HOME
DETAILS

മന്ത്രി ജി.ആര്‍ അനില്‍ അപമാനിച്ചു; എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് മുദ്രാവാക്യവും പ്രവര്‍ത്തികളും വേദനിപ്പിച്ചു: വി. ശിവന്‍കുട്ടി

  
October 30, 2025 | 9:50 AM

v-shivankutty-slams-cpi-leaders-over-g-r-anil-insult

തിരുവനന്തപുരം: പി.എം ശ്രീ വിഷയത്തില്‍ സി.പി.ഐ- സി.പി.എം സമയവായത്തിന് പിന്നാലെ സി.പി.ഐ നേതാക്കള്‍ക്കെതിരെ രൂക്ഷവിര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സി.പി.ഐ ആസ്ഥാനത്ത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ട് സംസാരിക്കാനെത്തിയപ്പോള്‍ മന്ത്രി ജി.ആര്‍ അനില്‍ തന്നെ അപമാനിക്കുന്ന പ്രസ്താവന മാധ്യമങ്ങളില്‍ നടത്തിയെന്നും അനിലിനെ ഫോണില്‍ വിളിച്ച ശേഷമാണ് ഓഫിസില്‍ പോയതെന്നും ശിവന്‍കുട്ടി പറഞ്ഞു.

ഒരാള്‍ ഓഫീസില്‍ വന്നാല്‍ സംസാരിക്കണമല്ലോ എന്നാണ് പറഞ്ഞത്. അത് മര്യാദ ഇല്ലാത്ത സംസ്‌കാരമാണ്. എവിടെയോ ഉള്ള ഒരുത്തന്‍ ഓഫിസില്‍ വന്നതുപോലെ പുച്ഛത്തോടെയാണ് മന്ത്രി അനില്‍ പെരുമാറിയെന്നും ശിവന്‍കുട്ടി പറഞ്ഞു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ ബേബി നിസ്സഹായനാണെന്ന് സി.പി.ഐ നേതാവ് പ്രകാശ് ബാബു പറഞ്ഞത് ശരിയായില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. 

എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് നേതാക്കളുടെ വാക്കുകള്‍ വേദനിപ്പിച്ചെന്നും തന്റെ കോലം കത്തിച്ചത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു. 

ഒരിക്കലും ആര്‍ക്കും വേദന ഉണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല. വാക്കുകള്‍ ശ്രദ്ധിച്ചുപ്രയോഗിക്കുന്നത് എല്ലാവര്‍ക്കും നല്ലതാണ്. സി.പി.ഐ-സി.പി.എം നേതാക്കളും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചചെയ്ത് കൊണ്ടിരിക്കുന്നതിനിടെ ഇത് ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലായിരുന്നു.  പ്രതിപക്ഷത്തേക്കാള്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് തനിക്കെതിരെ നടത്തിയതെന്നും ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

 

Kerala Education Minister V. Shivankutty lashed out at CPI leaders after Minister G.R. Anil allegedly made insulting remarks against him amid tensions over the PM SHRI issue. Shivankutty said he was hurt by the slogans and actions of AISF and AIYF activists, calling for restraint and mutual respect. He added that the statements against CPI(M) leaders were harsher than those from the opposition.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനാഘോഷം: ഷാർജയിൽ 106 വാഹനങ്ങളും 9 ബൈക്കുകളും പിടിച്ചെടുത്തു

uae
  •  3 days ago
No Image

കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത് ധീരമായ നടപടിയെന്ന് കെ.സി വേണുഗോപാല്‍; എം.എല്‍.എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കേണ്ടത്

Kerala
  •  3 days ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ക്കായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണം- സുപ്രിം കോടതി 

National
  •  3 days ago
No Image

2025 ലെ വായു ഗുണനിലവാര സൂചിക: ഒമാൻ രണ്ടാം സ്ഥാനത്ത്

oman
  •  3 days ago
No Image

കൈവിട്ട് പാര്‍ട്ടിയും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

Kerala
  •  3 days ago
No Image

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  3 days ago
No Image

സ്റ്റോപ്പ് സൈൻ പാലിച്ചില്ല: കാർ ട്രക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന്റെ നില അതീവ ഗുരുതരം

latest
  •  3 days ago
No Image

കുവൈത്തിൽ അനധികൃത ക്യാമ്പുകൾ നീക്കി; സുരക്ഷ ഉറപ്പാക്കാൻ സംയുക്ത പരിശോധന

latest
  •  3 days ago
No Image

'പാര്‍ലമെന്റ് തടസ്സങ്ങളുടെ വലയത്തില്‍ കുരുങ്ങിക്കിടക്കുന്നു, വില നല്‍കേണ്ടി വരുന്നത് ജനാധിപത്യമാണ്'  രൂക്ഷവിമര്‍നശവുമായി ശശി തരൂര്‍

National
  •  3 days ago
No Image

ഭീമ കൊറേഗാവ് കേസ്: ഡല്‍ഹി സര്‍വ്വകലാശാലയിലെ മുന്‍ മലയാളി പ്രൊഫസര്‍ ഹാനി ബാബുവിന് ജാമ്യം

National
  •  3 days ago