HOME
DETAILS

യുഎസ് സർക്കാർ അടച്ചുപൂട്ടൽ: യുഎഇ - യുഎസ് വിമാനങ്ങൾക്ക് തടസ്സം നേരിട്ടിട്ടില്ലെന്ന് എമിറേറ്റ്സും, എത്തിഹാദും

  
October 08, 2025 | 6:49 AM

us government shutdown causes flight delays at major airports

ദുബൈ: ഒക്ടോബർ 1 ന് ആരംഭിച്ച യുഎസ് ഗവൺമെന്റ് അടച്ചുപൂട്ടലിനെത്തുടർന്ന് നിരവധി യുഎസ് വിമാനത്താവളങ്ങളിൽ തുടർച്ചയായ രണ്ടാം ദിവസവും വിമാനങ്ങൾ വൈകുന്നു. എയർ ട്രാഫിക് കൺട്രോൾ ജീവനക്കാരുടെ കുറവാണ് ഇതിന് പ്രധാന കാരണം. അതേസമയം, യുഎസ് - യുഎി വിമാനങ്ങളെ ഇത് ബാധിച്ചിട്ടില്ല.

യുഎഇ ആസ്ഥാനമായുള്ള എമിറേറ്റ്സ്, എത്തിഹാദ് വിമാനക്കമ്പനികളുടെ വക്താക്കൾ ഖലീജ് ടൈംസിനോട് വ്യക്തമാക്കിയത് അനുസരിച്ച്, അവരുടെ വിമാനങ്ങളുടെ ഷെഡ്യൂളിൽ യാതൊരു മാറ്റവും വന്നിട്ടില്ല.

ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ പ്രകാരം, 3,000-ത്തിലധികം വിമാനങ്ങൾ വൈകിയിട്ടുണ്ട്. ഹ്യൂസ്റ്റൺ, നാഷ്‌വില്ലെ, ഡാളസ്, ചിക്കാഗോ ഒ'ഹെയർ, ന്യൂവാർക്ക് തുടങ്ങിയ വിമാനത്താവളങ്ങളെ ജീവനക്കാരുടെ കുറവ് കൂടുതൽ ബാധിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ജീവനക്കാരുടെ കുറവ് മൂലം ചിക്കാഗോ ഒ’ഹെയറിൽ മണിക്കൂറിൽ എത്തിച്ചേരുന്ന വിമാനങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്. ഇവിടെ ശരാശരി 41 മിനിറ്റ് ഡിലേ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, അറ്റ്ലാന്റ എയർ റൂട്ട് ട്രാഫിക് കൺട്രോൾ സെന്ററിലും ജീവനക്കാരുടെ കുറവ് ഉണ്ട്.

ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്ലൈറ്റ്അവേർ പറയുന്നത് അനുസരിച്ച്, 3,000-ത്തിലധികം യുഎസ് വിമാനങ്ങൾ വൈകി. ഇതിൽ നാഷ്‌വില്ലിൽ 225 വിമാനങ്ങളും, ചിക്കാഗോ ഒ’ഹെയറിൽ 570-ലധികം വിമാനങ്ങളും ഉൾപ്പെടുന്നു.

സൈബർ സുരക്ഷാ അപകടസാധ്യതകൾ

അതേസമയം, "യുഎസ് സർക്കാർ അടച്ചുപൂട്ടൽ സൈബർ സുരക്ഷാ അപകടങ്ങൾ ഉണ്ടാക്കാം" എന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്, ദുബൈ ആസ്ഥാനമായുള്ള സൈബർ സുരക്ഷാ വിദഗ്ധനായ റയാദ് കമാൽ അയൂബ്.

"ഷട്ട്ഡൗൺ സമയത്ത്, ജീവനക്കാരുടെയും വിഭവങ്ങളുടെയും കുറവ് നിർണായക സംവിധാനങ്ങളെ നിരീക്ഷിക്കാനും പരിപാലിക്കാനും കഴിയാത്ത അവസ്ഥയിലേക്ക് നയിക്കും. ഇത് അപകടസാധ്യതകൾ വർധിപ്പിക്കും. മാത്രമല്ല, സൈബർ സുരക്ഷാ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ചെയ്യാം, ഇത് ഭീഷണികളോടോ ലംഘനങ്ങളോടോ ഫലപ്രദമായി പ്രതികരിക്കുന്നതിന് തടസം സൃഷ്ടിച്ചേക്കാം," അയൂബ് ഖലീജ് ടൈംസിനോട് വ്യക്തമാക്കി. 

The ongoing US government shutdown, which began on October 1, 2025, is causing significant flight delays across major US airports. The primary reason for these delays is the shortage of air traffic controllers and Transportation Security Administration (TSA) workers, who are working without pay. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2.5 ബില്യൺ ദിർഹം മൂല്യമുള്ള 3,567 ഭവന പദ്ധതികൾക്ക് അം​ഗീകാരം നൽകി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

uae
  •  9 days ago
No Image

മനുഷ്യശരീരത്തിന് പകരം പ്ലാസ്റ്റിക് ഡമ്മി; ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ 'വ്യാജ ശവദാഹം' നടത്തിയ രണ്ടു പേർ അറസ്റ്റിൽ

Kerala
  •  9 days ago
No Image

ഇന്ത്യക്കൊപ്പമുള്ള ഗംഭീറിന്റെ ഭാവിയെന്ത്? വമ്പൻ അപ്‌ഡേറ്റുമായി ബിസിസിഐ

Cricket
  •  9 days ago
No Image

ഖത്തർ പൗരന്മാർക്ക് ഇനി കാനഡയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം; ETA അംഗീകാരം ലഭിച്ചു, 5 വർഷം വരെ സാധുത

qatar
  •  9 days ago
No Image

മുംബൈക്കൊപ്പം കൊടുങ്കാറ്റായി ചെന്നൈ താരം; ഞെട്ടിച്ച് ധോണിയുടെ വിശ്വസ്തൻ

Cricket
  •  9 days ago
No Image

ദുബൈ മെട്രോയും ലഗേജ് നിയമങ്ങളും; ഈദുൽ ഇത്തിഹാദ് അവധിക്കാല യാത്രാ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർടിഎ

uae
  •  9 days ago
No Image

ക്യാപ്റ്റനായി ചെന്നൈ താരം, ടീമിൽ വൈഭവും; കിരീടം നേടാൻ ഇന്ത്യയിറങ്ങുന്നു

Cricket
  •  9 days ago
No Image

മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; മൂന്നാറില്‍ 120 അടി ഉയരത്തില്‍ സ്‌കൈ ഡൈനിംങില്‍ കുടുങ്ങിയ സഞ്ചാരികളെ രക്ഷപ്പെടുത്തി

Kerala
  •  9 days ago
No Image

വഖഫ് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി തിങ്കളാഴ്ച സുപ്രിം കോടതി പരിഗണിക്കും

National
  •  9 days ago
No Image

കളമശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം, ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  9 days ago