
കാന്‍സര്‍ രോഗികള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ യാത്ര സൗജന്യം; പ്രഖ്യാപനവുമായി മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്ക് കേരളത്തിലെവിടെയും ചികിത്സാ ആവശ്യങ്ങള്‍ക്കായി സൂപ്പര്‍ഫാസ്റ്റിലുള്‍പ്പടെ സൗജന്യ യാത്രയെന്ന പ്രഖ്യാപനവുമായി മന്ത്രി കെ.ബി ഗണേഷ് കുമാര്‍. റേഡിയേഷന്‍, കീമോ തുടങ്ങിയ എന്ത് ആവശ്യത്തിനും പദ്ധതി ഉപയോഗപ്പെടുത്താം. സ്വകാര്യ ആശുപത്രികളിലുള്ള രോഗികള്‍ക്കും പദ്ധതി സഹായകരണമാണെന്ന് മന്ത്രി പറഞ്ഞു. സൂപ്പര്‍ ഫാസ്റ്റ് മുതല്‍ താഴോട്ടുള്ള എല്ലാ ബസുകളിലും ഈ സൗകര്യം ലഭിക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
ചികിത്സിക്കുന്ന ഡോക്ടര്‍ സര്‍ട്ടിഫൈ ചെയ്താല്‍ ഇതിനുള്ള പാസ് അനുവദിക്കും. നേരത്തെ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ ഈ സൗകര്യം ലഭിച്ചിരുന്നു.
''2012ല്‍ സിറ്റി ബസ്, ഓര്‍ഡിനറി ബസുകള്‍ക്ക് 50 ശതമാനമെന്ന ഓര്‍ഡര്‍ ഇറക്കിയതിനാല്‍ ഈ പ്രഖ്യാപനത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ യുഡിഎഫ് വരരുത്. ഇത് സംസ്ഥാനത്തിന് ബാധകമായ പ്രഖ്യാപനമാണ്. ഓര്‍ഡിനറി മാത്രമല്ല, സൂപ്പര്‍ഫാസ്റ്റ് മുതല്‍ താഴേക്ക് ഏത് ബസിലും സമ്പൂര്‍ണ സൗജന്യമാണ് ഇതിന്റെ പ്രത്യേകത എന്ന് മനസിലാക്കണം''- മന്ത്രി കൂട്ടിച്ചേര്‍ത്തു.
സഭയില്‍ പ്രഖ്യാപനത്തിനിടെ ബഹളമുണ്ടാക്കിയ പ്രതിപക്ഷത്തെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. പ്രതിപക്ഷത്തിന് ഇത് വലിയ കാര്യമായിരിക്കില്ലെന്നും പ്രഖ്യാപനം നടത്തിയപ്പോള്‍ പ്രതിപക്ഷം പറയുന്നത് ഷെയിം ഷെയിം എന്നാണ്. പ്രതിപക്ഷത്തിന് ഇത് ഷെയിം ആയിരിക്കും. എന്നാല്‍ രോഗികളെ സംബന്ധിച്ചടുത്തോളം ഇത് വലിയ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
English Summary: Kerala Transport Minister K.B. Ganesh Kumar has announced that cancer patients can now travel free of cost on all KSRTC buses, including Super Fast services, for treatment purposes across the state. This initiative aims to support patients undergoing chemotherapy, radiation, or any related medical treatment, even if they are treated at private hospitals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് അർഹമായ സ്ഥാനം ലഭിക്കണം'; ബ്രിട്ടീഷ് പ്രധാനമന്ത്രി
National
• 12 hours ago
കാലിഫോർണിയയിൽ കോവിഡ്-19 ഭീതി: സൊനോമ കൗണ്ടിയിൽ മാസ്‌ക് നിർബന്ധമാക്കി ഉത്തരവ്
International
• 12 hours ago
കോഴിക്കോട് മാല മോഷ്ടിച്ചെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂര മർദനം: പൊലിസിനും നാട്ടുകാർക്കുമെതിരെ പരാതി നൽകി യുവാവ്
Kerala
• 12 hours ago
ഇസ്റാഈലിന് വേണ്ടി ചാരപ്പണി നടത്തിയ 32 പേർ ലെബനനിൽ അറസ്റ്റിൽ; ഇവർ ആക്രമണങ്ങൾക്ക് കൂട്ടുനിന്നതായും കണ്ടെത്തൽ
International
• 12 hours ago
കോഴിക്കോട് 10-ാം ക്ലാസ് വിദ്യാർത്ഥിനി ലൈംഗിക പീഡനത്തിന് ഇരയായ സംഭവം; സ്വകാര്യ ബസ് ജീവനക്കാരടക്കം അഞ്ചുപേർ അറസ്റ്റിൽ
crime
• 12 hours ago
ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം സഞ്ചരിക്കുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ടയറും സ്റ്റിയറിംഗും വേർപെട്ട് അപകടം; ഷോറൂമിന് മുന്നിൽ സ്കൂട്ടർ കത്തിച്ച് യുവാവിന്റെ പ്രതിഷേധം
auto-mobile
• 13 hours ago
ഏഷ്യ കപ്പ് യോഗ്യത; പത്തുപേരായി ചുരുങ്ങിയിട്ടും പോരാടി ഇന്ത്യ; ലാസ്റ്റ് മിനിറ്റ് ഗോളിൽ ത്രസിപ്പിക്കുന്ന സമനില
Football
• 13 hours ago
ഒമാനിൽ വാഹനാപകടത്തിൽ എട്ട് മരണം; രണ്ട് പേർക്ക് പരുക്ക്
oman
• 13 hours ago
2026 ലോകകപ്പിന് മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം എങ്ങനെ പ്രവർത്തിക്കുമെന്ന് വെളിപ്പെടുത്തി പോർച്ചുഗൽ പരിശീലകൻ
Football
• 13 hours ago
ഇന്തോനേഷ്യയെ തകർത്ത് സഊദി അറേബ്യ; 2026 ലോകകപ്പ് യോഗ്യതയ്ക്ക് തൊട്ടരികെ
Saudi-arabia
• 13 hours ago
സ്ത്രീകളുടെ പ്രത്യേക വിഭാഗം രൂപീകരിച്ച് ജെയ്ഷ്
International
• 14 hours ago
സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിജിറ്റൽ ടൂറിസ്റ്റ് വാലറ്റ് പരീക്ഷണം ആരംഭിക്കുന്നു
uae
• 14 hours ago
കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടുത്തം; തീയണക്കാൻ ശ്രമം തുടരുന്നു
Kerala
• 14 hours ago
'സ്പീക്കറും സർക്കാരും ചേർന്നുള്ള ഗൂഢാലോചന'; സസ്പെന്‍ഡ് ചെയ്ത എംഎൽഎമാരെ ജനങ്ങൾ മാലയിട്ട് സ്വീകരിക്കും- വി.ഡി.സതീശൻ
Kerala
• 15 hours ago
ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽ നിന്ന് റിങ്കു സിങ്ങിന് ഭീഷണി; അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് മൂന്ന് സന്ദേശങ്ങൾ
crime
• 16 hours ago
സ്റ്റീല്‍ കമ്പനിയില്‍നിന്ന് തോക്കുചൂണ്ടി 80 ലക്ഷം കവര്‍ന്ന സംഭവം; അഞ്ച് പേര് പിടിയില്‍
Kerala
• 16 hours ago
നടൻ പവൻ സിങ്ങിനെതിരെ ഭാര്യയുടെ ഗുരുതര ആരോപണങ്ങൾ: ഗർഭഛിദ്ര ഗുളികകൾ നൽകി, ക്രൂരപീഡനം, 25 ഉറക്കഗുളികൾ വരെ നിർബന്ധിച്ച് കഴിപ്പിച്ചു
crime
• 16 hours ago
ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ്.ബി പോസ്റ്റിന് കമന്റിട്ടു; മുന്‍ നേതാവിന് ക്രൂരമര്‍ദ്ദനം
Kerala
• 17 hours ago
വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തില്‍; സൈനിക ടാങ്കുകള്‍ പിന്‍വാങ്ങിത്തുടങ്ങി, പിന്‍വാങ്ങുന്നിതിനിടേയും ഫലസ്തീനികള്‍ക്ക് നേരെ അതിക്രമം
International
• 17 hours ago
'ഇത് നിങ്ങളുടെ ത്യാഗത്തിന്റെ ഫലമാണ്, രണ്ട് വര്‍ഷം ഒരു ജനതയെ വംശഹത്യ ചെയ്തിട്ടും നേടാന്‍ കഴിയാത്തത് ചര്‍ച്ചയിലൂടെ കരസ്ഥമാക്കാമെന്ന് അവര്‍ കരുതി, എന്നാല്‍ അവര്‍ ഇവിടേയും തോറ്റു' ഗസ്സന്‍ ജനതക്ക് ഹമാസിന്റെ സന്ദേശം
International
• 18 hours ago
മാളിലെ കളിസ്ഥലത്ത് വെച്ച് രണ്ടുവയസ്സുകാരനെ ആക്രമിച്ചു; യൂറോപ്യൻ പൗരന് 1000 ദിർഹം പിഴ ചുമത്തി കോടതി
uae
• 15 hours ago
5 വർഷത്തേക്ക് വാടക വർധനവിന് വിലക്ക്; റിയാദ് മോഡൽ രാജ്യമാകെ വ്യാപിപ്പിക്കാൻ ഒരുങ്ങി സഊദി
Saudi-arabia
• 15 hours ago
ഡോക്ടറെ ആക്രമിച്ച സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്: 'സനൂപ് എത്തിയത് മക്കളെയും കൊണ്ട്, കൊടുവാൾ കരുതിയത് സ്കൂൾബാഗിൽ'
crime
• 16 hours ago