HOME
DETAILS

ശ്വാസം മുട്ടി ഡല്‍ഹി; വായു മലിനീകരണം അതീവഗുരുതരാവസ്ഥയിലെന്ന് ആരോഗ്യവകുപ്പ്, 36 കേന്ദ്രങ്ങള്‍ റെഡ് സോണ്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

  
Web Desk
October 22, 2025 | 4:39 AM

Delhi Chokes as Air Pollution Reaches Severe Levels 36 Areas in Red Zone Health Department Issues Warning

ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്കു പിന്നാലെ രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാരം കുത്തനെ ഇടിഞ്ഞ് വളരെ മോശം അവസ്ഥയിലെത്തി. ദീപാവലി ദിവസം രാത്രി 10 മണിക്ക് ഡല്‍ഹിയിലെ നാല് നിരീക്ഷണ കേന്ദ്രങ്ങളിലും വായു ഗുണനിലവാര സൂചിക ഏറ്റവും അപകടകരമായ തോതായ 400ന് മുകളില്‍ കടന്നിരുന്നു. വളരെ മോശം നിലയായ 347 ആയിരുന്നു ഇന്നലെ ഡല്‍ഹിയിലെ ശരാശരി വായു ഗുണനിലവാര സൂചിക. ഡല്‍ഹിയിലെ മിക്കയിടങ്ങളും ഇന്നലെ  കനത്ത ചാരനിറത്തിലുള്ള പുകമഞ്ഞു മൂടിയ നിലയിലായിരുന്നു. 

38 നിരീക്ഷണ കേന്ദ്രങ്ങളില്‍ മുപ്പത്തിയാറും വായു ഗുണനിലവാരത്തില്‍ റെഡ് സോണിലാണുള്ളത്. സ്വതവേ വായു നിലവാര സൂചിക മോശമായ ഡല്‍ഹിയില്‍ ദീപാവലിയുടെ ഭാഗമായി വന്‍തോതില്‍ പടക്കങ്ങള്‍ പൊട്ടിച്ചതാണ് മലിനീകരണ തോത് ഉയരാന്‍ കാരണം. ഉയര്‍ന്ന താപനിലയും കാറ്റും മലിനീകരണം വ്യാപിപ്പിച്ചു. മലിനീകരണം തടയുന്നതിന് ഇത്തവണയും കര്‍ശന നിര്‍ദേശങ്ങളുണ്ടായിരുന്നെങ്കിലും പലയിടത്തും ലംഘിക്കപ്പെട്ടു. 

അതിനിടെ, മലിനീകരണം കുറയ്ക്കാന്‍ കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങുകയാണ് ഡല്‍ഹി സര്‍ക്കാര്‍. ഈ മാസം 24,26 തീയതികള്‍ക്കിടയില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ ആണ് സര്‍ക്കാറിന്റെ നീക്കം. മലിനീകരണം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുകയാണ്.എല്ലാവരും മാസ്‌ക് ധരിക്കണമെന്നും രോഗികള്‍ വീട്ടില്‍ കഴിയണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശിച്ചു.

AQI ( Air Quality Index) 200 കവിയുമ്പോള്‍, മലിനമായ വായുവിലെ ചെറിയ കണികകളായ PM2.5 ഉം PM10 ഉം ശ്വാസകോശത്തിലേക്ക് ആഴത്തില്‍ എത്തുന്നു. അത്തരം കണികകള്‍ ശ്വാസനാളങ്ങളില്‍ വീക്കം വരാനും അതുവഴി ശ്വാസതടസ്സം, ശ്വാസംമുട്ടല്‍, ആവര്‍ത്തിച്ചുള്ള ചുമ എന്നിവ വരാനും കാരണമാവുന്നു. 

ദീര്‍ഘനേരം സമ്പര്‍ക്കത്തില്‍ വന്നാല്‍ ആരോഗ്യമുള്ള മുതിര്‍ന്നവര്‍ക്ക് പോലും തൊണ്ടവേദന, തലവേദന, ക്ഷീണം എന്നിവ അനുഭവപ്പെടാം. മോശം വായുവില്‍ ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നത് കാലക്രമേണ ശ്വാസകോശ ശേഷി കുറയ്ക്കുകയും, വിട്ടുമാറാത്ത ശ്വസന സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും, അണുബാധകള്‍ക്കെതിരായ ആളുകളുടെ പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യും- ഡോക്ടര്‍മാര്‍ പറയുന്നു. ഇത് കുറക്കാന്‍ ചില നിര്‍ദ്ദേശങ്ങളും ഡോക്ടര്‍ മുന്നോട്ട് വെക്കുന്നു. 

ശ്രദ്ധിക്കുക

പൊതുഗതാഗതമോ ഇലക്ട്രിക് വാഹനങ്ങളോ ഉപയോഗിക്കുക

പുറത്ത് പോകുമ്പോള്‍ മാസ്‌ക് ധരിക്കുക: എല്ലായ്‌പ്പോഴും N95 അല്ലെങ്കില്‍ N99 മാസ്‌ക് ധരിച്ച് പുറത്തുപോകുക, പ്രത്യേകിച്ച് AQI റീഡിംഗുകള്‍ 200 ല്‍ കൂടുതലുള്ള ദിവസങ്ങളില്‍.

തിരക്കുള്ള സമയങ്ങളില്‍ പുറത്തിറങ്ങാതിരിക്കാന്‍ ശ്രമിക്കുക: അതിരാവിലെയും വൈകുന്നേരവും മലിനീകരണ നിരക്ക് വര്‍ദ്ധിക്കുന്നു; പകല്‍ സമയത്ത് പുറത്തുപോകുന്നത് ഒരു ശീലമാക്കുക.

നിര്‍മ്മാണ സ്ഥലങ്ങള്‍ക്ക് ചുറ്റുമുള്ള സ്ഥലങ്ങള്‍ ഒഴിവാക്കുക: അത്തരം സ്ഥലങ്ങള്‍ കനത്ത പൊടിയും വായുവിന്റെ ഗുണനിലവാരം കുറയ്ക്കുന്ന സൂക്ഷ്മ കണികകളും പുറപ്പെടുവിക്കുന്നു.

ആന്റിഓക്സിഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക: 'പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണവും ഒരു ഗ്ലാസ് വെള്ളവും കുടിക്കുന്നത് മലിനീകരണം മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തെ ചെറുക്കാന്‍ ശരീരത്തെ പ്രാപ്തമാക്കും

വീടുകളില്‍ എയര്‍ പ്യൂരിഫയറുകള്‍ സജ്ജമാക്കുക: കുട്ടികള്‍, പ്രായമായവര്‍, ആസ്ത്മ രോഗികള്‍, അലര്‍ജിയുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേകിച്ചും നല്ലതാണ്.

മലിനീകരണം കുറഞ്ഞ 'ഹരിത പടക്കങ്ങള്‍' ഉപയോഗിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പലയിടത്തും ഇത് പാലിക്കപ്പെട്ടില്ല. കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും പടക്ക വിപണികള്‍ സജീവമായിരുന്നു. കുട്ടികള്‍ക്കായുള്ള ഏറു പടക്കങ്ങള്‍ മുതല്‍ വിദേശനിര്‍മ്മിത വെറൈറ്റികളും വിപണികളില്‍ സുലഭമായിരുന്നു. ഡല്‍ഹിയുടെ അന്തരീക്ഷ മലിനീകരണത്തിന് ഒരളവോളം കാരണം ഉദ്യോഗസ്ഥരുടെ നിലാപാടാണെന്നാണ് ഉയരുന്ന വിമര്‍ശനം. കച്ചവടക്കാര്‍ക്ക് വേണ്ടി ഉദ്യോഗസ്ഥര്‍ കണ്ണടയ്ക്കുന്നവെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. ദീപാവലി സമയത്തെ വായു മലിനീകരണം എന്നത് ഡല്‍ഹിയില്‍ കുറച്ചു കാലമായി പതിവായിരിക്കുകയാണ്.

 

പഞ്ചാബിനെതിരെ ബി.ജെ.പി 
അതിനിടെ, വിഷയത്തില്‍ പഞ്ചാബിനെ കുറ്റപ്പെടുത്തി ബി.ജെ.പി രംഗത്തെത്തി. പഞ്ചാബില്‍ ദീപാവലിക്ക് മുന്നോടിയായി വിള അവശിഷ്ടങ്ങള്‍ കത്തിക്കാന്‍ കര്‍ഷകരെ സര്‍ക്കാര്‍ നിര്‍ബന്ധിക്കുകയാണെന്നായിരുന്നു ഡല്‍ഹി പരിസ്ഥിതി മന്ത്രി മഞ്ജിന്ദര്‍ സിങ് സിര്‍സയുടെ ആരോപണം. വായു മലിനീകരണത്തിന് ദീപാവലിയെ പഴിച്ചിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. സമാനമായിരുന്നു ബി.ജെ.പി ഐ.ടി സെല്‍ ചീഫ് അമിത് മാളവ്യയുടെയും വിമര്‍ശനം. അരവിന്ദ് കെജ്രിവാളിന്റെ എ.എ.പി ഭരിക്കുന്ന പഞ്ചാബില്‍ വൈക്കോല്‍ കത്തിക്കുന്നത് തുടരുന്നിടത്തോളം കാലം ഡല്‍ഹിയിലെ വായു മലിനപ്പെടുന്നത് തുടരുമെന്ന് മാളവ്യ വിമര്‍ശിച്ചു. ആം ആദ്മി പാര്‍ട്ടി ചെയ്യുന്ന തെറ്റുകള്‍ക്ക് ദീപാവലിയെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് അമിത് മാളവ്യ പറഞ്ഞു.

എന്നാല്‍, ബി.ജെ.പി ഭരണത്തിലുള്ള ഡല്‍ഹിയില്‍ മലിനീകരണ നിയന്ത്രണ മാര്‍ഗങ്ങള്‍ നടപ്പിലാക്കുന്നില്ലെന്ന് എ.എ.പി തിരിച്ചടിച്ചു. 
സ്വകാര്യ ആശുപത്രികളുമായി ബി.ജെ.പി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് ഡല്‍ഹി എ.എ.പി പ്രസിഡന്റ് സൗരഭ് ഭരദ്വാജ് പറഞ്ഞു. ദീപാവലിക്കുശേഷം വായുമലിനീകരണത്തിന് കൃത്രിമ മഴയിലൂടെ പരിഹാരം കാണുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നിട്ട് എന്തുകൊണ്ട് അത് ചെയ്തില്ലെന്നും അദ്ദേഹം ചോദിച്ചു.

 

Air quality in Delhi deteriorates to hazardous levels, with 36 monitoring centers marked in the red zone. The Health Department warns of serious health risks. Here’s what residents need to know and how to stay safe.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

19 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ അപേക്ഷകള്‍ക്കു വിലക്കുമായി യു.എസ്

International
  •  2 days ago
No Image

ഊന്നുവടിയേന്തി നഗരപിതാവായ ഹാഷിം ഇക്കുറിയും അങ്കത്തിന്

Kerala
  •  2 days ago
No Image

പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും; നതന്ത്ര, പ്രതിരോധ, വ്യാപാര കരാറുകളില്‍ ഒപ്പുവയ്ക്കും

International
  •  2 days ago
No Image

ഇടതുകൈയിലെ കൊല്ലം...അട്ടിമറി ലക്ഷ്യംവച്ച് യു.ഡി.എഫും ബി.ജെ.പിയും 

Kerala
  •  2 days ago
No Image

ജനവിധി തേടാന്‍ തമിഴും കന്നഡയും; 51 പഞ്ചായത്തുകളില്‍ സ്ഥാനാര്‍ഥിയുടെ പേര് ഇതരഭാഷകളില്‍

Kerala
  •  2 days ago
No Image

നിറയുന്നത് തെരുവുവിളക്കുകൾ മുതൽ തെരുവുനായവരെ; പ്രത്യേകം തദ്ദേശ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ

Kerala
  •  2 days ago
No Image

കൊല്ലം സ്വദേശിനിയായ അധ്യാപിക മസ്‌കത്തില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

obituary
  •  2 days ago
No Image

സഞ്ജൗലി പള്ളിയുടെ മുകളിലത്തെ മൂന്നു നിലകള്‍ പൊളിക്കണം: ഹിമാചല്‍ ഹൈക്കോടതി

National
  •  2 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു വീണ്ടും പരിഗണിക്കും

Kerala
  •  2 days ago
No Image

വഖ്ഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ: കാലാവധി നാളെ അവസാനിക്കും

National
  •  2 days ago