HOME
DETAILS

11 വയസ്സുള്ള മകളുടെ മുന്നിൽ വെച്ച് ഭാര്യയെ വെടിവെച്ച് കൊന്നു; ഭർത്താവ് ഒളിവിൽ

  
October 14, 2025 | 2:20 PM

husband kills wife in front of 11-year-old daughter

ഗാസിയാബാദ്: 45 കാരിയായ ഭാര്യയെ മകളുടെ മുന്നിൽ വെച്ച് കൊലപ്പെടുത്തി ഭർത്താവ്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. സംഭവത്തിനുശേഷം പ്രതിയായ വികാസ് സെഹ്‌റാവത്ത് ഒളിവിൽപ്പോയി.

നന്ദ്ഗ്രാം പൊലിസ് സ്റ്റേഷൻ പരിധിയിലുള്ള അജ്നാര സൊസൈറ്റിയിലാണ് സംഭവം നടന്നത്. പ്രതിയായ വികാസ് സെഹ്‌റാവത്ത് (48) തൻ്റെ ഭാര്യ റൂബിയെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവസമയത്ത് ഇവരുടെ ഇളയ മകൾ നവ്യ (11) മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൂത്ത മകൾ കാവ്യ സ്കൂളിൽ പോയ സമയത്തായിരുന്നു കൊലപാതകം.

വിവരം ലഭിച്ച ഉടൻ പൊലിസ് സ്ഥലത്തെത്തി. നന്ദ്ഗ്രാം എസിപി ഉപാസന പാണ്ഡെയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. മുറിയിൽ ചിതറിക്കിടന്ന വസ്തുക്കളിൽ നിന്ന് വിരലടയാളങ്ങൾ ശേഖരിച്ചതായും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും എസിപി അറിയിച്ചു.

പ്രാഥമിക അന്വേഷണത്തിൽ, പ്രതിയായ വികാസ് സെഹ്‌റാവത്ത് മദ്യത്തിന് അടിമയായിരുന്നെന്നും കഴിഞ്ഞ ഒരു മാസമായി റൂബിയുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നും കണ്ടെത്തി.

ചൊവ്വാഴ്ച രാവിലെ പാസ്‌പോർട്ടും ആധാർ കാർഡും വാങ്ങുന്നതിനായി ഇയാൾ ഫ്ലാറ്റിൽ എത്തി. ഈ സമയം റൂബിയുമായി തർക്കമുണ്ടാവുകയായിരുന്നു. ഇതിനിടെ പ്രകോപിതനായ സെഹ്‌റാവത്ത് റൂബിയെ വെടിവെക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ റൂബിയെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊലപാതകം നേരിൽ കണ്ട ഇളയ മകൾ ഇപ്പോഴും ഞെട്ടലിലാണ്.

നേരത്തെ ഒരു കൊലപാതകക്കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് മോദിനഗർ പൊലിസ് ദമ്പതികൾക്കെതിരെ ഗുണ്ടാ നിയമപ്രകാരം കേസെടുത്തിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഈ കേസിന്റെ വിശദാംശങ്ങളും നിലവിൽ പൊലിസ് പരിശോധിക്കുന്നുണ്ട്.

കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്ക് ലൈസൻസുള്ളതാണോ അതോ നിയമവിരുദ്ധമായ തോക്കാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നന്ദഗ്രാം പൊലിസ് സ്റ്റേഷനിൽ കൊലപാതകത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടുന്നതിനായി പൊലിസ് പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും എസിപി അറിയിച്ചു.

 

 man in ghaziabad, uttar pradesh, allegedly shot and killed his wife during an argument over a passport, with their 11-year-old daughter witnessing the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ: ഗോൾഡൻ വിസ ഉടമകൾക്ക് വിദേശത്ത് പ്രത്യേക പരിരക്ഷ; നാല് പുതിയ സേവനങ്ങൾ പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  8 days ago
No Image

ഇന്ത്യയുടെ 'ത്രിശൂലിന്' പിന്നാലെ  അറബിക്കടലില്‍ തന്നെ നാവികാഭ്യാസങ്ങള്‍ പ്രഖ്യാപിച്ച് പാകിസ്താന്‍ 

International
  •  8 days ago
No Image

സഊദിയിൽ ചരിത്രം തിരുത്തിക്കുറിച്ച് റൊണാൾഡോ; കുതിച്ചുകയറിയത് വമ്പൻ റെക്കോർഡിൽ

Football
  •  8 days ago
No Image

തിരുവനന്തപുരം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്: കെ.എസ് ശബരിനാഥനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  8 days ago
No Image

ആറാമത് ഇസ്‌ലാമിക് സോളിഡാരിറ്റി ഗെയിംസ് നവംബർ ഏഴ് മുതൽ റിയാദിൽ; പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി സഊദി ആഭ്യന്തര മന്ത്രാലയം

Saudi-arabia
  •  8 days ago
No Image

ലക്ഷ്മണന് പിന്നാലെ രാമനും; പാലക്കാട് ചിറ്റൂരില്‍ കുളത്തില്‍ മുങ്ങിമരിച്ച ഇരട്ട സഹോദരങ്ങലില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

Kerala
  •  8 days ago
No Image

ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് തുടക്കം; അൽ വത്ബയിൽ ഇനി നാലര മാസം ആഘോഷക്കാലം

uae
  •  8 days ago
No Image

വേണ്ടത് വെറും അഞ്ച് റൺസ്; ടി-20യിലെ ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു സാംസൺ

Cricket
  •  8 days ago
No Image

കാത്തിരിപ്പിന് വിരാമം; എറണാകുളം-ബംഗളുരു വന്ദേഭാരത് സ്ഥിരം സര്‍വീസ് അടുത്ത ആഴ്ച്ച മുതല്‍

Kerala
  •  8 days ago
No Image

ഷെയ്ഖ് സായിദ് റോഡിനെ അതി​ഗംഭീര സൈക്ലിം​ഗ് ട്രാക്കാക്കി ദുബൈ റൈഡ് 2025: പങ്കെടുക്കാനെത്തിയത് ആയിരങ്ങൾ

uae
  •  8 days ago