HOME
DETAILS

സര്‍ട്ടിഫിക്കറ്റുകളെടുക്കാനായുള്ള വരവ് മരണത്തിലേക്ക്; മണ്ണിടിച്ചില്‍ മരിച്ച ബിജുവിന്റെ സംസ്‌ക്കാരം ഉച്ചകഴിഞ്ഞ്

  
Web Desk
October 26, 2025 | 5:13 AM

visit to collect certificates ends in tragedy biju who died in landslide to be laid to rest this afternoon

അടിമാലി: സര്‍ട്ടിഫിക്കറ്റുകളെടുക്കാനായി തിരിച്ചുവന്നപ്പോഴാണ് ബിജുവും സന്ധ്യയും അപകടത്തില്‍പെട്ടതെന്ന് സന്ധ്യയുടെ പിതാവ്.മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതോടെ മാറിത്താമസിച്ചിരുന്നുവെങ്കിലും സര്‍ട്ടിഫിക്കറ്റുകളെടുക്കാനായി ഇവര്‍ തിരിച്ചുവരികയായിരുന്നു. പ്രതീക്ഷിതമായ ദുരന്തമായിരുന്നുവെന്നും മകള്‍ വീട്ടിലില്ലാതിരുന്നതിനാല്‍ രക്ഷപ്പെട്ടുവെന്നും പിതാവ് പറഞ്ഞു.

22 കുടുംബങ്ങളെ സമീപത്തെ സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നുവെങ്കിലും രേഖകള്‍ സൂക്ഷിച്ചുവെക്കുന്നതിനായാണ് ഇരുവരും വീട്ടിലേക്ക് തിരിച്ചുപോയതെന്നാണ് പ്രാഥമിക രക്ഷാപ്രവര്‍ത്തകരുടെയും നിഗമനം. കുടുങ്ങിക്കിടക്കുമ്പോഴും രക്ഷാപ്രവര്‍ത്തകരുമായി സന്ധ്യ ആശയവിനിമയം നടത്തിയിരുന്നുവെന്നും അവര്‍ പറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിജുവിന് ജീവന്‍ നഷ്ടമാകുകയായിരുന്നു. പരിക്കേറ്റ ഭാര്യ സന്ധ്യയെ വിദഗ്ധ ചികിത്സക്കായി ആലുവയിലെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.

പെട്ടെന്ന് വലിയ ശബ്ദം കേട്ടപ്പോഴാണ് ഓടി ചെന്നത്. വീടിരുന്ന സ്ഥലത്ത് മുഴുവന്‍ പൊടിപടലം മാത്രം. സന്ധ്യ ചേച്ചിയുടെ കരച്ചില്‍ കേള്‍ക്കാമായിരുന്നു. ബിജു ചേട്ടന്റെ ശബ്ദം കേട്ടില്ല. എന്ത് ചെയ്യണമെന്ന് അറിയാതെ പതറിപ്പോയി- അപകടത്തില്‍ മരിച്ച ബിജുവിന്റെ ബന്ധുവും അയല്‍വാസിയുമായ അഞ്ജു പറയുന്നു. ദേശീയപാതക്കായി മണ്ണ് നീക്കം ചെയ്തതിനെ തുടര്‍ന്നാണ് വിള്ളല്‍ ഉണ്ടായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

അടിമാലിയിലെ അപകടത്തില്‍ കൂമ്പന്‍പാറ ലക്ഷം വീട് നിവാസിയായ ബിജുവാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഭാര്യ സന്ധ്യ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. ആറര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷനമാണ് ബിജുവിനെ പുറത്തെടുത്തത്. സന്ധ്യയുടെ കാലിനാണ് പരിക്കേറ്റത്.

രക്ഷാപ്രവര്‍ത്തകര്‍ എത്തി സന്ധ്യയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലിസിന്റെ നിര്‍ദേശപ്രകാരം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണും കോണ്‍ക്രീറ്റ് പാളികളും നീക്കി. 3.27ഓടെയാണ് സന്ധ്യയെ പുറത്തെടുത്തത്.

അടിമാലി കൂമ്പന്‍പാറയില്‍ തീവ്രമായ മണ്ണിടിച്ചിലാണ് ഇന്നലെ രാത്രി ഉണ്ടായത്. ലക്ഷംവീട് ഉന്നതി കോളനിയിലെ വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. മണ്ണിടിച്ചില്‍ ഭീഷണിയെത്തുടര്‍ന്ന് 22 കുടുംബങ്ങളെ ഇന്നലെ രാവിലെ തന്നെ മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവാകാാന്‍ കഴിഞ്ഞെങ്കിലും നിരവധി വീടുകള്‍ മണ്ണിനടിയിലായ അവസ്ഥയിലാണ്. എന്നാല്‍, തകര്‍ന്ന വീടുകളില്‍ സാധനങ്ങള്‍ എടുക്കാന്‍ എത്തിയ ദമ്പതികളില്‍ ഒരാള്‍ മണ്ണിനടിയില്‍പ്പെട്ട് മരിക്കുകയും ചെയ്തു.

ദേശീയപാത വികസനത്തിനായി അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ ശക്തമായ ആരോപണം. ഏതാണ്ട് 12 ഓളം വീടുകള്‍ക്ക് മുകളിലേക്കാണ് മണ്ണും കല്ലും ഇടിഞ്ഞുവീണത്. ഇതില്‍ ആറ് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഈ മേഖലയില്‍ പലതവണ മണ്ണിടിച്ചിലുണ്ടായിരുന്നു. മണ്ണ് മാറ്റിയ സ്ഥലങ്ങളില്‍ വലിയ വിള്ളലുകള്‍ രൂപപ്പെട്ടതോടെയാണ് മണ്ണിടിച്ചില്‍ ഭീഷണി വര്‍ദ്ധിച്ചത്.

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയ്ക്കായി മണ്ണെടുപ്പ് നടന്ന അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചില്‍ മരിച്ച ബിജുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചക്കഴിഞ്ഞ് മൂന്നു മണിയോടെതറവാട് വീട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. അപകടം നടന്ന അടിമാലി ലക്ഷം വീടിന് സമീപം തന്നെയാണ് തറവാട് വീടുള്ളത്.

മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികളില്‍ പൂര്‍ത്തിയായിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് മൃതദേഹം ശേഷം കൈമാറും. ചികിത്സയില്‍ കഴിയുന്ന സന്ധ്യയെ സംസ്‌കാര ചടങ്ങില്‍ പങ്കെടുപ്പിക്കാനായി കൂമ്പന്‍പാറയിലേക്ക് എത്തിക്കാനാണ് ശ്രമം. ഡോക്ടര്‍മാരുടെ അഭിപ്രായം കൂടി തേടിയ ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. മകള്‍ കോട്ടയത്ത് നഴ്‌സിങ് വിദ്യാര്‍ഥിയാണ്. 

 

a tragic incident occurred when biju lost his life in a landslide while visiting to collect certificates. the funeral will be held this afternoon. authorities urge caution as heavy rains and landslides continue to affect several areas. stay updated on the latest local news and safety alerts.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി20-യിൽ 6 ലോകകപ്പുകൾ നയിച്ച ധോണിയോ, 2 കിരീടങ്ങൾ നേടിയ സമിയോ? പക്ഷേ ഇവരെ മറികടന്ന രോഹിത്തോ? റെക്കോർഡുകൾ പറയുന്ന സത്യം ഇതാ

Cricket
  •  11 days ago
No Image

ബംഗാൾ വോട്ടർപട്ടിക പുതുക്കൽ: ജുഡീഷ്യൽ ഓഫീസർമാരെ നിയമിക്കാൻ ഉത്തരവ് പുറപ്പെടുവിച്ച് സുപ്രിം കോടതി

National
  •  11 days ago
No Image

യൂറോപ്പ്യൻ രാജ്യങ്ങളോട് 'ബൈ ബൈ'; ഈ പെരുന്നാളിന് യുഎഇയിലെ മിക്ക കുടുംബങ്ങളും തിരഞ്ഞെടുക്കുന്നത് ഈ ഇടങ്ങളെന്ന് റിപ്പോർട്ട്

uae
  •  11 days ago
No Image

അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത്: കോഴിക്കോട് സ്വദേശി കർണാടകയിൽ പിടിയിൽ; വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

Kerala
  •  11 days ago
No Image

കാസർകോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: രണ്ട് പേർ അറസ്റ്റിൽ; പ്രതികളിൽ 15-കാരനും

Kerala
  •  11 days ago
No Image

മസ്‌കത്തില്‍ പെണ്‍കുട്ടിയെ ഇടിച്ചശേഷം രക്ഷപ്പെട്ട ഡ്രൈവര്‍ അറസ്റ്റില്‍; സംഭവത്തില്‍ അന്വേഷണം തുടരുന്നു

oman
  •  11 days ago
No Image

ട്രെയിൻ കിട്ടിയില്ല: കലിപ്പ് തീർക്കാൻ പൈപ്പ് ഉപയോ​ഗിച്ച് മറ്റൊരു ട്രെയിനിലെ യാത്രക്കാരുടെ മേൽ വെള്ളം തെറിപ്പിച്ച് യുവാവ്; വീഡിയോ വൈറൽ

National
  •  11 days ago
No Image

റാങ്ക് ലിസ്റ്റിലുള്ളവർക്ക് ആശ്വാസം; താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാവില്ല; ചീഫ് സെക്രട്ടറിയുടെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ 

Kerala
  •  11 days ago
No Image

വേതന വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നാളെ പണിമുടക്കും

Kerala
  •  11 days ago
No Image

യുഎഇയിൽ കമ്പനി നിങ്ങളുടെ പാസ്‌പോർട്ട് വാങ്ങിവയ്ക്കുന്നുണ്ടോ? എങ്കിൽ ഇതറിയാതെ പോകരുത്!

uae
  •  11 days ago

No Image

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; ഡി.എ കുടിശ്ശിക 10 ശതമാനം അനുവദിച്ച് ഉത്തരവിറങ്ങി

Kerala
  •  11 days ago
No Image

ബാബറിന്റെ പേരില്‍ രാജ്യത്ത് എവിടേയും പള്ളി നിര്‍മിക്കാന്‍ അനുവദിക്കരുത്,  നിര്‍മിച്ചാല്‍ നടപടിയെടുക്കാന്‍ കേന്ദ്രത്തിന് അനുമതി നല്‍കണമെന്നും പൊതുതാല്‍പര്യ ഹരജി;  തള്ളി സുപ്രിം കോടതി 

National
  •  11 days ago
No Image

വീട്ടുകാരെ പൂട്ടിയിട്ട് അർദ്ധരാത്രി കാറുമായി കറക്കം; കൗമാരക്കാരൻ ഓടിച്ച കാർ അപകടത്തിൽപ്പെട്ടു; പിതാവിനെതിരെ കേസ്

Kerala
  •  11 days ago
No Image

വേനൽ ചൂടിൽ എസി ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക; ഒരു മണിക്കൂർ കാർ എസി പ്രവർത്തിപ്പിക്കാൻ ഇത്രയും രൂപയാകുമോ

auto-mobile
  •  11 days ago