HOME
DETAILS

പി.എം ശ്രീ: സര്‍ക്കാര്‍ പിന്നോട്ടില്ല, നടപടികള്‍ വൈകിപ്പിച്ചേക്കും; പിണറായി- ബിനോയ് വിശ്വം കൂടിക്കാഴ്ച വൈകീട്ട്

  
Web Desk
October 27, 2025 | 7:50 AM

pm shri scheme government firm on stand action may be delayed pinarayi and binoy viswam to meet this evening

ആലപ്പുഴ: പി.എം സ്രീ പദ്ധതിയില്‍ നിന്ന് പുറകോട്ടില്ലെന്ന നിലപാടിലുറച്ച് സര്‍ക്കാര്‍. അതേസമയം, പദ്ധതി നടപടികള്‍ വൈകിപ്പിനാണ് നീക്കമെന്നാണ് സൂചന.  രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തും. ഉച്ചകഴിഞ്ഞ് 3.30ന് ആലപ്പുഴയിലാണ് കൂടിക്കാഴ്ച. സി.പി.ഐ നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമെന്നാണ് വിവരം. ഘടകകക്ഷികളുടെ അഭിപ്രായം കൂടി തേടി എല്‍.ഡി.എഫ് യോഗം വൈകാതെ ചേരാനും സി.പി.എം സെക്രട്ടറിയേറ്റില്‍ തീരുമാനിച്ചതായാണ് വിവരം.

അതേസമയം, പി.എം ശ്രീയില്‍ സി.പി.ഐയെ അനുനയിപ്പിക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം, ഇതിന് സംസ്ഥാന നേതൃത്വം നീക്കം തുടങ്ങി. ധാരണാപത്രം ഒപ്പുവെച്ചെങ്കിലും പി.എം ശ്രീയുമായി ബന്ധപ്പെട്ട ഫയലുകള്‍ ഉദ്യോഗസ്ഥ തലത്തില്‍ നീക്കുന്നത് സാവധാനത്തിലാക്കാനാണ് തീരുമാനം. ഇതുപ്രകാരം പി.എം ശ്രീ പദ്ധതി നടപ്പാക്കേണ്ട സ്‌കൂളുകളുടെ പട്ടിക ഉടന്‍ കൈമാറില്ല. ഇത് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം ലഭിച്ച ശേഷമെ ഉദ്യോഗസ്ഥര്‍ കൈമാറൂ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കൂടാതെ, സംസ്ഥാനത്തിന് പണം നഷ്ടമാകാത്ത രീതിയിലും ഇടത് മുന്നണിയുടെ ആശയം ബലികഴിപ്പിക്കാതെ പി.എം ശ്രീ പദ്ധതി എങ്ങനെ നടപ്പാക്കാമെന്ന സാധ്യതയും ചര്‍ച്ച ചെയ്യും. ശേഷം പി.എം ശ്രീയെ കുറിച്ച് പഠിക്കുന്നതിന് എല്‍.ഡി.എഫില്‍ സബ്കമ്മിറ്റി രൂപീകരിക്കും. ഈ സബ് കമ്മിറ്റിയായിരിക്കും തുടര്‍നടപടികള്‍ ഏത് വിധത്തില്‍ വേണമെന്ന് നിര്‍ദേശിക്കുക.

പി.എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടത് നിയമവകുപ്പിന്റെ ഉപദേശം മറികടന്ന്. പദ്ധതി നടപ്പാക്കിയാല്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരുമെന്ന സാഹചര്യത്തില്‍ ധാരണാപത്രം ഒപ്പിടുന്നതിന് മുന്‍പ് നയപരമായ തീരുമാനം വേണമെന്ന് നിയമ വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഭരണവകുപ്പിനെ അറിയിക്കാനായിരുന്നു നിര്‍ദേശം. ഇതു മറികടന്നാണ് പദ്ധതിയില്‍ ഒപ്പിട്ടത്.

2024 സെപ്റ്റംബറിലാണ് വിഷയം മന്ത്രിസഭാ യോഗത്തില്‍ വരുന്നത്. നയപരമായ തീരുമാനം എടുക്കണമെങ്കില്‍ ആദ്യം എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്നും ശേഷം മന്ത്രിസഭ അംഗീകരിച്ചെങ്കില്‍ മാത്രമേ ധാരണാപത്രത്തില്‍ ഒപ്പിടാവൂ എന്നുമാണ് നിയമവകുപ്പ്  ഉപദേശം നല്‍കിയത്. ഇതു കണക്കിലെടുത്തും മന്ത്രിസഭാ യോഗത്തിലെ സി.പി.ഐ മന്ത്രിമാരുടെ എതിര്‍പ്പും പരിഗണിച്ച് പദ്ധതിയില്‍ ഒപ്പിടേണ്ടെന്ന് അന്ന് തീരുമാനത്തിലെത്തിയിരുന്നു. എന്നാല്‍ നിയമവകുപ്പിന്റെ അതേ ഉപദേശം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് പൊതു വിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി കഴിഞ്ഞ ദിവസം ധാരണാപത്രത്തില്‍ ഒപ്പിട്ടത്.

 

kerala cm pinarayi vijayan to meet binoy viswam this evening amid ongoing discussions over the pm shri scheme. the government remains firm on its stand but may delay further action to ease tensions with cpi.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഗ്രേറ്റ് അറബ് മൈൻഡ്‌സ് 2025': എഞ്ചിനീയറിംഗ് പുരസ്‌കാരം സ്റ്റാൻഫോർഡ് പ്രൊഫസർക്ക്; ഈജിപ്ഷ്യൻ ശാസ്ത്രജ്ഞൻ അബ്ബാസ് എൽ ഗമാലിന് ബഹുമതി

uae
  •  2 days ago
No Image

ഏഴ് തവണ എത്തിയിട്ടും എസ്ഐആർ ഫോം നൽകിയില്ല; ചോദ്യം ചെയ്ത ബിഎൽഒയെ വീട്ടുടമ മർദ്ദിച്ചതായി പരാതി

Kerala
  •  2 days ago
No Image

തിരുമല തിരുപ്പതി ദേവസ്ഥാനത്ത് വൻ അഴിമതി; സിൽക്ക് ഷോളുകളുടെ പേരിൽ 54 കോടി രൂപ തട്ടിയെടുത്തതായി റിപ്പോർട്ട്

National
  •  2 days ago
No Image

അവനെ പോലെയല്ല, സഞ്ജു 175 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യും: മുൻ ഇന്ത്യൻ താരം

Cricket
  •  2 days ago
No Image

കോഴിക്കോട് ഓമശ്ശേരിയിൽ കലാശക്കൊട്ടിനിടെ സംഘർഷം: യുഡിഎഫ് പ്രവർത്തകർക്ക് നേരെ കത്തിയുമായി ആക്രോശിച്ച് സിപിഎം പ്രവർത്തകൻ; ദൃശ്യങ്ങൾ പുറത്ത്

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ; ഏഴ് ജില്ലകളിൽ വിധിയെഴുതും

Kerala
  •  2 days ago
No Image

ഡ്രൈവിംഗ് ലൈസൻസ് വെറും 5 മിനിറ്റിൽ; സ്മാർട്ട് ടെസ്റ്റിംഗ് വില്ലേജുമായി റാസൽഖൈമ

uae
  •  2 days ago
No Image

പ്രവാസികളുടെ ശ്രദ്ധക്ക്: വർക്ക് പെർമിറ്റ്, വിസ പിഴ ഇളവുകൾക്ക് ഇനി കുറഞ്ഞ സമയം; മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം

oman
  •  2 days ago
No Image

വർക്കലയിൽ റിസോർട്ടിൽ തീപിടുത്തം; വിനോദ സഞ്ചാരികൾ ഓടി രക്ഷപ്പെട്ടു

Kerala
  •  2 days ago
No Image

രണ്ടാം ടി-20യിലും സഞ്ജുവിന് പകരം അവനെ ഇറക്കണം: ഇർഫാൻ പത്താൻ

Cricket
  •  2 days ago