോടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നേക്കും. പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും അടിയന്തരമായി ഇടപെടണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 26 മുതലുള്ള പട്ടികയിലാണ് ഗള്‍ഫ്-കേരള സെക്ടറുകളില്‍ നിന്നുള്ള ഫ്‌ലൈറ്റ് സര്‍വീസുകള്‍ അപ്രത്യക്ഷമായത്. ഗള്‍ഫ് സെക്ടറുകളിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വീസുകള്‍ ലാഭകരമായിരുന്നെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് പിന്മാറിയതിന് പിന്നാലെ മിക്ക എയര്‍ലൈനുകളും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചെന്നും ഒരു പ്രവാസി സംഘടനാ നേതാവ് പറഞ്ഞു.


റദ്ദാക്കിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍

കോഴിക്കോട്

  • കോഴിക്കോട്-അബൂദബി ആഴ്ചയിലെ 7 സര്‍വീസ് റദ്ദാക്കി
  • കോഴിക്കോട്-ഷാര്‍ജ 9 സര്‍വീസ് ഉണ്ടായിരുന്നത് 6 ആക്കി ചുരുക്കി
  • കോഴിക്കോട്-റാസല്‍ഖൈമ 7 സര്‍വീസില്‍ നിന്ന് 4 ആക്കി
  • കോഴിക്കോട്-മസ്‌കത്ത് 7 സര്‍വീസില്‍ നിന്ന് മൂന്നാക്കി കുറച്ചു
  • കോഴിക്കോട്-കുവൈത്ത് സര്‍വീസ് നിര്‍ത്തലാക്കും
  • കോഴിക്കോട്-ദമാം ആഴ്ചയിലെ 7 സര്‍വീസ് മൂന്നാക്കി


കൊച്ചി

  • കൊച്ചി-അബൂദബി 7 സര്‍വീസില്‍ നിന്ന് നാലാക്കി
  • കൊച്ചി-ദുബൈ 7 സര്‍വീസില്‍ നിന്ന് ആറാക്കി
  • കൊച്ചി-സലാല സര്‍വീസും കൊച്ചി റിയാദ് സര്‍വീസും നിര്‍ത്തലാക്കും
  • കൊച്ചി-മനാമ 4 സര്‍വീസ് രണ്ടാക്കി


തിരുവനന്തപുരം

  • തിരുവനന്തപുരം-അബൂദബി സര്‍വീസ് റദ്ദാക്കും
  • തിരുവനന്തപുരം-ദുബൈ സര്‍വീസ് റദ്ദാക്കും
  • തിരുവനന്തപുരം-ഷാര്‍ജ 7 സര്‍വീസില്‍ നിന്ന് 5 ആക്കും
  • തിരുവനന്തപുരം-മസ്‌കത്ത് സര്‍വീസ് നാലാക്കി
  • തിരുവനന്തപുരം-ദോഹ നാല് സര്‍വീസ് രണ്ടാക്കും
  • തിരുവനന്തപുരം-മനാമ റൂട്ടില്‍ ഒരു സര്‍വീസ് കുറച്ചു
  • തിരുവനന്തപുരം-റിയാദ് ഒരൊറ്റ സര്‍വീസാക്കി

കണ്ണൂര്‍

  • കണ്ണൂര്‍-അബൂദബി 10ല്‍ നിന്ന് 7 സര്‍വീസാക്കി
  • കണ്ണൂര്‍-ദുബൈ 8 സര്‍വീസില്‍ നിന്ന് 7 ആക്കും
  • കണ്ണൂര്‍-ഷാര്‍ജ 12ല്‍ നിന്ന് 7 സര്‍വീസാക്കും
  • കണ്ണൂര്‍-റാസല്‍ഖൈമ 3 സര്‍വീസില്‍ നിന്ന് രണ്ടാക്കും
  • കണ്ണൂര്‍-മസ്‌കത്ത് സര്‍വീസ് 7ല്‍ നിന്ന് നാലാക്കി
  • കണ്ണൂര്‍-ബഹ്‌റൈന്‍ സര്‍വീസ് റദ്ദാക്കി
  • കണ്ണൂര്‍-ജിദ്ദ സര്‍വീസും കണ്ണൂര്‍-ദമാം സര്‍വീസും കണ്ണൂര്‍-കുവൈത്ത് സര്‍വീസും റദ്ദാക്കി.

air india express reduces flights to gulf countries, sparking strong backlash from passengers and unions; explore the reasons behind the move and rising demands for reversal in this ongoing aviation dispute.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഡാക്കില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് ഭരണകൂടം

National
  •  3 hours ago
No Image

കരൂര്‍ ദുരന്തം; ഹരജികള്‍ മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കും; വിജയ്ക്കും സ്റ്റാലിനും നിര്‍ണായക ദിനം

National
  •  3 hours ago
No Image

നാളെ നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവെച്ചു: വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ തുടരുമെന്ന് ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡ്

National
  •  3 hours ago
No Image

ഗര്‍ബ പന്തലില്‍ കയറുന്നതിന് മുന്‍പ് ഗോമൂത്രം കുടിക്കണം; സംഘാടകര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം; നിര്‍ദേശവുമായി ബിജെപി നേതാവ്

National
  •  4 hours ago
No Image

മികച്ച എത്തിക്കൽ ഹാക്കർമാരെ കണ്ടെത്താൻ മത്സരവുമായി ദുബൈ പൊലിസ്; വിജയികളെ കാത്തിരിക്കുന്നത് 223,000 ദിർഹം

uae
  •  4 hours ago
No Image

സവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് വാങ്ങിയത് 60 രൂപ പെൻഷൻ: കേന്ദ്ര സർക്കാർ ഇറക്കേണ്ടിയിരുന്നത് 60 രൂപ നാണയം; പരിഹസിച്ച് കോൺ​ഗ്രസ് 

National
  •  4 hours ago
No Image

വനിത ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനിടെ 'ആസാദ് കശ്മീർ' പരാമർശം; പാക് മുൻ ക്യാപ്റ്റൻ സന മിർക്കെതിരെ വ്യാപക പ്രതിഷേധം

International
  •  4 hours ago
No Image

ന്യൂനർദ്ദം തീവ്രത പ്രാപിച്ചു; വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; പ്രത്യേക ജാ​ഗ്രത നിർദേശം

Kerala
  •  4 hours ago
No Image

ഛത്തീസ്ഗഡിൽ 103 മാവോയിസ്റ്റുകൾ കീഴടങ്ങി; കീഴടങ്ങിയവരിൽ സർക്കാർ തലയ്ക്ക് ഒരു കോടി രൂപ വീതം ഇനാം പ്രഖ്യാപിച്ച 49 പേരും

National
  •  5 hours ago
No Image

നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് അപകടം; രോഗിക്ക് പരിക്ക്

Kerala
  •  5 hours ago