ദീപാവലി സമ്മാനമായി ബോണസ് വാഗ്ദാനം, നല്‍കിയതോ ഒരു ബോക്‌സ് സോന്‍ പാപ്ഡി; തുറക്കുക പോലും ചെയ്യാതെ വലിച്ചെറിഞ്ഞ് ജീവനക്കാര്‍
ചണ്ഡീഗഡ്: ഉത്സവ സീസണുകള്‍ എന്നാല്‍ തൊഴിലാളികള്‍ക്ക് പ്രതീക്ഷയാണ്. തങ്ങളുചെ നിരന്തരമായ സേവനങ്ങള്‍ക്ക് തൊഴിലുടമയില്‍ നിന്ന് സമ്മാനങ്ങള്‍ പ്രതീക്ഷിക്കുന്ന ദിനം. എന്നും കിട്ടുന്ന എണ്ണിച്ചുട്ട അപ്പത്തില്‍ നിന്ന് ബോണസായി വരുന്ന ഈ ഒരു സംഖ്യയിലേക്ക് അവര്‍ നിരവധിയനവധി സ്വപ്‌നങ്ങള്‍ സ്വരുക്കൂട്ടി വെക്കും. കുഞ്ഞുങ്ങളുടെ നാലോളം കൊണ്ടു നടന്ന കിനാക്കള്‍ മുതല്‍ കുടുംബത്തെിലെ അത്യാവശ്യങ്ങള്‍ വരെ അതിലുണ്ടാവും. പ്രതീക്ഷയോടെ ഈ ബോണസ് കൈപറ്റാന്‍ ചെല്ലുമ്പോള്‍ അതില്ലെന്നറിഞ്ഞാല്‍ അവരെന്ത് ചെയ്യും...ഹരിയാനയിലെ ഫാക്ടറിയിലെ തൊഴിലാളികള്‍ ചെയ്തതിതാണ്. പിച്ച പോലെ മുതലാളി തന്ന ആ നൂറ് പരൂ പോലും വിലമതിക്കാത്ത സോന്‍പാപഡി പെട്ടി ആ ഫാക്ടറിയുടെ ഗെയിറ്റിന് മുന്നില്‍ വലിച്ചെറിഞ്ഞു. ഒന്ന് തുറക്കുക പോലും ചെയ്യാതെ.
एक फ़ैक्ट्री ने इस बार दिवाली पर वर्करों को बोनस की जगह सोहनपपड़ी का डिब्बा दे दिया। विरोधस्वरूप -वर्करों ने सारे डिब्बे फ़ैक्ट्री के गेट पर ही छोड़ दिए। pic.twitter.com/sKKggeoT28
— 𝙼𝚛 𝚃𝚢𝚊𝚐𝚒 (@mktyaggi) October 21, 2025
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഹരിയാനയിലെ സോനിപത്തിലുള്ള ഒരു ഫാക്ടറിയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. നിരവധി ജീവനക്കാര്‍ ഫാക്ടറിയുടെ ഗേറ്റിന് പുറത്ത് സോന്‍ പാപ്ഡി പെട്ടികള്‍ വലിച്ചെറിയുന്നത് വീഡിയോയില്‍ കാണാം. ദീപാവലിക്ക് ബോണസ് വാഗ്ദാനം ചെയ്തിരുന്നതായി തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ ക്യാഷ് ബോണസോ ഗിഫ്റ്റ് വൗച്ചറുകളോ അല്ല അവര്‍ക്ക് സമ്മാനമായി ലഭിക്കുന്നത്. സോന്‍ പാപ്ഡി പെട്ടികളാണ്.
തൊഴിലുടമ വാക്ക് പാലിക്കാത്തതതില്‍ അസ്വസ്ഥരായ സോനിപത്ത് ഗനൗറിലെ ഫാക്ടറി തൊഴിലാളികള്‍ പെട്ടികള്‍ വലിച്ചെറിഞ്ഞ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു.
വീഡിയോ ഏതായാലും സോഷ്യല്‍ മീഡിയയില്‍ ഒരു ചര്‍ച്ചയ്ക്ക് തന്നെ തുടക്കമിട്ടിരിക്കുകയാണ്. കമ്പനികളുടെ ഉന്നതിക്ക് വേണ്ടി തൊഴിലാളികള്‍ പണിയെടുക്കുമ്പോള്‍ ഇങ്ങനെയാണോ തൊഴിലുടമകള്‍ അവരെ പരിഗണിക്കേണ്ടതെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. ഫാക്ടറി വാഗ്ദാനം പിലിച്ചില്ലെന്ന രൂക്ഷ വിമര്‍ശനവും ഉയരുന്നുണ്ട്. അതേസമയം, എന്ത് തന്നെയായാലും പലഹാരം നിലത്തെറിഞ്ഞത് അപമര്യാദയാണെന്നാണ് ഒരുപക്ഷത്തിന്റെ അഭിപ്രായം.
നന്ദികെട്ട ജീവനക്കാര്‍....... എന്റെ ബിസിനസ്സ് തകര്‍ന്നപ്പോള്‍ എനിക്ക് താങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ സമാനമായ ഒരു സാഹചര്യം ഞാന്‍ നേരിട്ടിട്ടുണ്ട്,' തല്‍ ഒരാള്‍ എക്‌സില്‍ എഴുതിയതിങ്ങനെ. 'ബോണസ് എന്നത് കമ്പനിയുടെ ഒരു തെരഞ്ഞെടുപ്പാണ്.. പാലിക്കേണ്ട നിര്‍ബന്ധിത നിയമമല്ല. ജീവനക്കാര്‍ക്ക് ചിലപ്പോള്‍ ശമ്പളം, പ്രമോഷനുകള്‍, അലവന്‍സുകള്‍ എന്നിവ ലഭിക്കുന്നു.. എന്തുകൊണ്ടാണ് ഇത്തരം അനാദരവ്- മറ്റൊരാള്‍ എക്‌സിലെ കുറിപ്പില്‍ ചോദിക്കുന്നു.
ഉത്സവ സീസണില്‍ പ്രത്യേകിച്ച് ദീപവലി പോലുള്ള ആഘോഷങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സമ്മാനമായി ലഭിക്കുന്ന മധുരപലഹാരങ്ങളില്‍ ഒന്നാണ് സോന്‍ പാപ്ഡി. എന്നാല്‍ ഒട്ടും അനുയോജ്യമല്ലാത്ത സമ്മാനമെന്നാണ് പലരും ഇതേകുറിച്ച് പറയാറ്. അനാവശ്യ സന്ദര്‍ഭങ്ങളിലെ ഇത്തരം സമ്മാനങ്ങളുടെ പേരില്‍ സോന്‍ പാപ്ഡി കഴിഞ്ഞ കുറച്ചു നാളുകളായി മീമുകളില്‍ വരെ നിറഞ്ഞിട്ടുണ്ട്.
Employees were promised a Diwali bonus but were disappointed to receive only a box of Soan Papdi. In protest, they reportedly threw the unopened sweet boxes, expressing frustration over the broken promise.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."