HOME
DETAILS

കുരങ്ങ് ശല്യമുള്ളവര്‍ ഇനി പേടിക്കേണ്ട;  ഈ തന്ത്രം മാത്രം പ്രയോഗിച്ചാല്‍ മതി

  
October 13 2025 | 06:10 AM

how to keep monkeys away from your home and garden

 

കുരങ്ങുകളുടെ ശല്യം ചില പ്രദേശങ്ങളില്‍ വര്‍ധിച്ചു വരുന്നതു കാണാം. ഇത് കാരണം ബുദ്ദിമുട്ടനുഭവിക്കുന്നവരും ഭയപ്പെടുന്നവും ഒരുപാടുണ്ട്. വളരെ വികൃതികളായ ഈ കുരങ്ങന്‍മാര്‍ പലപ്പോഴും വീടുകളിലും പൂന്തോട്ടങ്ങളിലും വന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുമുണ്ട്. കുരങ്ങുകള്‍ ഭക്ഷണം തേടി വരുമ്പോള്‍ അവര്‍ വളരെ സന്തോഷിക്കുകയും പഴങ്ങള്‍ കഴിക്കുകയും ചെയ്യുന്നതു കാണാം. എന്നാല്‍ അവയെ ഓടിക്കാന്‍ ശ്രമിച്ചാല്‍ അവ മനുഷ്യരെ പോലും ആക്രമിക്കുന്നതാണ്.

വനങ്ങള്‍ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരാണെങ്കില്‍ ഈ പ്രശ്‌നം സാധാരണയാണ്. അവയുള്ളിടത്ത് ഒരു ഫലവൃക്ഷം പോലും സുരക്ഷിതമായിരിക്കില്ല. ഈ പ്രശ്‌നത്തില്‍ നിന്ന് എങ്ങനെ മുക്തി നേടാം എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?  ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ലാതെ കുരങ്ങുകളെ ഒഴിവാക്കാവുന്നതാണ്.

 

slppi.jpg

അതായത് എളുപ്പത്തില്‍ ലഭിക്കുന്ന ഭക്ഷണത്തിലേക്ക് കുരങ്ങുകള്‍ പെട്ടെന്ന് ആകര്‍ഷിക്കപ്പെടും. തുറന്ന ടിന്നുകള്‍, അവശേഷിക്കുന്ന ഭക്ഷണം, വീണു കിടക്കുന്ന പഴങ്ങള്‍ അല്ലെങ്കില്‍ വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണം എന്നിവ പുറത്ത് വച്ചാല്‍ അവ വന്നു കഴിക്കുന്നതാണ്. ഇത് ഒഴിവാക്കാനായി ടൈറ്റായി പാത്രങ്ങള്‍ മൂടി വച്ച് ഉപയോഗിക്കുക എന്നതാണ്.

 


അതുപോലെ പഴങ്ങള്‍ പാകമാകുമ്പോള്‍ തന്നെ വിളവെടുക്കുകയും വേണം. പച്ചക്കറികള്‍ വളര്‍ത്തുന്ന സ്ഥലങ്ങള്‍ക്ക് ചുറ്റും ശക്തമായ മെഷ് സ്ഥാപിക്കുക. തുറന്ന സ്ഥലങ്ങള്‍ വൃത്തിയായും മാലിന്യം ഇല്ലാതെയും സൂക്ഷിക്കുകയും വേണം.

പഴയ സിഡികള്‍, പ്രതിഫലിക്കുന്ന ടേപ്പ്, അല്ലെങ്കില്‍ വിന്‍ഡ് ചൈമുകള്‍ എന്നിവയും മരങ്ങള്‍, റെയിലിംഗുകള്‍ അല്ലെങ്കില്‍ ജനാലകള്‍ എന്നിവയ്ക്ക് സമീപം തൂക്കിയിടുന്നത് കുരങ്ങുകളെ അകറ്റി നിര്‍ത്തുന്നതാണ്. ഇതിനായി നന്നായി പ്രവര്‍ത്തിക്കുന്ന, പ്രതിഫലിക്കുന്ന ഡിസ്‌കുകളും നിങ്ങള്‍ക്ക് വാങ്ങാവുന്നതാണ്.

മോഷന്‍ സെന്‍സര്‍ റിപ്പല്ലറുകളും ഉപയോഗിക്കാവുന്നതാണ്. മോഷന്‍ സെന്‍സര്‍ ലൈറ്റുകള്‍, വെള്ളം സ്വയമേവ സ്‌പ്രേ ചെയ്യുന്ന സ്പ്രിംഗ്‌ളറുകള്‍, അല്ലെങ്കില്‍ വേട്ടക്കാരന്റെ ശബ്ദം കേള്‍ക്കുന്ന സ്പീക്കറുകള്‍ എന്നിവ നിങ്ങള്‍ക്ക് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നതാണ്. ഇങ്ങനെ ചെയ്താല്‍ ഇവ കുരങ്ങുകളെ ഭയപ്പെടുത്തി ഓടിക്കുകയും ചെയ്യും. 

കുരങ്ങുകള്‍ ഉണ്ടാകുന്ന സമയത്ത് ഇവ ഇന്‍സ്റ്റാള്‍ ചെയ്യുന്നതായിരിക്കും നല്ലത്. കുറച്ച് സമയത്തിനു ശേഷമാവുമ്പോള്‍ കുരങ്ങുകള്‍ അവയുമായി പൊരുത്തപ്പെടുകയും അവയോട് പിന്നെ ഭയമില്ലാതെ ആവുകയും ചെയ്യും. അതിനാല്‍ കാലക്രമേണ വ്യത്യസ്ത ഓപ്ഷനുകള്‍ പരീക്ഷിക്കുന്നതായിരിക്കും നല്ലത്.

 

wliie.jpg

ഒന്നോ രണ്ടോ കുരങ്ങുകള്‍ നിങ്ങളുടെ വീട്ടിലേക്ക് വന്നാല്‍ അവയെ ഉപദ്രവിക്കാതെ സുരക്ഷിതമായി ഓടിക്കാന്‍ കഴിയുന്നതാണ്. നിങ്ങള്‍ കൈ കൊട്ടിയാല്‍, നിലത്ത് വടികൊണ്ട് അടിച്ചാല്‍, അല്ലെങ്കില്‍ ഹോസില്‍ നിന്ന് വെള്ളം തളിച്ചാല്‍ അവ ഓടിപ്പോകുന്നതാണ്.

അവയെ ഓടിച്ചുവിടുമ്പോള്‍ ശാന്തത പാലിക്കുക. നേരിട്ട് അതിന്റെ കണ്ണുകളിലേക്ക് നോക്കാതിരിക്കുക. ഒരിക്കലും അവയെ വളയുകയും ചെയ്യരുത്. രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലെന്ന് തോന്നിയാല്‍ അവ ആക്രമിക്കാന്‍ ശ്രമിച്ചേക്കും.
 
കുരങ്ങുകള്‍ക്ക് ശക്തമായ ഗന്ധം ഒരിക്കലും ഇഷ്ടമല്ല. സിട്രസ് തൊലികള്‍, വിനാഗിരിയില്‍ മുക്കിയ തുണി, വെള്ളത്തില്‍ കലക്കിയ വെളുത്തുള്ളി, അല്ലെങ്കില്‍ മുളക്, കുരുമുളക് സ്‌പ്രേ എന്നിവയൊക്കെ ബാല്‍ക്കണികളിലോ ജനാലകളിലോ അല്ലെങ്കില്‍ പൂന്തോട്ടങ്ങള്‍ക്ക് സമീപമോ വയ്ക്കാവുന്നതാണ്. ഈ പ്രകൃതിദത്ത കുരങ്ങനെ അകറ്റുന്നവ മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കുമെല്ലാം സുരക്ഷിതവുമാണ്.

 അതുപോലെ നിങ്ങളുടെ പ്രദേശത്തുള്ള എല്ലാവരോടും കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് പറയുക. എല്ലാ മുന്‍കരുതലുകളും വിശദീകരിച്ച് അവ പാലിക്കാന്‍ അവരോട് ആവശ്യപ്പെടുകയും  ചെയ്യുക. പ്ലാസ്റ്റിക് ബാഗുകള്‍ കണ്ടാലുടന്‍ അവ തട്ടിയെടുക്കാന്‍ ശ്രമിക്കും. ഇതു തടയാന്‍, തുണി അല്ലെങ്കില്‍ ക്യാന്‍വാസ് ബാഗുകള്‍ കൊണ്ടുപോവുകയും പ്ലാസ്റ്റിക് ബാഗുകള്‍ ഒരിക്കലും പുറത്ത് വയ്ക്കാതിരിക്കുകയും ചെയ്യുക.

 

 

Monkey menace is becoming an increasing problem in many areas, especially near forest regions. These monkeys often enter homes and gardens in search of food, causing disturbance and fear among residents. While they seem happy when finding fruits or food, they can become aggressive if someone tries to chase them away.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസിക്ക് മുമ്പേ ലോകത്തിൽ ഒന്നാമനായി; വീണ്ടും ചരിത്രം സൃഷ്ടിച്ച് റൊണാൾഡോ

Cricket
  •  8 hours ago
No Image

അട്ടപ്പാടിയില്‍ വന്‍ കഞ്ചാവ് വേട്ട; 60 സെന്റിലെ 10,000 ലധികം കഞ്ചാവ് ചെടികള്‍ നശിപ്പിച്ച് പൊലിസ്

Kerala
  •  8 hours ago
No Image

ഹിജാബ് വിവാദം: 'ചെറുതായാലും വലുതായാലും ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല' നിലപാടിലുറച്ച് മന്ത്രി

Kerala
  •  8 hours ago
No Image

കുട്ടികളാണ് കണ്ടത്, രണ്ടു മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ സ്‌കൂട്ടറില്‍ കയറിയ പാമ്പിനെ പുറത്തെടുത്തു

Kerala
  •  8 hours ago
No Image

ഗോളടിക്കാതെ തകർത്തത് നെയ്മറിന്റെ ലോക റെക്കോർഡ്; ചരിത്രം കുറിച്ച് മെസി

Football
  •  8 hours ago
No Image

ദേഹാസ്വാസ്ഥ്യം: കൊല്ലം ചവറ സ്വദേശിയായ പ്രവാസി ബഹ്‌റൈനില്‍ നിര്യാതനായി

bahrain
  •  9 hours ago
No Image

കുടിവെള്ളത്തിന് വെട്ടിപ്പൊളിച്ച 25,534.21 കിലോമീറ്റർ റോഡുകൾ തകർന്നുകിടക്കുന്ന; പുനരുദ്ധാരണം നടത്തിയത് 12670.23 കിലോമീറ്റർ റോഡ് മാത്രം

Kerala
  •  9 hours ago
No Image

കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

bahrain
  •  9 hours ago
No Image

ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസ്: സഹപാഠി അറസ്റ്റില്‍, കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് പൊലിസ്

National
  •  9 hours ago
No Image

UAE Golden Visa: കോണ്‍സുലര്‍ സപ്പോര്‍ട്ട് സേവനം ആരംഭിച്ചു; ലഭിക്കുക നിരവധി സേവനങ്ങള്‍

uae
  •  9 hours ago