HOME
DETAILS

2025 ഒക്ടോബർ 28 മുതൽ, അബൂദബിയിൽ നിന്ന് പ്രമുഖ ഏഷ്യൻ നഗരത്തിലേക്ക് സർവിസ് ആരംഭിച്ച് എയർ അറേബ്യ

  
October 08 2025 | 11:10 AM

air arabia abu dhabi launches new flights to damascus

ദുബൈ: 2025 ഒക്ടോബർ 28 മുതൽ, അബൂദബിയിൽ നിന്ന് സിറിയൻ തലസ്ഥാനമായ ദമാസ്കസിലേക്ക് പുതിയ സർവിസ് പ്രഖ്യാപിച്ച് എയർ അറേബ്യ. ആഴ്ചയിൽ മൂന്ന് സർവിസുകളാണുള്ളത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സർവിസ് നടത്തുക. സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തെ ഡമാസ്കസ് അന്താരാഷ്ട്ര വിമാനത്താവളവുമായി ഈ പുതിയ സർവിസ് ബന്ധിപ്പിക്കും.

എയർ അറേബ്യ, ഷാർജയിൽ നിന്നും ദമാസ്കസിലേക്കുള്ള നോൺ-സ്റ്റോപ്പ് വിമാനങ്ങൾ വഴി യുഎഇയെയും സിറിയയെയും ബന്ധിപ്പിക്കുന്നു. ഇപ്പോൾ അബൂദബി റൂട്ടും വിപുലീകരിക്കുന്നു. മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ 30-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസ നടത്തുന്ന ഈ വിമാനക്കമ്പനി, വിമാന ബന്ധം വർധിപ്പിക്കാനും വ്യാപാര-ടൂറിസം വളർച്ച പ്രോത്സാഹിപ്പിക്കാനുമുള്ള യുഎഇയുടെ ദർശനത്തെ പിന്തുണയ്ക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ്.

ഉപഭോക്താക്കൾക്ക് എയർ അറേബ്യയുടെ വെബ്സൈറ്റിലൂടെയോ, കോൾ സെന്റർ വഴിയോ, ട്രാവൽ ഏജൻസികൾ മുഖേനയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. 

അതേസമയം, സൂപ്പർ സീറ്റ് സെയിൽ പ്രഖ്യാപിച്ചിരിക്കുകയാണ് എയർ അറേബ്യ. ഒക്ടോബർ 24 വരെയാകും സൂപ്പർ സീറ്റ് സെയിൽ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനാവുക. ഒരു ദശലക്ഷം ടിക്കറ്റുകളാണ് ഈ സൂപ്പർ സീറ്റ് സെയിലിൽ എയർ അറേബ്യ വിൽക്കുന്നത്. 2026 ഫെബ്രുവരി 17-നും ഒക്ടോബർ 24-നും ഇടയിലുള്ള കാലയളവിലെ ടിക്കറ്റുകളാണ് ഇപ്പോൾ ബുക്ക് ചെയ്യാനാവുക.

യുഎഇ, മൊറോക്കോ, ഈജിപ്ത് എന്നിവിടങ്ങളിലെ അഞ്ച് പ്രധാന ഹബ്ബുകളിൽ നിന്ന് 200-ലധികം റൂട്ടുകളിൽ സർവിസ് നടത്തുന്ന എയർ അറേബ്യ പ്രവാസികൾക്ക് ഏറ്റവും പ്രിയപ്പെട്ട എയർലൈനുകളിൽ ഒന്നാണ്. 

സുഖസൗകര്യങ്ങളിലോ വിശ്വാസ്യതയിലോ വിട്ടുവീഴ്ച ചെയ്യാതെ പ്രവാസികൾക്ക് താങ്ങാനാവുന്ന വിലയിൽ ടിക്കറ്റ് പ്രദാനം ചെയ്യുന്ന എയർ അറേബ്യ മിഡിൽ ഈസ്റ്റിലെ തന്നെ മികച്ച എയർലൈനുകളിൽ ഒന്നാണ്. ജർമ്മനി, ചെക്ക് റിപ്പബ്ലിക്, തുർക്കി, ഈജിപ്ത്, ഇറ്റലി, പോളണ്ട്, ഗ്രീസ്, റഷ്യ, ഓസ്ട്രിയ, അസർബൈജാൻ തുടങ്ങിയ സ്ഥലങ്ങളെയും ജിസിസിയിലെ പ്രധാന ന​ഗരങ്ങളായ ദോഹ, ജിദ്ദ, അമ്മാൻ എന്നിവിടങ്ങളിലേക്കും എയർ അറേബ്യ സർവിസ് നടത്തുന്നുന്നുണ്ട്.

Air Arabia Abu Dhabi has announced the launch of its new non-stop flights from Abu Dhabi to Damascus, starting October 28, 2025. The airline will operate three weekly flights every Tuesday, Thursday, and Saturday, connecting Zayed International Airport with Damascus International Airport. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരിയിൽ ഡോക്ടറെ വെട്ടിയതിൽ 'കുറ്റബോധമില്ല, ആരോഗ്യമന്ത്രിക്കും സൂപ്രണ്ടിനും സമർപ്പിക്കുന്നു' പ്രതി സനൂപ്

Kerala
  •  5 hours ago
No Image

ഒമാനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ സമയക്രമത്തിൽ മാറ്റം; പുതിയ സമയക്രമം ഇങ്ങനെ

oman
  •  5 hours ago
No Image

മരുന്നുകൾക്ക് ഗുണനിലവാരമില്ല; മൂന്ന് കമ്പനികളുടെ പാരസെറ്റമോൾ ഗുളികയ്ക്ക് നിരോധനം ഏർപ്പെടുത്തി

Kerala
  •  5 hours ago
No Image

ഒച്ചവെച്ചാൽ ഇനിയും ഒഴിക്കും; ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച്, മുളകുപൊടി വിതറി ഭാര്യ

crime
  •  6 hours ago
No Image

ഒരു റിയാലിന് പത്ത് കിലോ അധിക ലഗേജ് കൊണ്ടുവരാം; വമ്പൻ ഓഫറുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

uae
  •  6 hours ago
No Image

ഫലസ്തീനി അഭയാര്‍ത്ഥി ദമ്പതികളുടെ മകന്‍ നൊബേല്‍ സമ്മാന ജേതാവായ കഥ; ആയിരങ്ങളെ പ്രചോദിപ്പിച്ച ഉമര്‍ മുഅന്നിസ് യാഗിയുടെ ജീവിതം

International
  •  6 hours ago
No Image

പ്ലസ് ടു വിദ്യാർഥിനിക്ക് മെസേജ് അയച്ചതിന്റെ പേരിൽ സഹപാഠിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു; പെൺകുട്ടിയുടെ വീട്ടുകാർ ഉൾപ്പെടെ നാല് പേർ പിടിയിൽ

crime
  •  6 hours ago
No Image

കോഴിക്കോട് മുക്കത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

24 കിലോയിലധികം മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു; ഒമാനിൽ യുവാവ് അറസ്റ്റിൽ

oman
  •  7 hours ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ബുദ്ധിശക്തി' വെളിപ്പെടുത്തുന്ന കഥ; മുൻ യുവന്റസ് മേധാവിയുടെ വെളിപ്പെടുത്തൽ

Football
  •  7 hours ago