HOME
DETAILS

ഇന്റർപോൾ റെഡ് നോട്ടിസിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ്; രണ്ട് കുറ്റവാളികളെ ബെൽജിയത്തിന് കൈമാറി യുഎഇ

  
October 08 2025 | 08:10 AM

uae hands over two fugitives to belgium

ദുബൈ: ദുബൈ പൊലിസും ഷാർജ പൊലിസും അറസ്റ്റ് ചെയ്ത രണ്ട് കുറ്റവാളികളെ ബെൽജിയത്തിന് കൈമാറി. ദുബൈ - ഷാർജ പൊലിസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സുകളുടെ അറസ്റ്റുകൾക്ക് പിന്നാലെയാണ് കൈമാറ്റം നടന്നത്. യുഎഇ കോടതികളും നീതിന്യായ മന്ത്രാലയവും ഈ കൈമാറ്റം അം​ഗീകരിച്ചു. ബെൽജിയം പുറപ്പെടുവിച്ച ഇന്റർപോൾ റെഡ് നോട്ടീസുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇരുവരുടെയും അറസ്റ്റ്.

ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നതനുസരിച്ച്, അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാൾ ബെൽജിയത്തിലെ മോസ്റ്റ് വാണ്ടഡ് കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ടയാളാണ്. ഇയാൾക്കെതിരെ അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്തും അപകടകരമായ സംഘടിത കുറ്റവാളി സംഘത്തിൽ പങ്കാളിത്തവും ആരോപിക്കപ്പെട്ടിരിന്നു. രണ്ടാമത്തെ വ്യക്തിക്കെതിരെ മയക്കുമരുന്ന്, സൈക്കോട്രോപിക് വസ്തുക്കൾ കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റാരോപണങ്ങളാണ് ഉള്ളത്.

ഈ കൈമാറ്റം യുഎഇയുടെ അന്താരാഷ്ട്ര നിയമ സഹകരണത്തിനുള്ള പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നു. സംഘടിതവും അതിർത്തി കടന്നുള്ളതുമായ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിൽ രാജ്യത്തിന്റെ സജീവ പങ്കാളിത്തം ഇതിലൂടെ ശക്തിപ്പെടുത്തുന്നു, ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആഗോള നിയമ നിർവഹണ പങ്കാളിത്തം ശക്തമാക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനും സുരക്ഷാ വൈദഗ്ധ്യം കൈമാറുന്നതിനുമുള്ള യുഎഇയുടെ അർപ്പണബോധവും ഈ നടപടി പ്രതിഫലിപ്പിക്കുന്നു.

നീതി ഉറപ്പാക്കുന്നതിനും നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവർക്ക് ശിക്ഷ ഉറപ്പാക്കുന്നതിനും ആഗോള പങ്കാളികളുമായി ചേർന്ന് യുഎഇ പ്രവർത്തിക്കുന്നു. 

The UAE has extradited two individuals to Belgium, following a formal request based on Interpol Red Notices. The suspects were arrested by Dubai and Sharjah police, and the extradition was approved by UAE courts and the Ministry of Justice. This move highlights the UAE's commitment to international cooperation in combating crime and ensuring justice



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രാം സർവിസുകളെ തടസ്സപ്പെടുത്തുന്ന വാഹനങ്ങൾക്ക് കനത്ത പിഴ; മുന്നറിയിപ്പുമായി ആർടിഎ

uae
  •  13 hours ago
No Image

ടെസ്റ്റിൽ ഇന്ത്യക്കായി കളിക്കാൻ അവന് വളരെയധികം ആഗ്രഹമുണ്ട്: ലാറ

Cricket
  •  13 hours ago
No Image

കണ്ണൂരില്‍ ട്രാഫിക് ഡ്യൂട്ടിക്കിടെ പൊലിസുകാരന് നേരെ കാര്‍ ഇടിച്ചു കയറ്റിയ യുവാക്കളെ പിടികൂടി; എസ്‌ഐയ്ക്ക് പരിക്ക്

Kerala
  •  13 hours ago
No Image

അവൻ ഇന്ത്യയുടെ ഭാവി താരമാണെങ്കിലും ആ കാര്യത്തിൽ സഞ്ജുവാണ് മികച്ചത്: കൈഫ്

Cricket
  •  14 hours ago
No Image

യുഎസ് സർക്കാർ അടച്ചുപൂട്ടൽ: യുഎഇ - യുഎസ് വിമാനങ്ങൾക്ക് തടസ്സം നേരിട്ടിട്ടില്ലെന്ന് എമിറേറ്റ്സും, എത്തിഹാദും

uae
  •  14 hours ago
No Image

'പറ്റിപ്പോയതാ സാറേ... ഒരു ക്വാര്‍ട്ടറാ കഴിച്ചേ' -കോയമ്പത്തൂര്‍ ഫാസ്റ്റില്‍ കാല് നിലത്തുറയ്ക്കാത്ത കണ്ടക്ടറെ കൈയോടെ പിടികൂടി വിജിലന്‍സ് 

Kerala
  •  14 hours ago
No Image

തോല്‍പിക്കാനാവില്ല...; ഗസ്സയിലേക്ക് വീണ്ടും ഫ്ലോട്ടില്ലകള്‍, അവരേയും കസ്റ്റഡിയിലെടുത്ത് ഇസ്‌റാഈല്‍

International
  •  14 hours ago
No Image

ഫുട്ബോളിൽ നിന്നും എപ്പോൾ വിരമിക്കും? വമ്പൻ അപ്‌ഡേറ്റുമായി റൊണാൾഡോ

Football
  •  14 hours ago
No Image

കൈപൊള്ളും പൊന്ന്; ദുബൈയിൽ ഇന്നും സ്വർണവില ഉയർന്നു

uae
  •  15 hours ago
No Image

കാണാതായ കുട്ടിയുടെ മൃതദേഹം പള്ളിക്കുളത്തില്‍ നിന്നു കണ്ടെത്തി ; ചെരിപ്പും ഫോണും കുളത്തിനു സമീപം

Kerala
  •  15 hours ago