ഇസ്‌റാഈല്‍ തുറമുഖത്തിന് നേരെ മിസൈല്‍ ആക്രമണം
ജറൂസലേം: ഇസ്‌റാഈലില്‍ ചെങ്കടലിന് തീരത്തെ എയ്‌ലാത്ത് തുറമുഖത്തിനു നേരെ മിസൈല്‍ ആക്രമണം. ആര്‍ക്കും പരുക്കില്ലെന്ന് ഇസ്‌റാഈല്‍ സേന അറിയിച്ചു. ഇറാഖിലെ സായുധ ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഇസ്‌റാഈലിനു കിഴക്ക് നിന്നാണ് പറക്കുന്ന വസ്തു വന്നതെന്നും തുറമുഖത്തിന്റെ കെട്ടിടത്തില്‍ പതിക്കുകയായിരുന്നുവെന്നും സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
വ്യോമപ്രതിരോധ സംവിധാനം ഇല്ലാത്ത നഗരത്തില്‍ സൈറണ്‍ മുഴങ്ങിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിലെ ഇസ്‌ലാമിക് റെസിസ്റ്റന്‍സ് എന്ന സംഘടനയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ഇസ്‌റാഈലിനു നേരെ എന്ത് ആയുധമാണ് ഉപയോഗിച്ചതെന്ന് ഇവരും അറിയിച്ചിട്ടില്ല. ഇസ്‌റാഈലിനു നേരെ ഉചിതമായ ആയുധം പ്രയോഗിച്ചുവെന്നാണ് ഇവര്‍ പ്രസ്താവനയില്‍ പറയുന്നത്.
ആറു മാസത്തിനിടെ എയ്‌ലാത്തില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളുണ്ടായിരുന്നു. ചെങ്കടലില്‍ ഹൂതികള്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം പതിവാക്കിയതോടെ എയ്‌ലാത്ത് തുറമത്തിലേക്ക് കപ്പലുകള്‍ക്ക് വരാനാകുന്നില്ല. പകുതി തൊഴിലാളികളെ തുറമുഖം മാനേജ്‌മെന്റ് ഈയിടെ പിരിച്ചുവിട്ടിരുന്നു. തുറമുഖത്തിന്റെ പ്രവര്‍ത്തനം ഭാഗികമായതോടെ ഇസ്‌റാഈലിന്റെ സാമ്പത്തിക രംഗത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."