HOME
DETAILS

പെരിന്തൽമണ്ണയിൽ ബസിൽ വയോധികനെ ക്രൂരമായി മർദ്ദിച്ച സംഭവം: പ്രതിയെ തിരിച്ചറിഞ്ഞു; ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലിസ്

  
Web Desk
October 27, 2025 | 2:09 AM

perintalmanna bus assault accused identified police say arrest imminent

മലപ്പുറം: പെരിന്തൽമണ്ണ കാപ്പുപറമ്പിൽ സ്വകാര്യ ബസിൽ വെച്ച് വയോധികനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. താഴേക്കോട് സ്വദേശിയായ ഷഹീർ ബാവയാണ് മർദ്ദനത്തിന് പിന്നിലെന്ന് ഹംസയുടെ ബന്ധുക്കൾ പൊലിസിനെ അറിയിച്ചു. പ്രതിയെ ഉടൻ പിടികൂടുമെന്ന് പെരിന്തൽമണ്ണ പൊലിസ് വ്യക്തമാക്കി.

തിരക്കുള്ള ബസിൽ കാലിൽ ചവിട്ടിയത് ചോദ്യം ചെയ്തതിനാണ് താഴേക്കോട് സ്വദേശിയായ ഷഹീർ ബാവ വയോധികനായ ഹംസയെ ക്രൂരമായി മർദ്ദിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെ താഴേക്കോട് നിന്ന് കരിങ്കല്ലത്താണിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം.

തിരക്കേറിയ ബസിൽ വെച്ച് ഹംസയുടെ കാലിൽ ചവിട്ടിയത് ചോദ്യം ചെയ്തതോടെ യുവാവ് പ്രകോപിതനാകുകയായിരുന്നു. തുടർന്ന് കേട്ടാൽ അറയ്ക്കുന്ന അസഭ്യ വാക്കുകൾ ഉപയോഗിച്ച് ഹംസയെ ക്രൂരമായി യുവാവ് മർദ്ദിച്ചു. പ്രായമായ ആളെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച സഹയാത്രികർക്കെതിരെയും യുവാവ് തിരിഞ്ഞു.

സംഭവത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും ആദ്യം പ്രതിയെ തിരിച്ചറിയാൻ പൊലിസിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് ഹംസയുടെ ബന്ധുക്കൾ പ്രദേശികമായി നടത്തിയ അന്വേഷണത്തിലാണ് ദൃശ്യങ്ങളിലുള്ളത് താഴേക്കോട് സ്വദേശിയായ ഷഹീർ ബാവയാണെന്ന് തിരിച്ചറിഞ്ഞ് പൊലിസിന് വിവരം നൽകിയത്.

മർദ്ദനത്തിൽ ഹംസയുടെ തലക്കും മൂക്കിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മൂക്കിൻ്റെ എല്ല് പൊട്ടിയതിനെ തുടർന്ന് ഹംസ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തിരിച്ചറിഞ്ഞ പ്രതിയായ ഷഹീർ ബാവയെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പെരിന്തൽമണ്ണ പൊലിസ് അറിയിച്ചു.

 

The man who brutally assaulted an elderly passenger on a private bus in Perinthalmanna, Kerala, has been identified. The victim, Hamsa, was allegedly attacked by the accused, Shaheer Bava, a native of Thazhekode, after Hamsa questioned him about stepping on his foot in the crowded bus. The incident occurred on Friday evening. Hamsa's relatives helped the police identify the attacker. The elderly man sustained serious injuries to his head and a fractured nose and is currently undergoing treatment. Perinthalmanna police have confirmed the identity of the accused and stated that an arrest is imminent.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ് സുപ്രഭാതം ബിസിനസ് എക്സലൻസ് അവാർഡ് നൽകുന്നു

uae
  •  2 hours ago
No Image

പിഎം ശ്രീ വിവാദം: തീരുമാനം കടുപ്പിച്ച് സിപിഐ; എക്സിക്യൂട്ടീവ് യോഗം ഇന്ന് ആലപ്പുഴയിൽ

Kerala
  •  2 hours ago
No Image

UAE traffic alert: ഷെയ്ഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് റോഡില്‍ വേഗപരിധി കുറച്ചു; ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍ വി.എസ്.എല്‍ ഇന്ന് മുതല്‍

uae
  •  3 hours ago
No Image

കോട്ടയത്ത് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു; നിരവധി പേർക്ക് പരുക്ക്

Kerala
  •  3 hours ago
No Image

പുതിയ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേൽക്കും; ചടങ്ങ് രാവിലെ 11 മണിക്ക് ഇന്ദിരാഭവനിൽ

Kerala
  •  3 hours ago
No Image

അതിതീവ്ര ന്യൂനമർദ്ദം: ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

Kerala
  •  3 hours ago
No Image

എല്‍ക്ലാസിക്കോയില്‍ ബാഴ്‌സയെ വീഴ്ത്തി റയല്‍; ഒന്നിനെതിരെ രണ്ട് ഗോളിന്റെ തകര്‍പ്പന്‍ ജയം

Football
  •  10 hours ago
No Image

ലവ് ജിഹാദ് കേസില്‍ യുവാക്കളുടെ മാതാപിതാക്കളും കുറ്റക്കാര്‍; അറസ്റ്റ് ചെയ്യാന്‍ നിയമം പാസാക്കുമെന്ന് അസം മുഖ്യമന്ത്രി 

National
  •  11 hours ago
No Image

വിദ്വേഷ പ്രസംഗം; കര്‍ണാടകയില്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാവിനെതിരെ കേസ് 

National
  •  11 hours ago
No Image

ചിറക് വിടർത്തി റിയാദ് എയർ: ആദ്യ വിമാനം ലണ്ടനിലേക്ക്; 2030-ഓടെ 100 ലക്ഷ്യസ്ഥാനങ്ങൾ

uae
  •  12 hours ago