HOME
DETAILS

മിക്ക ആളുകളും ഇത് അവഗണിക്കുന്നു; ഹൃദയാഘാതം സംഭവിക്കുന്നതിന് ആറ് മാസം മുമ്പ് വരെ ശരീരം സാധാരണയായി ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കാണിക്കുന്നു

  
September 27, 2025 | 9:45 AM

warning signs your heart may be in trouble


ഹൃദ്രോഗം വരുന്നത് പെട്ടെന്നാണെന്നാണ് പലരുടെയും വിശ്വാസം. എന്നാല്‍ എല്ലായിപ്പോഴും അങ്ങനെ വരുന്നതല്ല ഹൃദ്രോഗം. ഇത് സാധാരണയായി സാവധാനത്തിലും നിശബ്ദമായും വികസിക്കുന്നു. ആളുകള്‍ പലപ്പോഴും അവഗണിക്കുന്ന സാധാരണ അസ്വസ്ഥതകളായി ഇത് അവതരിപ്പിക്കുന്നു.

വളരെ വൈകുന്നതു വരെ നേരത്തെ കാണിക്കുന്ന മുന്നറിയിപ്പ് ലക്ഷണങ്ങള്‍ അവഗണിക്കപ്പെടുമെന്നതിനാല്‍ ഈ മന്ദഗതിയിലുള്ള പുരോഗതി അപകടകരമാവുകയാണ്. ഒരു പ്രധാന ഹൃദയാഘാതം സംഭവിക്കുന്നതിന് ആറ് മാസം മുമ്പ് വരെ ശരീരം സാധാരണയായി ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കാണിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ ആദ്യകാല ലക്ഷണങ്ങള്‍ തിരിച്ചറിയേണ്ടത് നമ്മളാണ്. ഇത് ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും.

 

പലപ്പോഴും അവഗണിക്കുന്ന ഹൃദ്രോഗത്തിന്റെ ആറ് നിശബ്ദ ലക്ഷണങ്ങള്‍ ഇവയാണ്


കാരണമില്ലാത്ത ക്ഷീണം

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: ഒരു നീണ്ട ദിവസത്തിനു ശേഷം ക്ഷീണം തോന്നുന്നത് സാധാരണയാണ്. എന്നാല്‍ ചെറിയ ദൂരം നടക്കുകയോ പടികള്‍ കയറുകയോ പോലുള്ള ദൈനംദിന ജോലികള്‍ക്ക് ശേഷം അപ്രതീക്ഷിതമായി ക്ഷീണം ഉണ്ടാകുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കുക.

ഹൃദയത്തിന് ആവശ്യത്തിന് രക്തം പമ്പ് ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍, ശരീരത്തിന് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കുകയില്ല. ഇത് ദീര്‍ഘകാല ക്ഷീണത്തിന് കാരണമാകുന്നു. ഈ ക്ഷീണം സാധാരണമാണ്. പ്രത്യേകിച്ച് സ്ത്രീകളില്‍ ഇത് സമ്മര്‍ദം മൂലമോ അമിത ജോലി ഭാരം മൂലമോ ആണെന്ന് അവര്‍ പലപ്പോഴും കരുതുന്നു. 

ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ കാര്‍ഡിയോവാസ്‌കുലാര്‍ ആന്‍ഡ് അയോര്‍ട്ടിക് സര്‍ജന്‍ ഡോ. നിരഞ്ജന്‍ ഹിരേമത്ത് ഹെല്‍ത്ത് ഷോട്ട്‌സിനോട് പറയുന്നു .

 

ശ്വാസം മുട്ടല്‍- ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കിടക്കുമ്പോഴോ ഉണരുമ്പോഴോ നിങ്ങള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്നത് പോലെ തോന്നുക. പെട്ടെന്ന് ഉണ്ടാകുന്നതോ അപ്രതീക്ഷിതമായതോ ആയ ശ്വാസതടസ്സം നിസ്സാരമായി കാണരുത്.

പലപ്പോഴും പ്രായത്തിന്റെയോ ശാരീരികക്ഷമതയുടെ അഭാവത്തിന്റെയോ ഫലമായി കാണപ്പെടുന്ന ഈ ലക്ഷണങ്ങള്‍ ഹൃദയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തില്‍ പ്രശ്‌നമുണ്ടെന്ന് കാണിക്കുന്നു. ഹൃദയത്തിന്റെ പമ്പിങ് പ്രവര്‍ത്തനം ദുര്‍ബലമാകുമ്പോള്‍ ശ്വാസകോശത്തില്‍ ദ്രാവകം അടിഞ്ഞുകൂടുകയും ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യുന്നു. 


 കാലുകളിലോ കണങ്കാലുകളിലോ വയറിലോ ഉണ്ടാവുന്ന വീക്കം

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍- ശരീരത്തില്‍ എവിടെയെങ്കിലും പ്രത്യേകിച്ച് പാദങ്ങള്‍, കണങ്കാലുകള്‍ അല്ലെങ്കില്‍ വയറ്റില്‍, തുടര്‍ച്ചയായോ വഷളാകുന്നതോ ആയ വീക്കം ഉണ്ടെങ്കില്‍ (എഡീമ എന്നറിയപ്പെടുന്നു) ഇത് പരിശോധിക്കണം.

ഹൃദയത്തിന് രക്തം നന്നായി പമ്പ് ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ കലകളില്‍ ദ്രാവകം അടിഞ്ഞുകൂടുന്നതാണ്. ഈ അടിഞ്ഞുകൂടല്‍ ശ്രദ്ധേയമായ വീക്കത്തിനും അസ്വസ്ഥതയ്ക്കും കാരണമാകുന്നു. ഇത് ഹൃദയസ്തംഭനത്തെ സൂചിപ്പിക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

ദഹനക്കേട്, ഓക്കാനം, അല്ലെങ്കില്‍ വയറുവേദന

പലരും വയറ്റിലെ അസ്വസ്ഥതകളെ ദഹനക്കേട് അല്ലെങ്കില്‍ വയറു വീര്‍ക്കല്‍ ആയി കണക്കാക്കുന്നില്ല. പ്രത്യേകിച്ച് ഭക്ഷണം കഴിച്ചതിനു ശേഷം. ആമാശയവും ഹൃദയവും നാഡീവ്യൂഹം വഴി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണ്. ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുമ്പോള്‍, അത് ഓക്കാനം അല്ലെങ്കില്‍ വയറുവേദന ഉള്‍പ്പെടെയുള്ള ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. പ്രായമായവരും സ്ത്രീകളും പലപ്പോഴും ഈ ലക്ഷണങ്ങളെ പതിവ് 'ഗ്യാസ്' പ്രശ്‌നങ്ങളായി റിപ്പോര്‍ട്ട് ചെയ്യുന്നു. അവ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടതല്ലെന്ന് ഇവര്‍ കരുതുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

തലകറക്കം അല്ലെങ്കില്‍ ബോധക്ഷയം

ഇടയ്ക്കിടെ തലകറക്കം സാധാരണവും ദോഷകരവുമല്ലെങ്കിലും ഇടയ്ക്കിടെ തലകറക്കം അല്ലെങ്കില്‍ ബോധക്ഷയം അനുഭവപ്പെടുന്നത് ഉടനടി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.

എന്തുകൊണ്ടെന്നാല്‍ ഈ ലക്ഷണങ്ങള്‍ ക്രമരഹിതമായ ഹൃദയമിടിപ്പ് അല്ലെങ്കില്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്ന തടസ്സങ്ങള്‍ പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്നവയാവാം. അവഗണിച്ചാല്‍ അവ കൂടുതല്‍ ഗുരുതരവും ജീവന് ഭീഷണിയുമായ പ്രശ്‌നങ്ങളിലേക്കു തന്നെ നയിച്ചേക്കാം എന്നും വിദഗ്ധര്‍ പറയുന്നു.

 


 നെഞ്ചിലെ നേരിയ അസ്വസ്ഥത

നെഞ്ചുവേദന എപ്പോഴും മൂര്‍ച്ചയുള്ളതോ ഞെരുക്കുന്നതോ ആയിരിക്കണമെന്നില്ല. പല വ്യക്തികള്‍ക്കും നെഞ്ചില്‍ ഭാരം, ഇറുകിയത്, അല്ലെങ്കില്‍ നേരിയ സമ്മര്‍ദ്ദം എന്നിവയാവും അനുഭവപ്പെടുക. ഇത് പുറകിലേക്കോ കൈകളിലേക്കോ പ്രസരിച്ചേക്കാവുന്നതുമാണ്.

പലര്‍ക്കും ആസിഡ് റിഫ്‌ലക്‌സിന് സമാനമായ ഒരു കത്തുന്ന സംവേദനം അനുഭവപ്പെടുന്നു. വിശ്രമിച്ചാല്‍ ഈ അസ്വസ്ഥത പലപ്പോഴും കുറയുകയും ചെയ്യുന്നു. അതിനാല്‍ ചിലര്‍ക്ക് ഇത് ഒരു ചെറിയ പ്രശ്‌നമാണെന്ന് തോന്നിയേക്കാം. എന്നാലും, ഇത് യഥാര്‍ത്ഥത്തില്‍ ഗുരുതരമായ ഹൃദയ പ്രശ്‌നത്തിന്റെ ലക്ഷണമാകാവുന്നതാണ്. 

 

cae2.jpg


എന്തുകൊണ്ടാണ് ഈ മുന്നറിയിപ്പുകള്‍ അവഗണിക്കുന്നത്?

ഈ നിശബ്ദ ലക്ഷണങ്ങളുടെ പ്രധാന പ്രശ്‌നം അവ പലപ്പോഴും വ്യക്തമല്ലാത്തതും കണ്ടെത്താന്‍ പ്രയാസമുള്ളതുമാണ് എന്നതാണ്. ജീവിതശൈലി തിരഞ്ഞെടുപ്പുകള്‍, പ്രായം അല്ലെങ്കില്‍ സമ്മര്‍ദ്ദം പോലുള്ള വ്യത്യസ്ത ഘടകങ്ങള്‍ ഇതിന് കാരണമാകുമെന്നും ആളുകള്‍ കരുതുന്നു.

ജോലി സംബന്ധമായ സമ്മര്‍ദമോ ക്ഷീണമോ ആണ് ലക്ഷണങ്ങള്‍ക്ക് കാരണമെന്ന് പുരുഷന്മാര്‍ കരുതുന്നു.
സ്ത്രീകള്‍- പലപ്പോഴും ഈ അടയാളങ്ങളെ കുടുംബ ഉത്തരവാദിത്തങ്ങളുമായും തിരക്കുകളുമായും ബന്ധിപ്പിക്കുന്നു.
പ്രായമായ വ്യക്തികള്‍-  വാര്‍ധക്യത്തിന്റെ സാധാരണ ലക്ഷണങ്ങളായി ഈ ലക്ഷണങ്ങളെ തള്ളിക്കളഞ്ഞേക്കാം.

അസ്വസ്ഥതകളെ അവഗണിക്കുന്ന ഈ രീതി, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ പെട്ടെന്ന് ഒരു ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിക്കുന്നതു വരെ മുന്നറിയിപ്പില്ലാതെ വഷളാകാന്‍ ഇടയാക്കുന്നതാണ്.

 

car1.jpg

സഹായം തേടേണ്ടത്?

ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും കുറച്ച് ദിവസത്തില്‍ കൂടുതല്‍ നിലനില്‍ക്കുകയോ അല്ലെങ്കില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ മൂലം അവ വഷളാവുകയോ ചെയ്താല്‍, നിങ്ങള്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ കാണണം. പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തുന്നത് ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും. 

ഇലക്ട്രോകാര്‍ഡിയോഗ്രാം (ഇസിജി), എക്കോകാര്‍ഡിയോഗ്രാം അല്ലെങ്കില്‍ ട്രെഡ്മില്‍ സ്‌ട്രെസ് ടെസ്റ്റ് പോലുള്ള ലളിതമായ പരിശോധനകള്‍ പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നതിന് മുമ്പ് തിരിച്ചറിയാന്‍ സഹായിക്കുന്നതാണ്. വേഗത്തിലുള്ള ചികിത്സയും ശരിയായ ജീവിതശൈലി മാറ്റങ്ങളും ഉപയോഗിച്ച്, ദീര്‍ഘകാല നാശനഷ്ടങ്ങളുടെ സാധ്യത നിങ്ങള്‍ക്ക് വളരെയധികം കുറയ്ക്കാന്‍ കഴിയുന്നതാണ്.

 

 

Contrary to popular belief, heart disease doesn’t always appear suddenly. It often develops gradually and silently, with early warning signs that are frequently overlooked or mistaken for everyday issues. According to doctors, the body can start showing symptoms as early as six months before a major heart event. Recognizing these early indicators — such as unexplained fatigue, shortness of breath, swelling in legs or abdomen, indigestion, nausea, and dizziness — can be life-saving. This article highlights six subtle but important signs that shouldn't be ignored.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോല്‍വിക്ക് പിന്നാലെ സി.പി.എം സ്ഥാനാര്‍ഥി പോയത് ബി.ജെ.പിയുടെ വിജയാഘോഷത്തിന്, വീഡിയോ പുറത്ത്

Kerala
  •  a day ago
No Image

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ വെടിവയ്പ്പ്; 10 പേര്‍ കൊല്ലപ്പെട്ടു

International
  •  a day ago
No Image

തലസ്ഥാനത്ത് ഇരുമുന്നണികളെയും മറികടന്ന് ബി.ജെ.പി ഒന്നാമതെത്തിയത് ശക്തമായ ഭരണ വിരുദ്ധ വികാരത്തിന്റെ തണലില്‍

Kerala
  •  a day ago
No Image

വി.സിയെ നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ക്ക്, ഇത് ശരിയല്ല; സുപ്രിംകോടതിക്കെതിരെ തുറന്നടിച്ച് ഗവര്‍ണര്‍

Kerala
  •  a day ago
No Image

ഇതാണ് ഇഞ്ചോടിഞ്ച് പോരാട്ടം; ഒരു വോട്ടിന്റെ വ്യത്യാസത്തിലെ കരിങ്ങാരിയിലെ കിടിലന്‍ പോര്

Kerala
  •  a day ago
No Image

ഓടിക്കുന്നതിനിടെ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  a day ago
No Image

' ഒരിഞ്ചു പോലും പിന്നോട്ടില്ല' ; വിമര്‍ശനത്തിന് മറുപടിയുമായി ആര്യ രാജേന്ദ്രന്‍

Kerala
  •  a day ago
No Image

സ്ഥാനാര്‍ഥിയാക്കിയവരും പിന്തുണച്ചവരുമെല്ലാം എവിടെ?; മണ്ണാര്‍ക്കാട് നഗരസഭയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് ഒരു വോട്ട് മാത്രം

Kerala
  •  a day ago
No Image

തന്ത്രങ്ങളെല്ലാം തിരിച്ചടിച്ചു; മലപ്പുറത്ത് ലീഗിന് വന്‍ നേട്ടം -മലബാറില്‍ സിപിഎമ്മിനെ കൈവിട്ടത് മുസ്‌ലിം വോട്ടുകളെന്ന്

Kerala
  •  a day ago
No Image

യു.എ.ഇയില്‍ മഴയിലോ മൂടല്‍മഞ്ഞിലോ ഫോട്ടോ എടുക്കാന്‍ നില്‍ക്കേണ്ട; 800 ദിര്‍ഹം വരെ പിഴ ലഭിച്ചേക്കും 

Weather
  •  a day ago