ഊര്‍ജ ഗ്രാമം: കുളപ്പുറത്ത് ഇന്ന് ബോധവല്‍ക്കരണം
കണ്ണൂര്‍: ഊര്‍ജ ഗ്രാമമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായ കുളപ്പുറത്തെ അറുന്നൂറ് വീട്ടിലെ രണ്ടായിരത്തോളം പേര് ഊര്‍ജ ബോധവല്‍ക്കരണ ക്ലാസില്‍ പങ്കാളികളാകും. എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ സഹകരണത്തോടെ ജില്ലയില്‍ നടക്കുന്ന ഊര്‍ജ ബോധവല്‍ക്കരണ ക്ലാസിന്റെ ഭാഗമായാണ് കുളപ്പുറം ഗ്രാമീണ ലൈബ്രറിയുടെ നേതൃത്വത്തില്‍ 20 കേന്ദ്രങ്ങളില്‍ ക്ലാസ് നടത്തുന്നത്. ഇന്നുവൈകീട്ട് അഞ്ചിന് ഒരേ സമയത്താണ് 20 കേന്ദ്രങ്ങളില്‍ ക്ലാസ് നടക്കുക. 30 വീടിന് ഒരു ക്ലസ്റ്റര്‍ എന്ന നിലയില്‍ വീടുകളെ ദത്തെടുത്താണ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വീടുകള്‍ പൂര്‍ണമായും എല്‍.ഇ.ഡി വല്‍ക്കരണം നടത്തും. ചൂടാറാപ്പെട്ടി, പുകയില്ലാത്ത അടുപ്പ്, ബയോഗ്യാസ് പ്ലാന്റ് എന്നിവയും നിര്‍മിക്കും. ലൈബ്രറിയിലും സാധ്യമാകുന്ന വീടുകളിലും സോളാര്‍ വൈദ്യുതി ഉല്പാദിപ്പിക്കും. ഗ്രാമത്തില്‍ ആവശ്യമായ വൈദ്യുതിക്ക് ശേഷം ബാക്കി വരുന്നത് വൈദ്യുത ബോര്‍ഡിന്റെ ഗ്രിഡിലേക്ക് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."