ജില്ലാപഞ്ചായത്ത് ജൈവപച്ചക്കറി കിറ്റ് വിതരണം ഇന്നുമുതല്‍
കൊല്ലം: ഓണത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തിന്റെ വിവിധ ഫാമുകളില്‍ ഉല്‍പ്പാദിപ്പിച്ച ജൈവപച്ചക്കറികളുടെ വിതരണം ഇന്നുമുതല്‍ 10 വരെജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ സ്ഥിതി ചെയ്യുന്ന വിപണനകേന്ദ്രത്തില്‍ നടക്കും. കടയ്ക്കല്‍, അഞ്ചല്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി ഫാമുകളിലാണ് പച്ചക്കറി കൃഷി നടന്നത്.
കടയ്ക്കല്‍, കരുനാഗപ്പള്ളി ഫാമുകളില്‍ 50 സെന്റ് വീതവും അഞ്ചല്‍ ഫാമില്‍ 25 ഏക്കറിലുമായി ആകെ 26 ഏക്കറിലാണ് പച്ചക്കറി കൃഷി നടത്തിയത്. പാവല്‍, പയര്‍, വെണ്ട, മുളക്, വെള്ളരി, പടവലം, ചേന, എന്നിവയാണ് കൃഷി ചെയ്തിട്ടുള്ളത്.
പാവല്‍ - 1 കി.ഗാം, പയര്‍ - 500 ഗ്രാം, വെണ്ട - 1 കി.ഗ്രാം, മുളക് - 100 ഗ്രാം, വെള്ളരി - 500 ഗ്രാം, പടവലം - 1 കി.ഗ്രാം, ചേന - 500 ഗ്രാം എന്നിവ അടങ്ങിയ 5 കി.ഗ്രാം. തൂക്കം വരുന്ന പച്ചക്കറികള്‍ ഓരോ കിറ്റിലും ഉണ്ടായിരിക്കും. കിറ്റ് ഒന്നിന് 200- രൂപയാണ് വില. ഇന്ന് ഉച്ചയ്ക്ക് മൂന്നിന് പച്ചക്കറി കിറ്റുകളുടെ വിതരണോദ്ഘാടനം എം. നൗഷാദ് എം.എല്‍.എ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."