HOME
DETAILS

ദുബൈ വിസിറ്റ് വിസ റീഫണ്ട്: നിങ്ങളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് എപ്പോൾ, എങ്ങനെ ക്ലെയിം ചെയ്യാം

  
October 08, 2025 | 10:10 AM

claiming refundable security deposit for visit visa sponsors in the uae

ദുബൈ: നിങ്ങൾ ഒരു കുടുംബാംഗത്തെ ദുബൈയിലേക്ക് വിസിറ്റ് വിസയിൽ സ്പോൺസർ ചെയ്തിട്ടുണ്ടെങ്കിൽ, അപേക്ഷാ ചെലവിനൊപ്പം ഒരു റീഫണ്ട് ചെയ്യാവുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ടാകാം. നിങ്ങളുടെ ബന്ധു രാജ്യം വിട്ടുകഴിഞ്ഞാലോ വിസാ സ്റ്റാറ്റസ് മാറ്റിയാലോ, നിങ്ങൾക്ക് ആ ഡെപ്പോസിറ്റ് തിരികെ ക്ലെയിം ചെയ്യാൻ സാധിക്കും, എന്നാൽ ഇതിന് നിർദിഷ്ട സമയപരിധിക്കുള്ളിൽ അപേക്ഷിക്കണമെന്ന് മാത്രം. 

നിങ്ങളുടെ യോഗ്യത, ആവശ്യമായ രേഖകൾ, റീഫണ്ട് ലഭിക്കാനുള്ള കൃത്യമായ ഘട്ടങ്ങൾ എന്നിവയാണ് ഇവിടെ വിശദീകരിക്കുന്നു.

റീഫണ്ടിന് എപ്പോൾ അപേക്ഷിക്കാം?  

നിങ്ങളുടെ കുടുംബാംഗം യുഎഇയിൽ നിന്ന് മടങ്ങിയാലോ വിസാ സ്റ്റാറ്റസ് മാറ്റിയാലോ മാത്രമേ വിസിറ്റ് വിസ സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ റീഫണ്ടിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളു.

1) യാത്രക്കാരൻ യുഎഇ വിട്ട് 30 ദിവസത്തിനുള്ളിൽ റീഫണ്ട് അപേക്ഷ സമർപ്പിക്കണം.  
2) ദുബൈ നിവാസികൾക്ക്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് – ദുബൈ (GDRFAD) ആണ് റീഫണ്ട് നൽകുന്നത്.

റീഫണ്ട് തുകയും ഫീസും

GDRFAD-ന്റെ വിവരമനുസരിച്ച്, സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കുമ്പോൾ ഇനിപ്പറയുന്ന ഫീസുകൾ ബാധകമാണ്:  

1) ഫിനാൻഷ്യൽ സെക്യൂരിറ്റി ഡെപ്പോസിറ്റ്: 1,000 ദിർഹം  
2) സെക്യൂരിറ്റി ഡെപ്പോസിറ്റ് സർവിസ് ഫീ: 20 ദിർഹം  
3) കളക്ഷൻ, റീഇംബേഴ്‌സ്‌മെന്റ് ഫീസ്: 40 ദിർഹം  

ദുബൈ വിസിറ്റ് വിസ റീഫണ്ടിന് ആവശ്യമായ രേഖകൾ  

റീഫണ്ടിന് അപേക്ഷിക്കുമ്പോൾ, യാത്രക്കാരൻ യുഎഇ വിട്ടതിന്റെ തെളിവ് ഹാജരാക്കണം. ഇനിപ്പറയുന്ന എതെങ്കിലും ആകാം.

1) പാസ്‌പോർട്ടിലെ എക്സിറ്റ് സ്റ്റാമ്പിന്റെ സ്കാൻ അല്ലെങ്കിൽ സ്ക്രീൻഷോട്ട്, 
  
2) GDRFAD-ൽ നിന്നുള്ള യാത്രാ റിപ്പോർട്ട്, എൻട്രി-എക്സിറ്റ് തീയതികളും പാസ്‌പോർട്ട് നമ്പറും ഉൾപ്പെടുത്തിയത്. GDRFAD വെബ്സൈറ്റിലൂടെയോ ദുബൈ നൗ ആപ്പ് വഴിയോ യാത്രാ റിപ്പോർട്ടിനായി അപേക്ഷിക്കാം.  

എക്സിറ്റ് സ്റ്റാമ്പിനോ യാത്രാ റിപ്പോർട്ടിനോ പുറമെ, ഇനിപ്പറയുന്ന രേഖകളും ആവശ്യമാണ്:  
1) യാത്രക്കാരന്റെ പാസ്‌പോർട്ടിന്റെയും വിസിറ്റ് വിസയുടെയും പകർപ്പ്  
2) സെക്യൂരിറ്റി ഡെപ്പോസിറ്റ് പേയ്‌മെന്റിന്റെ ഒറിജിനൽ രസീത്  

അതേസമയം, ചില സാഹചര്യങ്ങളിൽ, യാത്രക്കാരൻ രാജ്യം വിട്ടാൽ ഇമിഗ്രേഷൻ സിസ്റ്റം സ്വയമേ എക്സിറ്റ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്നതിനാൽ, പ്രത്യേകം തെളിവ് നൽകേണ്ടതില്ല.

വിസിറ്റ് വിസ റീഫണ്ടിന് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം

സന്ദർശകൻ യുഎഇ വിട്ടുകഴിഞ്ഞാലോ സ്പോൺസർഷിപ്പ് മാറ്റിയാലോ, ഓൺലൈനായോ ദുബൈയിലെ ഒരു അമേർ സെന്ററിലൂടെയോ റീഫണ്ടിന് അപേക്ഷിക്കാം

ഓൺലൈൻ അപേക്ഷ:  

1. GDRFAD വെബ്സൈറ്റ് – www.gdrfad.gov.ae സന്ദർശിച്ച് UAE പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  
2. ഡാഷ്‌ബോർഡിലേക്ക് റീഡയറക്ട് ചെയ്യപ്പെട്ട ശേഷം, ‘Existing Applications and Dependents’ എന്ന ഓപ്ഷനിലേക്ക് പോകുക.  

3. വിസിറ്റ് വിസ അപേക്ഷാ നമ്പർ അല്ലെങ്കിൽ ട്രാൻസാക്ഷൻ നമ്പർ, വിസയുടെ സാധുതാ തീയതികൾ എന്നിവ നൽകുക.  

4. വിസിറ്റ് വിസ അപേക്ഷ കണ്ടെത്തി ‘Refund’ എന്നതിൽ ക്ലിക്ക് ചെയ്യുക.  

5. റീഫണ്ട് വിശദാംശങ്ങൾ, തുക, റീഫണ്ട് രീതി, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ പരിശോധിച്ച ശേഷം ‘Process Refund’ ക്ലിക്ക് ചെയ്യുക.  

അപേക്ഷ സമർപ്പിച്ച് കഴിഞ്ഞാൽ, റീഫണ്ട് സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ ഒരു ട്രാക്കിംഗ് നമ്പർ ലഭിക്കും. GDRFAD വ്യക്തമാക്കുന്നതനുസരിച്ച്, രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ റീഫണ്ട് തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെത്തും.

When sponsoring a family member for a visit visa in the UAE, you may be required to pay a refundable security deposit in addition to the application fees. This deposit is typically refundable once your visitor leaves the UAE or changes their visa status. To claim the deposit back, you need to apply within a specified timeframe and follow the necessary procedures. Ensure you keep all relevant documents and receipts to facilitate the refund process



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലേഡീസ് കംപാർട്ട്മെന്റിൽ കയറിയതിന് അറസ്റ്റിലായത് 601 പുരുഷന്മാർ; പ്രയോജനമില്ലാത്ത സുരക്ഷാ നമ്പറുകൾ

crime
  •  2 days ago
No Image

ജ്യൂസാണെന്ന് കരുതി കുടിച്ചത് കുളമ്പ് രോഗത്തിനുള്ള മരുന്ന്; ആറും പത്തും വയസ്സുള്ള സഹോദരങ്ങള്‍ ആശുപത്രിയില്‍ 

Kerala
  •  2 days ago
No Image

വിവാഹവാഗ്ദാനം നൽകി സോഫ്റ്റ്‌വെയർ എൻജിനീയറെ പീഡിപ്പിച്ച് 11 ലക്ഷം തട്ടിയെടുത്ത ശേഷം വേറെ കല്യാണം; യുവാവ് പൊലിസ് പിടിയിൽ

crime
  •  2 days ago
No Image

ദുബൈ ഫിറ്റ്‌നസ് ചാലഞ്ച്: വിനോദസഞ്ചാരികളുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് ദുബൈ ജിഡിആർഎഫ്എ

uae
  •  2 days ago
No Image

ഗോളടിക്കാതെ പറന്നത് റൊണാൾഡോ അടക്കി വാഴുന്ന ലിസ്റ്റിലേക്ക്; പോർച്ചുഗീസ് താരം കുതിക്കുന്നു

Football
  •  2 days ago
No Image

തീവണ്ടി യാത്രക്കാരുടെ സുരക്ഷക്കായി പൊലിസുകാർ അവധിയില്ലാതെ ജോലിക്കെത്താന്‍ കര്‍ശന നിര്‍ദേശം; പരിശോധന ശക്തമാക്കുന്നു

Kerala
  •  2 days ago
No Image

സ്വര്‍ണത്തിന് ഇന്ന് നേരിയ വര്‍ധന; പവന് കൂടിയത് 320 രൂപ

Business
  •  2 days ago
No Image

കെഎസ്ആർടിസി ബസിൽനിന്ന് രാത്രി വിദ്യാർഥിയെ പാതിവഴിയിൽ ഇറക്കിവിട്ടു; പരാതിയുമായി കുടുംബം

Kerala
  •  2 days ago
No Image

ആപ്പ് വഴി ടാക്സി ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കുക: ദുബൈയിലെ ടാക്സി നിരക്കുകൾ മാറി; കൂടുതലറിയാം

uae
  •  2 days ago
No Image

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ ക്ലബ്ബിനെ ഓർത്ത് എനിക്കിപ്പോഴും സങ്കടമുണ്ട്: റൊണാൾഡോ

Football
  •  2 days ago