രാഹുൽ ഗാന്ധി നാളെ വായനാട്ടിലെത്തും; കേരളത്തിൽ പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് നാൾ മാത്രം
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന കോൺഗ്രസ് നേതാവും സിറ്റിംഗ് എംപിയുമായ രാഹുല്‍ ഗാന്ധി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെ വയനാട്ടിലെത്തുന്ന രാഹുല്‍, പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത് കളക്ട്രേറ്റിലെത്തി പത്രിക സമര്‍പ്പിക്കും. പത്രിക സമർപ്പണത്തിന്റെ ശേഷം നാളെ തന്നെ രാഹുൽ ഡൽഹിയിലേക്ക് മടങ്ങും.
സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി നാളെ വയനാട്ടിലെത്തുന്നത്. രാവിലെ പത്ത് മണിയോടെ റിപ്പണില്‍ ഹെലികോപ്റ്ററിറങ്ങുന്ന രാഹുല്‍ 12 മണിയോടെ പത്രിക സമർപ്പിക്കും. എന്നാൽ റോഡ് ഷോയിലെ തിരക്കിനനുസരിച്ച് സമയ ക്രമത്തിൽ മാറ്റം വന്നേക്കാം. നാളെ തന്നെ തിരിച്ച് മടങ്ങുന്ന രാഹുൽ വൈകാതെ വയനാട്ടിലേക്ക് തിരിച്ചെത്തും. ദേശീയ തലത്തിൽ ഇൻഡ്യ മുന്നണി പ്രചാരണത്തിൽ മുന്നിലുള്ള രാഹുൽ ഗാന്ധി രാജ്യം മുഴുവൻ വിശ്രമമില്ലാതെ പ്രചാരണത്തിലാണ്.
രാഹുൽ ഗാന്ധി ഇല്ലെങ്കിലും വയനാട്ടിൽ പ്രചാരണത്തിൽ ഒട്ടും പിന്നിലല്ല യു.ഡി.എഫ്. രാഹുൽ ഗാന്ധിക്ക് വേണ്ടിയുള്ള പ്രചാരണത്തിൽ യു.ഡി.എഫിലെ പ്രമുഖ നേതാക്കളെല്ലാം വയനാട്ടിൽ പ്രചാരണത്തിന് എത്തുന്നുണ്ട്. സി.പി.ഐ നേതാവ് ആനി രാജയാണ് വയനാട്ടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുരേന്ദ്രനാണ് ബി.ജെ.പി സ്ഥാനാര്‍ഥി. ഇരുവരും നേരത്തെ തന്നെ വയനാട്ടിലെത്തി പ്രചാരണ പരിപാടികള്‍ തുടങ്ങിയിട്ടുണ്ട്. പരമാവധി വോട്ട് സ്വന്തം പെട്ടിയിൽ വീഴ്ത്താനായി ഇവർ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, കേരളത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ മൂന്ന് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. സംസ്ഥാനത്ത് പ്രമുഖരായ പല സ്ഥാനാര്‍ത്ഥികളും ഇന്ന് പത്രികാസമര്‍പ്പണത്തിനെത്തും. പത്രിക സമര്‍പ്പിക്കല്‍ അവസാനഘട്ടത്തിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് കൂടുതൽ സ്ഥാനാർഥികൾ പത്രിക സമർപ്പിക്കാൻ ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."