HOME
DETAILS

'പറ്റിപ്പോയതാ സാറേ... ഒരു ക്വാര്‍ട്ടറാ കഴിച്ചേ' -കോയമ്പത്തൂര്‍ ഫാസ്റ്റില്‍ കാല് നിലത്തുറയ്ക്കാത്ത കണ്ടക്ടറെ കൈയോടെ പിടികൂടി വിജിലന്‍സ് 

  
Web Desk
October 08, 2025 | 6:54 AM

ksrtc conductor caught drunk on duty separate passenger complaint goes viral

 

പാലക്കാട്: ജോലിക്കിടയില്‍ മദ്യപിച്ചു ലക്കുകെട്ട കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ പിടികൂടി വിജിലന്‍സ്. ഈരാറ്റുപേട്ട കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചറിലെ കണ്ടക്ടര്‍ ആര്‍ കുമാര്‍ ബദലിയാണ് ജോലിക്കിടെ മദ്യപിച്ചെത്തിയത്. യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വച്ചാണ് ഇയാളെ കൈയോടെ പിടികൂടിയത്. പിന്നീട് കണ്ടക്ടറെ മാറ്റിയാണ് ബസ് യാത്ര തുടര്‍ന്നത്. പറ്റിപ്പോയി എന്നും ഒരു ക്വാര്‍ട്ടര്‍ ആണ് കഴിച്ചതെന്നുമാണ് കണ്ടക്ടര്‍ വിജിലന്‍സിനോട് പറഞ്ഞത്.

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്യാന്‍ ഓണ്‍ലൈന്‍ ആയി ടിക്കറ്റെടുത്ത യാത്രക്കാരിക്ക് നേരിട്ട ദുരനുഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ബസ് എപ്പോഴെത്തുമെന്നോ എവിടെ എത്തിയെന്നോ കൃത്യമായ വിവരങ്ങള്‍ നല്‍കാതിരിക്കുകയും ഫോണ്‍ എടുക്കാതിരിക്കുകയും ചെയ്ത കണ്ടക്ടറുടെ നടപടിയില്‍ യാത്രക്കാര്‍ ബസിനുള്ളില്‍ തന്നെ പ്രതിഷേധവും ഉയര്‍ത്തി.

സ്ഥിരമായി കോഴിക്കോട്-കൊച്ചി റൂട്ടില്‍ കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന യാത്രക്കാരിയും ഓണ്‍ലൈന്‍ ചാനല്‍ അവതാരകയുമായ ഹരിത എള്ളാത്ത് ആണ് ഈ വിഷയം ഫേസ്ബുക്കില്‍ കുറിച്ചത്. കൊച്ചിയിലേക്കുള്ള യാത്രക്കായി രാത്രി 7.40ന് കോഴിക്കോട് എത്തേണ്ട കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലാണ് ഹരിത ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഇവര്‍ക്ക് രാമനാട്ടുകരയില്‍ നിന്നാണ് ബസില്‍ കയറേണ്ടിയിരുന്നത്.

 

പൊതുവെ വൈകി എത്തുന്ന പതിവുള്ള ബസ് ആയതിനാല്‍ ഇപ്പോള്‍ എവിടെ എത്തിയെന്നറിയാനും രാമനാട്ടുകരയില്‍ നിന്ന് കയറുന്ന വിവരം പറയാനുമായിരുന്നു വൈകുന്നേരം 6.30 മുതല്‍ ഹരിത കണ്ടക്ടറെ വിളിച്ചുകൊണ്ടിരുന്നത്. ഏറെ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് എട്ട് മണിവരെ പലപ്പോഴായി വിളിച്ചെങ്കിലും ഫലം കണ്ടില്ല.

ഒടുവില്‍ കെഎസ്ആര്‍ടിസിയുടെ വിവിധ ഡിപ്പോകളിലെ നമ്പറുകളിലും കണ്‍ട്രോള്‍ റൂമുകളിലും മാറി മാറി ബന്ധപ്പെട്ടു. ഒടുവില്‍, മുമ്പ് ഇതേ റൂട്ടില്‍ യാത്ര ചെയ്ത സ്വിഫ്റ്റ് ബസിലെ ഒരു കണ്ടക്ടറെ ബന്ധപ്പെട്ടാണ് സഹായം തേടിയത്. അദ്ദേഹം കണ്ണൂര്‍ ഡിപ്പോയില്‍ വിളിച്ചന്വേഷിച്ചപ്പോള്‍, സ്വിഫ്റ്റിന്റെ ജീവനക്കാരല്ല, മറിച്ച് കെഎസ്ആര്‍ടിസിയുടെ സ്റ്റാഫാണ് വരുന്നത് എന്നും അവര്‍ തിരിച്ചു വിളിക്കുമെന്നും മറുപടയും കിട്ടി.

എന്നാല്‍, രാത്രി ഒമ്പത് മണി കഴിഞ്ഞിട്ടും ഹരിതയ്ക്ക് ഒരു കോളും ലഭിച്ചില്ല. തുടര്‍ന്ന് വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ എടുത്ത കണ്ടക്ടര്‍, 'കോഴിക്കോട് എത്തി ആളെ കയറ്റുന്നു, 10 മിനിറ്റ്' എന്ന് മാത്രം പറഞ്ഞ് കോള്‍ കട്ട് ചെയ്തു. പിന്നീട് ഈ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കഴിഞ്ഞതുമില്ല. ഇതെല്ലാം ചെയ്തിട്ടും ഒടുവില്‍ രാമനാട്ടുകരയില്‍ കൈ കാണിച്ചു നിര്‍ത്തിയാണ് ഹരിതയ്ക്ക് ബസില്‍ കയറാന്‍ സാധിച്ചത്.

ബസില്‍ കയറിയ ശേഷം കണ്ടക്ടറോട് കാര്യങ്ങള്‍ ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടിയും ലഭിച്ചില്ല. തുടര്‍ന്നുള്ള സ്റ്റോപ്പില്‍ നിന്ന് കയറിയ യാത്രക്കാരും ഇതേ അനുഭവങ്ങള്‍ പങ്കുവെച്ച് കണ്ടക്ടറോട് ചോദിച്ചപ്പോഴും പ്രതികരണം ഉണ്ടായില്ല. കൈയില്‍ ആന്‍ഡ്രോയിഡ് ഫോണ്‍ ഓണ്‍ ചെയ്ത നിലയില്‍ ഇരിക്കുമ്പോഴാണ് യാത്രക്കാരുമായി സംസാരിക്കാന്‍ കണ്ടക്ടര്‍ തയാറാകാതിരുന്നതും.

 

 

In Palakkad, the Vigilance team caught a KSRTC bus conductor, R. Kumar (on deputation), intoxicated while on duty. The incident occurred on the Erattupetta–Coimbatore fast passenger route. Acting on a tip-off from passengers, Vigilance officials apprehended him at the Palakkad KSRTC bus stand. He admitted to consuming a quarter bottle of alcohol, claiming it was a mistake. The bus resumed its journey after replacing the conductor.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതിന് അയൽവാസി കസ്റ്റഡിയിൽ; ആക്രമണം തടഞ്ഞ യുവാവിന് കുത്തേറ്റു

Kerala
  •  5 days ago
No Image

വടകര ഡിവൈഎസ്പി ഉമേഷിനെതിരെ ലൈംഗിക പീഡന പരാതി; യുവതി മൊഴി നൽകിയിട്ടും ബലാത്സംഗത്തിന് കേസെടുക്കാതെ പൊലിസ് 'ഒളിച്ചുകളി'

Kerala
  •  5 days ago
No Image

തെരുവുനായ ശല്യം: സംസ്ഥാനത്ത് കൺട്രോൾ റൂം തുറന്നു, പരാതികൾ അറിയിക്കാം

Kerala
  •  5 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസ്; അതിജീവിതയുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചു; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ 

Kerala
  •  5 days ago
No Image

കുവൈത്തിൽ മനുഷ്യക്കടത്ത് തടയാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ്; അനധികൃത കുടിയേറ്റത്തിനും കടിഞ്ഞാണിടും

Kuwait
  •  5 days ago
No Image

ഫേസ്ബുക്ക് കവർചിത്രം മാറ്റി പ്രമുഖ കോൺഗ്രസ് നേതാക്കൾ; 'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്' സോഷ്യൽ മീഡിയയിൽ തരംഗം

Kerala
  •  5 days ago
No Image

'തോരാമഴ'; തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; ചെന്നെെയിലും, തിരുവള്ളൂരിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റി

National
  •  5 days ago
No Image

വീണ്ടും പേര് മാറ്റം; ഇനി സേവ തീർത്ഥ്, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരും മാറ്റുന്നു

National
  •  5 days ago
No Image

8 കോടിക്ക് വീട് വാങ്ങി വില കൂടാൻ പ്രാർത്ഥിക്കാൻ ഞാനില്ല; യുവാവിൻ്റെ പോസ്റ്റ് വൈറലാകുന്നു

National
  •  5 days ago
No Image

ഇനി യുഎഇയ്ക്കും ബഹ്‌റൈനും ഇടയിലുള്ള യാത്ര എളുപ്പം; ജിസിസി 'വൺ-സ്റ്റോപ്പ്' യാത്രാ സംവിധാനം ആരംഭിച്ചു

uae
  •  5 days ago