HOME
DETAILS

ജലനിരപ്പ് ഉയരുന്നു; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറക്കും, ജാഗ്രതാ നിര്‍ദേശം

  
Web Desk
October 21, 2025 | 11:20 AM

heavy rain alert-aruvikkara dam shutter open today

തിരുവനന്തപുരം: ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. ഇന്ന് വൈകിട്ട് 5.30ന് അരുവിക്കര ഡാമിന്റെ1 മുതല്‍ 5 വരെയുള്ള ഷട്ടറുകള്‍ 15 സെന്റീമീറ്റര്‍ വീതം ( മുമ്പ് തുറന്ന 150  സെന്റീമീറ്റര്‍ ഉള്‍പ്പെടെ ആകെ  225 സെന്റീമീറ്റര്‍) തുറക്കും. ഡാമിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഏഴ്  ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ബാക്കി നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ നാളെ സംസ്ഥാനത്തുടനീളം മഴ ലഭിക്കും. ഇന്ന് എല്ലാ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. അറബി കടലിലും ബംഗാൾ ഉൾക്കടലിലുമായി ഇരട്ട ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്നാണ് മഴ ശക്തിപ്രാപിക്കുന്നത്. 

നാളെ റെഡ് അലർട്ട് ഉള്ള ജില്ലകൾ 

ഇടുക്കി, പാലക്കാട്, മലപ്പുറം 

നാളെ ഓറഞ്ച് അലർട്ട് ഉള്ള ജില്ലകൾ

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, കോഴിക്കോട് 

നാളെ യെല്ലോ അലർട്ട് ഉള്ള ജില്ലകൾ

കാസർകോട്, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം  


ഇന്ന് ഓറഞ്ച് അലർട്ട് 

എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം 

ഇന്ന് യെല്ലോ അലർട്ട് 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട്


ഒക്ടോബർ 23 കാസർകോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും വയനാട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടും ആയിരിക്കും

ഒക്ടോബർ 24ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കും. 

ഒക്ടോബർ 25ന് കാസർകോട്, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട്

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി; അടിയന്തര അന്വേഷണത്തിന് ഉത്തരവ്

Kerala
  •  4 days ago
No Image

സ്വദേശിവൽക്കരണം കൂടുതൽ കർശനമാക്കാൻ യുഎഇ; പ്രവാസികൾ കടുത്ത ആശങ്കയിൽ

uae
  •  4 days ago
No Image

ഹോൺ അടിച്ചതിനെച്ചൊല്ലി തർക്കം: അച്ഛനും മകനും സുഹൃത്തുമുൾപ്പെടെ മൂന്നുപേരെ കുത്തിവീഴ്ത്തി; പ്രതി പിടിയിൽ

crime
  •  4 days ago
No Image

പുതിയ കാർ വാങ്ങി ദിവസങ്ങൾക്കുള്ളിൽ തുരുമ്പിച്ചു; മാരുതി സുസുക്കിക്ക് തിരിച്ചടി; ഉടമയ്ക്ക് അനുകൂല വിധിയുമായി കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ

Kerala
  •  4 days ago
No Image

സാമ്പത്തിക ബാധ്യത അടച്ചുതീർക്കാതെ ഒരാളെയും നാടുവിടാൻ അനുവദിക്കരുത്; നിയമഭേദഗതി അനിവാര്യമെന്ന് ബഹ്‌റൈൻ എംപിമാർ

bahrain
  •  4 days ago
No Image

ആരോഗ്യനില മോശമായി; നിരാഹാര സമരത്തിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Kerala
  •  4 days ago
No Image

ഇന്ത്യൻ വിപണിയിൽ ടെസ്‌ലയ്ക്ക് 'ഷോക്ക്'; വിറ്റഴിച്ചത് 157 യൂണിറ്റുകൾ മാത്രം, എതിരാളികൾ ഏറെ മുന്നിൽ

International
  •  4 days ago
No Image

'അവൻ ഒരു പൂർണ്ണ കളിക്കാരനാണ്': 20-കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഓർമിപ്പിക്കുന്നുവെന്ന് മുൻ യുവന്റസ് താരം ജിയാച്ചെറിനി

Football
  •  4 days ago
No Image

'സിഎം വിത്ത് മീ'യിൽ വിളിച്ച് വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറി; യുവാവ് അറസ്റ്റിൽ

crime
  •  4 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ നിയമപോരാട്ടത്തിന്: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ; പേഴ്സണൽ സ്റ്റാഫിനും ഡ്രൈവർക്കുമെതിരെ കേസ്

Kerala
  •  4 days ago