അത്തിപ്പറ്റ ഉസ്താദ് ഉറൂസിന് നാളെ തുടക്കം; സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പതാക ഉയർത്തും
വളാഞ്ചേരി: സൂഫി വര്യൻ അത്തിപ്പറ്റ മുഹ്‌യുദ്ദീൻ കുട്ടി മുസ്‌ലിയാരുടെ ഏഴാം ഉറൂസ് മുബാറക് ഒക്ടോബർ ഒന്നു മുതൽ ആറ് വരെ അത്തിപ്പറ്റയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകീട്ട് നാലിനു സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനവും ജിഫ്‌രി തങ്ങൾ ഉദ്ഘാടനം ചെയ്യും.
ഫത്ഹുൽ ഫത്താഹ് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷനാകും. അബ്ബാസ് അലി ശിഹാബ് തങ്ങൾ അനുഗ്രഹ ഭാഷണം നടത്തും. എം.എൽ.എമാരായ ആബിദ് ഹുസൈൻ തങ്ങൾ, നജീബ് കാന്തപുരം, മഞ്ഞളാംകുഴി അലി, മുശാവറ അംഗം അരിപ്ര അബ്ദുറഹ്മാൻ ഫൈസി, സൈതലവി ദാരിമി വാണിയംകുളം, എം.പി മുസ്തഫൽ ഫൈസി, അബ്ദു റഷീദലി ശിഹാബ് തങ്ങൾ, ശഹീർ അലി ശിഹാബ് തങ്ങൾ, നിയാസ് അലി ശിഹാബ് തങ്ങൾ, മുനീർ ഹുദവി വിളയിൽ, സാലിം ഫൈസി കൊളത്തൂർ, വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ പങ്കെടുക്കും.
വൈകീട്ട് ഏഴിനു മതപ്രഭാഷണം സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. എം.ടി.അബ്ദുല്ല മുസ്‌ലിയാർ അനുഗ്രഹ ഭാഷണം നടത്തും. അൻവർ മന്നാനി തൊടുപുഴ മതപ്രഭാഷണം നടത്തും. സുവനീർ പ്രകാശനം സാദിഖലി തങ്ങൾ നിർവഹിക്കും. സാബിത്ത് ചിറക്കൽ വെങ്ങാട് ഏറ്റുവാങ്ങും. യു.ഷാഫി ഹാജി ചെമ്മാട്, ഹാശിറലി ശിഹാബ് തങ്ങൾ പാണക്കാട്, ളിയാഉദ്ദീൻ ഫൈസി മേൽമുറി, ഹംസ ഫൈസി അൽ ഹൈതമി, ശിഹാബ് ഫൈസി കൂമണ്ണ, ഒ.ടി മുസ്തഫ ഫൈസി, സലാഹുദ്ദീൻ ഫൈസി വെന്നിയൂർ പങ്കെടുക്കും.
തുടർന്നുള്ള ദിവസങ്ങളിൽ ജീലാനി അനുസ്മരണ സദസുകൾ, മതപ്രഭഷണം, അത്തിപ്പറ്റ ഉസ്താദ് മൗലിദ്, ബുർദ ആലാപന സദസ്, മജ്‌ലിസുന്നൂർ, ഖത്മുൽ ഖുർആൻ പ്രാർഥനാ സദസ്, അന്നദാനം തുടങ്ങിയവ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."