HOME
DETAILS

അതിതീവ്ര ന്യൂനമർദ്ദം: ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

  
Web Desk
October 27, 2025 | 1:28 AM

intense low pressure heavy rain likely today orange alert in three districts including kozhikode public advised to be cautious

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. സംസ്ഥാനത്തെ പത്ത് ജില്ലകളിൽ ഇന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലവിലുള്ളത്. ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തി. നാളെയും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.

ചുഴലിക്കാറ്റായി 'മോൻ ത' - ആന്ധ്രാപ്രദേശിൽ അതീവ ജാഗ്രത

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതാണ് മഴയ്ക്ക് കാരണം. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്രന്യൂനമർദ്ദം ഇന്ന് രാവിലെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്.

അതിതീവ്ര ന്യൂനമർദ്ദം ശക്തി പ്രാപിച്ച് രൂപംകൊണ്ട 'മോൻ ത' (Montha) ചുഴലിക്കാറ്റ് നാളെ തീരം തൊടും. ഒക്ടോബർ 28-ന് രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായി വീണ്ടും ശക്തി പ്രാപിക്കുന്ന 'മോൻ ത', നാളെ വൈകുന്നേരത്തോടെ ആന്ധ്രാ പ്രദേശ് തീരത്ത് മച്ചിലിപട്ടണംത്തിനും കാലിംഗപട്ടണത്തിനും ഇടയിൽ കാക്കിനടക്ക് സമീപം കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഒഡീഷ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ഒഡീഷയിലെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി എൻ.ഡി.ആർ.എഫ്. (NDRF), എസ്.ഡി.ആർ.എഫ്. (SDRF) സംഘങ്ങളെ വിവിധ സംസ്ഥാനങ്ങളിൽ സജ്ജമാക്കി. കേരളത്തിലെ മഴയും, സമീപ സംസ്ഥാനങ്ങളെ ബാധിക്കുന്ന ചുഴലിക്കാറ്റും പരിഗണിച്ച് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

 

kerala is bracing for heavy rainfall today due to an intense low-pressure system. the weather department has issued an orange alert—signifying very heavy rain—for three districts, including kozhikode. the public has been strongly advised to exercise caution and follow safety warnings.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്‍ക്ലാസിക്കോയില്‍ ബാഴ്‌സയെ വീഴ്ത്തി റയല്‍; ഒന്നിനെതിരെ രണ്ട് ഗോളിന്റെ തകര്‍പ്പന്‍ ജയം

Football
  •  9 hours ago
No Image

ലവ് ജിഹാദ് കേസില്‍ യുവാക്കളുടെ മാതാപിതാക്കളും കുറ്റക്കാര്‍; അറസ്റ്റ് ചെയ്യാന്‍ നിയമം പാസാക്കുമെന്ന് അസം മുഖ്യമന്ത്രി 

National
  •  10 hours ago
No Image

വിദ്വേഷ പ്രസംഗം; കര്‍ണാടകയില്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാവിനെതിരെ കേസ് 

National
  •  10 hours ago
No Image

ചിറക് വിടർത്തി റിയാദ് എയർ: ആദ്യ വിമാനം ലണ്ടനിലേക്ക്; 2030-ഓടെ 100 ലക്ഷ്യസ്ഥാനങ്ങൾ

uae
  •  11 hours ago
No Image

'എന്നെപ്പോലുള്ള ഒരു പരിചയസമ്പന്നനായ കളിക്കാരന് കൂടുതൽ അവസരങ്ങൾ ലഭിക്കണം'; പുറത്താക്കുന്നതിന് മുമ്പ് സെലക്ടർമാർ ഒരു ആശയവിനിമയവും നടത്തിയില്ലെന്ന് മുൻ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ

Cricket
  •  11 hours ago
No Image

മരുന്നിന്റെ വിലയെച്ചൊല്ലി തർക്കം; 22-കാരനായ വിദ്യാർഥിയുടെ വയറ് കീറി, രക്ഷപ്പെടാൻ ഓടിയപ്പോൾ കൈയിലെ വിരലും മുറിച്ചു

crime
  •  11 hours ago
No Image

ഛഠ് പൂജ സ്‌നാനം; ഭക്തര്‍ക്ക് മലിനമായ യമുനയും, മോദിക്ക് പ്രത്യേക കുളവും; വാര്‍ത്തയായി ഡല്‍ഹിയിലെ 'വ്യാജ യമുന'

National
  •  11 hours ago
No Image

വിദ്യാര്‍ഥിനികള്‍ യാത്ര ചെയ്ത കാര്‍ അപകടത്തില്‍പ്പെട്ടു; സഊദിയില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം

Saudi-arabia
  •  12 hours ago
No Image

'ക്ഷണിക്കപ്പെടാതെ എത്തിയ ആ അതിഥിയെ മരണം വരെ തൂക്കിലേറ്റി'; വൈറലായി എയർ ഇന്ത്യ വിമാനത്തിലെ ക്യാബിൻ ലോഗ്ബുക്കിന്റെ ചിത്രം 

uae
  •  12 hours ago
No Image

വനിതാ ഡോക്ട‌റുടെ ആത്മഹത്യ; വിവാഹം കഴിക്കാൻ നിർബന്ധിച്ചത് യുവതിയെന്ന് യുവാവ്, ശാരീരികബന്ധത്തിന് നിർബന്ധിച്ചെന്നും ആരോപണം

crime
  •  12 hours ago