ഇരിട്ടി പൊലിസ് സ്റ്റേഷനില്‍ വാഹനലേലത്തിന് നടപടി തുടങ്ങി
ഇരിട്ടി:പൊലിസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന 35 ഓളം വാഹനങ്ങള്‍ ലേലം ചെയ്യാന്‍ നടപടിയായി.
അവകാശികളില്ലാത്തതും, കണ്ടണ്ടുകെട്ടിയതുമായ വാഹനങ്ങളാണ് കെ.പി ആക്ട് 56 പ്രകാരം അവകാശികളില്ലാത്ത വാഹനമായി പരിഗണിച്ചാണ് നടപടി. പൊലിസ് സ്റ്റേഷന് കോമ്പൗണ്ടണ്ടില് സൂക്ഷിച്ചിരിക്കുന്ന 32 ബൈക്കുകളും ഒരു മാരുതി കാറും ഒരു അംബാസിഡര്‍ കാറും ഒരു ഓട്ടോ റിക്ഷയുമാണ് ലേലം ചെയ്യുന്നത്. സ്റ്റേഷന് പരിസരത്തും റോഡിന്റെ ഇരുവശങ്ങളിലുമായി ടിപ്പര്‍ ലോറികള്‍ ഉള്‍പ്പെടെ ഡസന്‍ കണക്കിന് വാഹനങ്ങളുണ്ടെണ്ടങ്കിലും 35 വാഹനങ്ങള്‍ ലേലം ചെയ്യാന്‍ മാത്രമാണ് അനുമതിയായത്.
വാഹനങ്ങളില്‍ എന്തെങ്കിലും അവകാശ വാദം ഉന്നയിക്കാനുണ്ടെണ്ടങ്കില് ഈ മാസം 30നുള്ളില്‍ മതിയായ രേഖകള്‍ സഹിതം ഇരിട്ടി എസ്.ഐ മുമ്പാകെ ഹാജരാകണം. 30നുള്ളില്‍ അവകാശ വാദം ഉന്നയിക്കാത്ത പക്ഷം ഈ വാഹനങ്ങള്‍ അവകാശികളില്ലാത്ത വാഹനങ്ങളായി പരിഗണിച്ച് എം.എസ്.റ്റി.സി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റ് മുഖേന ഇ ലേലം ചെയ്യുന്നതാണെന്ന് ഇരിട്ടി എസ്.ഐ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."