
ഗുരുവായൂരിൽ വ്യാപാരിയുടെ ആത്മഹത്യ: ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് ക്രൂര മർദനം; കൊള്ളപ്പലിശക്കാർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

തൃശൂർ: ഗുരുവായൂരിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. കൊള്ളപ്പലിശക്കാരുടെ ഭീഷണി മൂലമാണ് മരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ കുടുംബം പൊലിസിൽ പരാതി നൽകി. ഗുരുവായൂർ നഗരസഭയുടെ മഞ്ജുളാൽ ഷോപ്പിംഗ് കോംപ്ലക്‌സിൽ കച്ചവടം നടത്തിയിരുന്ന കർണംകോട്ട് ബസാർ മേക്കണ്‌ഠനകത്തു മുസ്‌തഫ (മുത്തു) വിനെയാണ് ഒക്ടോബർ പത്തിന് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
6 ലക്ഷം രൂപ പലിശക്കെടുത്തതിന് പകരമായി 40 ലക്ഷത്തോളം രൂപ തിരിച്ച് നൽകിയിട്ടും പലിശക്കാർ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് സഹോദരൻ ഹക്കീമിന്റെ പരാതി. നെന്മിനി തൈവളപ്പിൽ പ്രജിലേഷ്, ചൊവ്വല്ലൂർ പടി സ്വദേശി വിവേക് എന്നിവർക്കെതിരെയാണ് ഗുരുവായൂർ ടെമ്പിൾ പൊലിസിൽ പരാതി നൽകിയിട്ടുള്ളത്.
ഒന്നര വർഷം മുമ്പാണ് മുസ്‌തഫ പ്രജിലേഷ്, വിവേക് എന്നിവരിൽ നിന്ന് 20 ശതമാനം പലിശ നിരക്കിൽ 50 ദിവസത്തിനുള്ളിൽ തിരിച്ചടയ്ക്കാമെന്ന ധാരണയിൽ 6 ലക്ഷം രൂപ വീതം പലിശക്കെടുത്തതെന്ന് കുടുംബം പറയുന്നു. 6 ലക്ഷം രൂപ വാങ്ങിയതിന് മുതലും പലിശയുമായി ഏകദേശം 40 ലക്ഷം രൂപയോളം നൽകിയിട്ടും പലിശ മുടക്കിയെന്ന പേരിൽ പ്രജിലേഷും വിവേകും പലപ്പോഴും വീട്ടിലും കടയിലും എത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു.
അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുസ്‌തഫയെ പലിശക്കാർ ബലമായി ഇറക്കിക്കൊണ്ടുപോയി കാറിൽ കയറ്റി മർദിച്ചതായും ആരോപണമുണ്ട്. പിന്നീട് വീട്ടിലെത്തി ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ചും മർദിച്ചു. ഇതിന് പുറമെ, മുസ്‌തഫയുടെ പേരിലുണ്ടായിരുന്ന മൂന്നര സെന്റ് സ്ഥലം പലിശക്കാർ എഴുതി വാങ്ങിയതായും സൂചനയുണ്ട്.
മുസ്‌തഫയുടെ ആത്മഹത്യാക്കുറിപ്പ് പൊലിസ് കണ്ടെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും ഗുരുവായൂർ അസിസ്റ്റൻ്റ് പൊലിസ് കമ്മീഷണർ സി പ്രേമാനന്ദകൃഷ്ണൻ അറിയിച്ചു.
A businessman in Guruvayoor allegedly died by suicide due to harassment from loan sharks. The victim, Musthafa (Muthu), reportedly repaid nearly ₹40 lakh for an initial ₹6 lakh loan but was still subjected to threats and physical assault. His brother claims the moneylenders, identified as Prajilesh and Vivek, brutally assaulted Musthafa in front of his wife and children and even forced him out of the hospital to be beaten. The family has filed a complaint with the Guruvayoor Temple Police, who have also recovered a suicide note and are currently investigating the case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പെൺകുഞ്ഞ് ജനിച്ചതിൻ്റെ പേരിൽ മർദനം; പ്രസവം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കട്ടിലിൽ നിന്ന് വലിച്ചിട്ടു; ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി
Kerala
• an hour ago
പുലി ഭീതി: അട്ടപ്പാടിയിൽ സ്കൂളിന് നാളെ അവധി
Kerala
• an hour ago
അവൻ ഇന്ത്യൻ ടീമിൽ എത്താത്തതിൽ ഞാൻ വളരെയധികം വേദനിക്കുന്നു: അശ്വിൻ
Cricket
• an hour ago
റോഡ് അപകടത്തിൽ ഒരാൾ മരിച്ചതിന് പിന്നാലെ ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്
uae
• an hour ago
ദീപാവലി സമ്മാനമായി ജീവനക്കാർക്ക് ' 51 സ്കോർപിയോ' കാറുകൾ നൽകി ഉടമ: എം.കെ. ഭാട്ടിയയ്ക്ക് സമൂഹമാധ്യമങ്ങളിൽ വമ്പൻ കയ്യടി
auto-mobile
• an hour ago
യുവതിയുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രചരിപ്പിച്ചു; യുവാവിന് നാല് ലക്ഷം രൂപ പിഴ ചുമത്തി അബൂദബി കോടതി
uae
• 2 hours ago
മുത്തശ്ശിയെ ഫോൺ വിളിച്ചതിന് ഒമ്പത് വയസ്സുകാരന് ക്രൂരമർദനം; പ്രധാനാധ്യാപകൻ അറസ്റ്റിൽ
National
• 2 hours ago
ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം അവനാണ്: റിവാൾഡോ
Football
• 2 hours ago
സുഡാനിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യുഎഇ; രാജ്യത്തേക്ക് സഹായം എത്തിക്കാൻ തയ്യാറാണെന്ന് അൻവർ ഗർഗാഷ്
uae
• 2 hours ago
കളിക്കളത്തിൽ ആ താരം എന്നെ ശ്വാസം വിടാൻ പോലും അനുവദിച്ചിരുന്നില്ല: റൊണാൾഡോ
Football
• 2 hours ago
ഏഴ് മക്കളെ വെടിവെച്ചുകൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു; കൂട്ടക്കൊലയ്ക്ക് പിന്നിൽ മാനസിക പ്രശ്നങ്ങളെന്ന് സൂചന
oman
• 3 hours ago
ബെംഗളൂരുവിൽ താമസ സ്ഥലത്ത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; ക്വട്ടേഷൻ നൽകിയത് അയൽക്കാരിയായ അധ്യാപികയെന്ന് സംശയം
National
• 4 hours ago
പതിനൊന്നാമനായി ഇറങ്ങി തകർത്തത് 28 വർഷത്തെ റെക്കോർഡ്; ചരിത്രം തിരുത്തി റബാഡ
Cricket
• 4 hours ago
ദുബൈയിൽ ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം: മരണം ഹൃദയാഘാതം മൂലം
uae
• 4 hours ago
ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ആ താരം ഇന്ത്യക്കായി സെഞ്ച്വറി നേടും: മൈക്കൽ ക്ലർക്ക്
Cricket
• 5 hours ago
പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിനെ അസഭ്യം പറയുകയും മുട്ടുകുത്തി മാപ്പ് പറയിക്കുകയും ചെയ്തു; ബിജെപി നേതാവ് അറസ്റ്റിൽ
National
• 5 hours ago
ഒളിമ്പിക് മെഡൽ ജേതാവ് നീരജ് ചോപ്രയ്ക്ക് ലെഫ്റ്റനന്റ് കേണൽ പദവി; ആദരം
National
• 5 hours ago
സമൂസയെച്ചൊല്ലിയുണ്ടായ തർക്കം: 65-കാരനെ വെട്ടിക്കൊന്ന കേസിൽ സ്ത്രീക്ക് വേണ്ടി തിരച്ചിൽ
National
• 6 hours ago
ആശ പ്രവർത്തകരുടെ ക്ലിഫ് ഹൗസ് മാർച്ച്: പൊലീസ് നടപടി ജനാധിപത്യ വിരുദ്ധം; സർക്കാർ പിടിവാശി ഉപേക്ഷിച്ച് ചർച്ചയ്ക്ക് തയ്യാറാകണം; വിഡി സതീശൻ
Kerala
• 4 hours ago
അശ്വിന്റെ പകരക്കാരനെ കണ്ടെത്തി; സൂപ്പർതാരത്തെ സ്വന്തമാക്കാനൊരുങ്ങി ചെന്നൈ സൂപ്പർ കിങ്സ്
Cricket
• 5 hours ago
കെപിസിസി പുനഃസംഘടന: പ്രതിഷേധത്തിന് പിന്നാലെ ചാണ്ടി ഉമ്മന് പുതിയ പദവി; ഷമ മുഹമ്മദിനും പരിഗണന
Kerala
• 5 hours ago