സ്റ്റുഡന്റ് നോൾ കാർഡ്: എങ്ങനെ അപേക്ഷിക്കാം, ഏതെല്ലാം രേഖകൾ ആവശ്യമാണ്, എന്തെല്ലാം ആനുകൂല്യങ്ങൾ ലഭിക്കും, കൂടുതലറിയാം
ദുബൈ: ദുബൈ മെട്രോ ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്റ്റുഡന്റ് നോൾ കാർഡ് വളരെയധികം ഉപയോഗപ്രദമാണ്. സ്റ്റുഡന്റ് നോൾ കാർഡിന് എങ്ങനെ അപേക്ഷിക്കാം എന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
യോഗ്യത
യുഎഇയിലെ സ്കൂളുകളിലും സർവകലാശാലകളിലും പഠിക്കുന്ന 6 മുതൽ 23 വയസ്സുവരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും നോൾ സ്റ്റുഡന്റ് കാർഡ് ലഭ്യമാണ്.
ആവശ്യമായ രേഖകൾ
1) എൻറോൾമെന്റ് ലെറ്റർ അല്ലെങ്കിൽ എൻറോൾമെന്റ് സർട്ടിഫിക്കറ്റ്
2) വൈറ്റ് ബാക്ക്ഗ്രൗണ്ടിൽ എടുത്ത ഒരു പുതിയ ഫോട്ടോ
3) സാധുവായ എമിറേറ്റ്സ് ഐഡി
അപേക്ഷ സമർപ്പിക്കുന്ന രീതി
നോൾ പേ ആപ്പ് വഴിയാണ് കാർഡിന് അപേക്ഷിക്കേണ്ടത്, കാർഡ് നേരിട്ട് വീട്ടിലെത്തും.
1) നോൾ പേ ആപ്പ് ഡൗൺലോഡ് ചെയ്ത് യുഎഇ പാസ് അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
2) ഹോംപേജിലെ ‘+’ ഐക്കൺ ടാപ്പ് ചെയ്ത് Apply for a personalised nol card തിരഞ്ഞെടുക്കുക
3) വ്യക്തിഗത വിവരങ്ങൾ നൽകുക – മൊബൈൽ നമ്പറും ഇമെയിലും യുഎഇ പാസ് അക്കൗണ്ടിൽ നിന്ന് സ്വയം അപ്ഡേറ്റ് ചെയ്യും.
4) എൻറോൾമെന്റ് ലെറ്റർ, ഫോട്ടോ, എമിറേറ്റ്‌സ് ഐ.ഡി. എന്നിവയുടെ പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക.
5) കസ്റ്റമർ സെഗ്‌മെന്റായി Student തിരഞ്ഞെടുക്കുക, യാത്രാ ക്ലാസ് (ഗോൾഡ് അല്ലെങ്കിൽ സിൽവർ), കാർഡ് ഡിസൈൻ എന്നിവ തിരഞ്ഞെടുക്കുക
6) ഡെലിവറി വിലാസം നൽകുക
7) അപേക്ഷ സമർപ്പിച്ച ശേഷം, അപേക്ഷ ട്രാക്ക് ചെയ്യാൻ ഒരു റഫറൻസ് നമ്പർ ലഭിക്കും. സാധാരണയായി നാല് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ കാർഡ് ഡെലിവർ ചെയ്യപ്പെടും.
ചെലവ്
1) സിൽവർ പേഴ്‌സണലൈസ്ഡ് നോൾ കാർഡ്: 70 ദിർഹം (50 ദിർഹം അപേക്ഷ ഫീ + 20 ദിർഹം നോൾ കാർഡ് ക്രെഡിറ്റ്)
2) ഐഎസ്ഐസി രജിസ്ട്രേഷൻ: അധികമായി 25 ദിർഹം
സ്റ്റുഡന്റ് നോൾ കാർഡിന്റെ പ്രധാന ആനുകൂല്യങ്ങൾ
- മെട്രോ, ബസ്, ട്രാം തുടങ്ങിയ പൊതുഗതാത സൗകര്യങ്ങളിലെ യാത്രക്ക് യാത്രാ നിരക്കുകളിൽ 50 ശതമാനം ഇളവ് ലഭിക്കും.
- സ്റ്റുഡന്റ് നോൾ കാർഡ് ലോകമെമ്പാടുമുള്ള 130-ൽ അധികം രാജ്യങ്ങളിൽ അംഗീകരിക്കപ്പെടുന്ന അന്താരാഷ്ട്ര വിദ്യാർഥി ഐ.ഡി. (ISIC) ആയി ഉപയോഗിക്കാം.
- ഷോപ്പിംഗ്, ഭക്ഷണം, വിമാന ടിക്കറ്റുകൾ, മറ്റ് സേവനങ്ങൾ എന്നിങ്ങനെ ആഗോളതലത്തിൽ 70 ശതമാനം വരെ ഇളവുകൾ ലഭിക്കാൻ സാധ്യതയുണ്ട്.
The Student NOL Card is a convenient option for students in Dubai, offering various benefits and discounts on transportation. Here's a step-by-step guide on how to apply for a Student NOL Card.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."