HOME
DETAILS

തൊഴിൽ നിയമലംഘനം; 10 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് സഊദി 

  
October 21, 2025 | 12:02 PM

saudi arabia shuts down 10 recruitment agencies for labor law violations

റിയാദ്: തൊഴിൽ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച 10 റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് സഊദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. കൂടാതെ മറ്റ് 27 ഓഫീസുകളുടെ ലൈസൻസുകൾ റദ്ദാക്കുകയും ചെയ്തു. സർക്കാർ ഉടമസ്ഥതയിലുള്ള പ്രസ് ഏജൻസിയായ എസ്.പി.എ.യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2025-ലെ മൂന്നാം പാദത്തിൽ മന്ത്രാലയം നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് കർശന നടപടികൾ സ്വീകരിച്ചത്.

നിയമലംഘനങ്ങളും നടപടികളും

നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ആകെ 37 റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. നിയമലംഘനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ തിരുത്തുന്നതിൽ പരാജയപ്പെട്ട 10 ഓഫീസുകളുടെ പ്രവർത്തനമാണ് താൽക്കാലികമായി നിർത്തിവെച്ചത്. മറ്റ് 27 ഓഫീസുകളുടെ ലൈസൻസുകൾ റദ്ദാക്കുകയും ചെയ്തു.

  • കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങൾ:
  • ഉപഭോക്താക്കളുടെ പണം തിരികെ നൽകുന്നതിലെ കാലതാമസം.
  • പരാതികൾ പരിഹരിക്കുന്നതിൽ വരുത്തിയ വീഴ്ച.
  • റിക്രൂട്ട്‌മെൻ്റ്, തൊഴിൽ സേവന ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നതിലെ വിഴ്ച.

തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും റിക്രൂട്ട്‌മെന്റ് മേഖലയിൽ കൂടുതൽ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിൻ്റെയും ഭാഗമായാണ് ഈ നടപടികളെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പൊതുജനങ്ങൾ ലൈസൻസുള്ള സേവന ദാതാക്കളുമായി മാത്രം കരാറിൽ ഏർപ്പെടണമെന്നും, നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 920002866 എന്ന ഹോട്ട്‌ലൈൻ വഴിയോ മുസനെഡ് (Musaned) ആപ്പ് വഴിയോ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

saudi arabia has suspended operations of 10 recruitment firms in riyadh, jeddah, and dammam due to serious violations including illegal fees, job misrepresentation, and non-compliance with nitaqat program. fines up to sar 100,000 imposed to protect workers' rights and ensure fair hiring practices. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  5 days ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  5 days ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  5 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  5 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  5 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  5 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  5 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  5 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  5 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  5 days ago