ഒരു വീട്ടിൽ 800 പേർ; വീണ്ടും ഞെട്ടിച്ച് വോട്ടർ പട്ടിക; മഹാരാഷ്ട്രയിൽ വ്യാപക ക്രമക്കേട് നടന്നതായി ആരോപണം
നാസിക്: മഹാരാഷ്ട്രയിൽ വോട്ടർ പട്ടികയിൽ ഗുരുതര ക്രമക്കേട് നടന്നതായി റിപ്പോർട്ട്. നാസികിലെ ഒരു വീട്ടിൽ 800 വോട്ടർമാർ രജിസ്റ്റർ ചെയ്തെന്ന ആരോപണവുമായി മഹാരാഷ്ട്ര നവനിർമാണ സേനയും, ശിവസേന യുബിടിയും രംഗത്തെത്തി. നാസിക് സെൻട്രൽ നിയമസഭാ മണ്ഡലത്തിലെ നനാവലി പ്രദേശത്തെ 3892-ാം നമ്പർ വീട്ടിൽ നിന്ന് 800 വോട്ടർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വോട്ടർ പട്ടിക പരിശോധിച്ചതിൽ നിന്നാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയതെന്ന് ഇരുപാർട്ടികളും പറഞ്ഞു.
12 ഫ്ലാറ്റുകൾ മാത്രമുള്ള ഒരു കെട്ടിടത്തിൽ ഇത്രയധികം വോട്ടർമാരുടെ രജിസ്ട്രേഷൻ അറിഞ്ഞപ്പോൾ അമ്പരന്നുവെന്ന് ഈ വിലാസത്തിലെ താമസക്കാരനായ ലക്ഷ്മൺറാവു മാണ്ഡെ (77) പറഞ്ഞു. നഗരത്തിൽ ഒരു ഡയറി ഷോപ്പ് നടത്തുന്ന മാണ്ഡെയുടെ കുടുംബം കുറഞ്ഞത് 80 വർഷമായി നനാവാലി പ്രദേശത്ത് താമസിക്കുന്നവരാണ്.
ഗുരുതര ക്രമക്കേട് പുറത്ത് വന്നതോടെ ചോദ്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് നേരെ ഉയരുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് പ്രവചനങ്ങളെ കാറ്റൽ പറത്തി ശിവസേന, എൻസിപി അജിത് പവാർ പക്ഷം, ബിജെപി അടങ്ങുന്ന മുന്നണിയാണ് മഹാരാഷ്ട്രയിൽ വിജയിച്ച് കയറിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് എൻഡിഎ സഖ്യത്തിന്റെ അപ്രതീക്ഷിത വിജയം. ഫലം പുറത്ത് വന്നതിന് പിന്നാലെ തന്നെ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതായി ആരോപണം ഉയർന്നിരുന്നു.
അതേസമയം, പരാതി പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വിലാസത്തിന്റെ ഒരു ഭാഗം ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) തെറ്റായി അച്ചടിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിരിക്കാനുള്ള സാധ്യത തെരഞ്ഞെടുപ്പ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ ന്യായീകരണമായി ഉയർത്തി കാട്ടുന്നുണ്ട്.
another vote chori incident have been reported in Maharashtra. MNS and Shiv Sena (UBT) alleged that 800 voters were registered under a single house in Nashik.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."