HOME
DETAILS

ഫുട്ബോളിൽ നിന്നും എപ്പോൾ വിരമിക്കും? വമ്പൻ അപ്‌ഡേറ്റുമായി റൊണാൾഡോ

  
October 08, 2025 | 6:31 AM

Cristiano Ronaldo has spoken about his future in football

പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ നാല്പതാം വയസിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ റൊണാൾഡോ ഫുട്ബോളിലെ ഭാവിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. ഇനിയും കുറച്ചു വർഷം കൂടി കളിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നാണ് റൊണാൾഡോ പറഞ്ഞത്. ഇപ്പോൾ താൻ മികച്ച പ്രകടനം നടത്തുണ്ടെന്നും റൊണാൾഡോ പറഞ്ഞു. ഫാബ്രിസിയോ റൊമാനോയാണ് റൊണാൾഡോ ഇക്കാര്യം പറഞ്ഞതായി റിപ്പോർട്ട് ചെയ്തത്. 

''എനിക്ക് കുറച്ചു വർഷങ്ങൾ കൂടി കളിക്കാൻ ആഗ്രഹമുണ്ട്. ഇപ്പോഴും ഞാൻ ഫുട്ബോളിൽ മികച്ച കാര്യങ്ങളാണ് ചെയ്യുന്നത്. എന്റെ ക്ലബിനെയും ദേശീയ ടീമിനെയും ഞാൻ നന്നായി സഹായിക്കുന്നുണ്ട്. എന്തുകൊണ്ട് എനിക്ക് ഇത് തുടർന്നുകൂടാ?. ഞാൻ വിരമിക്കുമ്പോൾ സംതൃപ്തനായി മടങ്ങുമെന്നാണ് ഞാൻ ഉറച്ചു വിശ്വസിക്കുന്നത്. കാരണം ഞാൻ ടീമുകൾക്കായി എല്ലാം നൽകി'' റൊണാൾഡോ പറഞ്ഞു. 

നിലവിൽ സൗഊദി ക്ലബായ അൽ നസറിനാണ് താരം കളിക്കുന്നത്. 2023ലാണ് റൊണാൾഡോ യൂറോപ്പ്യൻ അധ്യായങ്ങൾക്ക് വിരാമമിട്ട് സഊദി പ്രൊ ലീഗ് ക്ലബായ അൽ നസറിലെത്തുന്നത്. റൊണാൾഡോയുടെ വരവോടെ സഊദി ലീഗിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. റൊണാൾഡോയുടെ കടന്നുവരവോടെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു.

അടുത്തിടെ അൽ നസറിനൊപ്പമുള്ള കരാർ റൊണാൾഡോ പുതുക്കിയിരുന്നു. പുതിയ കരാർ പ്രകാരം റൊണാൾഡോ രണ്ടു വർഷം കൂടി സൗഊദിയിൽ കളിക്കും. പുതിയ കരാറിൽ റൊണാൾഡോയ്ക്ക് വർഷത്തിൽ 200 മില്യൺ ഡോളറാണ് ലഭിക്കുക. ആഴ്ചയിൽ 4.17 മില്യൺ ഡോളറും റൊണാൾഡോക്ക് ലഭിക്കും. ഇതിനുപുറമെ റൊണാൾഡോക്ക് 26.5 മില്യൺ ഡോളർ സൈനിങ്‌ ബോണസും 35.7 മില്യൺ ഡോളർ വിലമതിക്കുന്ന അൽ നസറിന്റെ 15 ശതമാനം ഉടമസ്ഥ അവകാശ ഓഹരിയും ലഭിക്കും.

റൊണാൾഡോക്ക് അൽ നസറിനൊപ്പം ഒരു മേജർ ട്രോഫി നേടാൻ സാധിച്ചിട്ടില്ല. 2023ലെ അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് മാത്രമാണ് റൊണാൾഡോക്ക് നേടാൻ സാധിച്ചത്. അതുകൊണ്ട് തന്നെ പുതിയ കരാർ പ്രകാരം അടുത്ത രണ്ട് വർഷത്തേക്ക് കൂടി സഊദിയിൽ കളിച്ചുകൊണ്ട് തനിക്ക് നേടാൻ സാധിക്കാത്ത കിരീടങ്ങൾ എല്ലാം നേടാനായിരിക്കും റൊണാൾഡോ ലക്ഷ്യം വെക്കുക. 

Portuguese legend Cristiano Ronaldo is still fighting for his age at the age of 40. Now Ronaldo has spoken about his future in football. Ronaldo said that he wants to play for a few more years.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിനും ബഹ്‌റൈനും ഇടയിൽ പുതിയ ഫെറി സർവീസ് ആരംഭിച്ചു

bahrain
  •  3 days ago
No Image

സമസ്ത 100-ാം വാർഷികം; ക്യാമ്പ് പ്രതിനിധികളുടെ രജിസ്ട്രേഷൻ പൂർത്തിയായി

Kerala
  •  3 days ago
No Image

സമസ്ത 100-ാം വാർഷിക പദ്ധതി; നാളെ പള്ളികളിൽ 'തഹിയ്യ' ഫണ്ട് സമാഹരണം

Kerala
  •  3 days ago
No Image

ബെറ്റിം​ഗ് ആപ്പ് കേസ്; സുരേഷ് റെയ്‌നയുടെയും ശിഖർ ധവാന്റെയും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

Cricket
  •  3 days ago
No Image

ജെഎന്‍യു യൂണിയന്‍ തെരഞ്ഞെടുപ്പ്; മുഴുവന്‍ സീറ്റിലും വിജയിച്ച് ഇടത് സഖ്യം

National
  •  3 days ago
No Image

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തിൽ 60.13% പോളിംഗ്

National
  •  3 days ago
No Image

മധ്യപ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ വൈദികന് ജാമ്യം 

National
  •  3 days ago
No Image

കെ.എസ്ആര്‍ടിസി കൊറിയര്‍ സര്‍വീസില്‍ 39 ഇനങ്ങള്‍ പുറത്ത് തന്നെ

Kerala
  •  3 days ago
No Image

പൂണെ ഭൂമി ഇടപാട്: അജിത് പവാറിന്റെ മകനുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേവേന്ദ്ര ഫഡ്നാവിസ്

National
  •  3 days ago
No Image

ശബരിമല സ്വര്‍ണപ്പാളിക്കേസ്: ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗങ്ങളേയും പ്രതിചേര്‍ത്ത് ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  3 days ago