HOME
DETAILS

ജി.എസ്.ടി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; രാജ്യം ഇനി ഒറ്റ വിപണിയും ഒറ്റ നികുതിയും

  
Web Desk
September 08 2016 | 11:09 AM

%e0%b4%9c%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9f%e0%b4%bf-%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d

ന്യൂഡല്‍ഹി: ഏകീകൃതി നികുതി സമ്പ്രദായം നടപ്പാക്കുന്നതിനുള്ള ജി.എസ്.ടി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. നേരത്തെ ബില്ല് പാര്‍ലമെന്റും രാജ്യത്തെ പകുതിയിലധികം നിയമസഭകളും പാസാക്കിയിരുന്നു. ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ജി.എസ്.ടി നിയമമായി മാറി. നേരത്തെ രാജ്യസഭ പാസാക്കിയ ജി.എസ്.ടി (ചരക്കുസേവന നികുതി)ബില്‍ ലോക്‌സഭ ഏകപക്ഷീയമായി പാസാക്കിയിരുന്നു.

ബില്ല് കഴിഞ്ഞവര്‍ഷം മെയില്‍ ലോക്‌സഭ പാസാക്കിയിരുന്നെങ്കിലും പിന്നീട് രാജ്യസഭയില്‍ അവതരിപ്പിച്ച ബില്ലില്‍ ഭേദഗതി വരുത്തിയതിനാലാണ് വീണ്ടും ലോക്‌സഭയില്‍ കൊണ്ടുവന്നത്. ലോക്‌സഭയില്‍ സര്‍ക്കാരിനു മൂന്നിലൊന്ന് ഭൂരിപക്ഷമുള്ളതിനാല്‍ ബില്ല് പാസാകുമെന്ന് ഉറപ്പായിരുന്നു. ഇരു പാര്‍ട്ടികളും സഭയില്‍ വേണമെന്നാവശ്യപ്പെട്ട് വിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ജി.എസ്.ടി സംബന്ധിച്ച 122ാം ഭരണഘടനാ ഭേഗഗതി ബില്‍ രാജ്യസഭയില്‍ പാസായത്.
ലോക്‌സഭയുടെ അംഗീകാരം കിട്ടിയതോടെ ബില്ല് സംസ്ഥാന നിയമസഭകളുടെ അംഗീകാരത്തിനായി വിട്ടിരുന്നു. ഇതില്‍ 15 ലധികം സംസ്ഥാനങ്ങളിലെ നിയമസഭകള്‍ ബില്ല് അംഗീകരിച്ചു. രാഷ്ട്രപതി ഒപ്പുവച്ചതോടെ രാജ്യമാകെ ഒറ്റവിപണിയും ഒറ്റ നികുതിയും എന്ന സംവിധാനത്തിലേക്കു മാറും.

മദ്യം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവ ഒഴികെയുള്ളവയാണു ഏകീകൃത ചരക്കു സേവന നികുതി ബില്ലിന്റെ പരിധിയില്‍ വരിക. ഭക്ഷ്യ വസ്തുക്കളെയും മരുന്നുകളെയും ജി.എസ്.ടി നികുതിയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

ജി.എസ്.ടി ബില്‍ അനുകൂലിക്കുന്നവരുടെ വാദം ⇒⇒⇒⇒⇒⇒⇒⇒⇒

  • സംസ്ഥാനാന്തര നികുതികള്‍ ഒഴിവാക്കുന്നതോടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയും.
  • രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജി.ഡി.പി) രണ്ടു ശതമാനം വര്‍ധനവുണ്ടാകും.
  • സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും നിലവിലുള്ള പതിനഞ്ചോളം നികുതികള്‍ക്ക് പകരം ഒറ്റ നികുതി നിലവില്‍ വരും.
  • രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ഒരേ നികുതി നിരക്ക് വരും.
  • നികുതി നിര്‍വഹണ സംവിധാനം സുഗമമാവുംനികുതി ശൃംഖല കൂടുതല്‍ വിപുലമാവും.
  • നികുതിക്കുമേല്‍ നികുതി എന്ന സമ്പ്രദായം ഇല്ലാതാവും.
  • കാലക്രമേണ ചെക്ക് പോസ്റ്റുകളും അപ്രസക്തമാവും.
  • നികുതി വെട്ടിപ്പ് പരമാവധി കുറക്കാന്‍ സാധിക്കും.
  • ഉല്‍പ്പാദന ചെലവ് കുറഞ്ഞു കയറ്റുമതി കൂടും.
  • സംസ്ഥാനങ്ങള്‍ക്കും ഉപഭോക്താക്കാള്‍ക്കും വാണിജ്യ വ്യവസായ മേഖലയ്ക്കും ഇത് ദീര്‍ഘകാല നേട്ടമുണ്ടാകും.

എതിര്‍ക്കുന്നവരുടെ വാദം ⇐⇐⇐⇐⇐⇐⇐⇐⇐

  • വന്‍കിട ഉല്‍പ്പാദകര്‍ക്കും വന്‍കിട വ്യാപാരികള്‍ക്കും മാത്രമായിരിക്കും ഇതുകൊണ്ട് നേട്ടമുണ്ടാവുക.
  • വില്‍പ്പന നികുതി പിരിവില്‍ സംസ്ഥാനങ്ങളുടെ അധികാരത്തെ ഇതു ബാധിക്കും.
  • സംസ്ഥാനത്തിനു നികുതി നിരക്കില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല.
  • അന്തര്‍സംസ്ഥാന വ്യാപാരികളുടെയും കയറ്റുമതി ഇറക്കുമതി മേഖലകളുടെയും ജി.എസ്.ടി സംബന്ധിച്ച നിര്‍ദേശങ്ങളില്‍ വ്യക്തതയില്ല.
  • നികുതിദായകരെ സംബന്ധിച്ചു നികുതി അടക്കാനും കണക്ക് സമര്‍പ്പിക്കാനും രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാവും.
  • പുതിയ സാഹചര്യത്തില്‍ സംസ്ഥാന നികുതി വകുപ്പുകള്‍ അഴിച്ചുപണിയേണ്ടി വരും.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഗോൾഡൻ വിസ: AI, കാലാവസ്ഥാ മേഖലകളിലെ പ്രതിഭകൾക്ക് മുൻഗണന

International
  •  6 minutes ago
No Image

ഒമാനില്‍ കനത്ത പൊടിക്കാറ്റിന് സാധ്യത: ദൃശ്യപരത കുറയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് പൊലിസ് 

oman
  •  16 minutes ago
No Image

ഖത്തറില്‍ ഇന്ന് മുതല്‍ പെട്രോളിനും ഡീലിനും പുതിയ വില; നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ | Qatar July Fuel Prices

qatar
  •  43 minutes ago
No Image

തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 42 ആയി ഉയർന്നു; കെട്ടിടത്തിനടിയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നു; മരണസംഖ്യ ഉയരുന്നതിൽ ആശങ്ക

National
  •  an hour ago
No Image

പുതിയ ഡിജിപിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങൾ; ദുരിതാനുഭവവുമായി മുൻ പൊലിസുകാരൻ

Kerala
  •  an hour ago
No Image

യു.എസ് തകര്‍ത്ത് തരിപ്പണമാക്കിയെന്ന് അവകാശപ്പെടുന്ന  ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രം; അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ 

International
  •  an hour ago
No Image

യുഎഇയില്‍ ലൈസന്‍സുണ്ടായിട്ടും പ്രവര്‍ത്തിച്ചില്ല; 1,300 കമ്പനികള്‍ക്ക് ലഭിച്ചത് 34 മില്യണ്‍ ദിര്‍ഹമിന്റെ കനത്ത പിഴ 

uae
  •  2 hours ago
No Image

  മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു, ഞരമ്പുകളില്‍ നീര്‍കെട്ടുണ്ടായി; ഒരു വയസ്സുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 hours ago
No Image

വാഹനങ്ങൾ ഇടിച്ച് മറിഞ്ഞ് രണ്ട് മരണം; അഞ്ച് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

Kerala
  •  2 hours ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം: ജീവിച്ചിരിപ്പുണ്ടെന്ന് തെളിവുണ്ടാക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ചു കുടുബത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  2 hours ago