HOME
DETAILS

വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഇനി ബയോമെട്രിക് ഫിംഗർപ്രിന്റിംഗ് നടത്തില്ല; പുതിയ നീക്കവുമായി കുവൈത്ത്

  
November 03, 2025 | 11:34 AM

kuwait ends border biometrics no more fingerprinting at airports and seaports

കുവൈത്ത് സിറ്റി: കുവൈത്തിന്റെ അതിർത്തി കവാടങ്ങളായ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഇനി മുതൽ ബയോമെട്രിക് ഫിംഗർപ്രിന്റിംഗ് നടത്തില്ലെന്ന് ആഭ്യന്തര മന്ത്രാലയം (MoI) വ്യക്തമാക്കി. യാത്രാ നടപടിക്രമങ്ങളിൽ ഉണ്ടാകുന്ന തിരക്കും കാലതാമസവും ഒഴിവാക്കുന്നതിനായാണ് സുപ്രധാന തീരുമാനം. വിദേശത്തേക്ക് പോകുന്നതിന് മുൻപ് തന്നെ എല്ലാ യാത്രക്കാരും ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് മന്ത്രാലയം അറിയിച്ചു. മുൻകൂട്ടി രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത യാത്രക്കാർ എക്സിറ്റ് പോയിന്റുകളിൽ അനാവശ്യ തിരക്ക് ഉണ്ടാക്കുന്ന സംഭവങ്ങൾ ആവർത്തിച്ചതിനെ തുടർന്നാണ് ഈ നീക്കം. 

എവിടെ രജിസ്റ്റർ ചെയ്യണം?

ബയോമെട്രിക് ഫിംഗർപ്രിന്റിംഗ് നടത്തേണ്ട കേന്ദ്രങ്ങളെക്കുറിച്ച് മന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്.

കുവൈത്ത് പൗരന്മാർക്ക്: ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിന്റെ പേഴ്‌സണൽ ഐഡന്റിഫിക്കേഷൻ സെന്ററുകളിലോ നാഷണൽ ഐഡന്റിറ്റി സെന്ററുകളിലോ യാത്രയ്ക്ക് മുമ്പ് ഈ നടപടി പൂർത്തിയാക്കണം.

പ്രവാസികൾക്ക്: രാജ്യത്തുടനീളമുള്ള എല്ലാ ഗവർണറേറ്റുകളിലുമുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിന്റെ പേഴ്‌സണൽ ഐഡന്റിഫിക്കേഷൻ സെന്ററുകളിൽ മാത്രമേ ഈ സൗകര്യം ലഭ്യമാകൂ.

അന്താരാഷ്ട്ര വിമാനത്താവളം, കര, കടൽ തുറമുഖങ്ങൾ എന്നിവിടങ്ങളിലെല്ലാം യാത്രാ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. 

യാത്രാ തീയതിക്ക് മുൻപ് പൂർത്തിയാക്കണം

എല്ലാ പൗരന്മാരും പ്രവാസികളും തങ്ങളുടെ യാത്രാ തീയതിക്ക് വളരെ മുമ്പുതന്നെ നിയുക്ത കേന്ദ്രങ്ങളിൽ എത്തി ബയോമെട്രിക് ഫിം​ഗർ പ്രിന്റിം​ഗ് പൂർത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. ഇത് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും വെച്ച് യാത്രാ സമയത്ത് അനാവശ്യമായ തടസ്സങ്ങളോ സങ്കീർണ്ണതകളോ ഒഴിവാക്കാൻ സഹായിക്കും. 


ബയോമെട്രിക് രജിസ്ട്രേഷൻ കേന്ദ്രങ്ങളുടെ വിവരങ്ങൾ താഴെക്കൊടുക്കുന്നു

                         ഗവർണറേറ്റ്                                  സ്ഥലം                                    സമയം
തലസ്ഥാന, ഹവല്ലി ഗവർണറേറ്റുകൾ  ഹവല്ലി സുരക്ഷാ ഡയറക്ടറേറ്റ്  രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 2:30 വരെ
മുബാറക് അൽ-കബീർ ഗവർണറേറ്റ്  മുബാറക് അൽ-കബീർ സുരക്ഷാ ഡയറക്ടറേറ്റ്  രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 2:30 വരെ
അഹ്മദി ഗവർണറേറ്റ്  അഹ്മദി ഗവർണറേറ്റ്  സുരക്ഷാ ഡയറക്ടറേറ്റ്  രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 2:30 വരെ
ഫർവാനിയ ഗവർണറേറ്റ്  ഫർവാനിയ ഗവർണറേറ്റ് സുരക്ഷാ ഡയറക്ടറേറ്റ്  രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 2:30 വരെ
ജഹ്റ ഗവർണറേറ്റ്  ജഹ്റ ഗവർണറേറ്റ് സുരക്ഷാ ഡയറക്ടറേറ്റ്  രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 2:30 വരെ
ഉം അൽ-ഹൈമാൻ ഏരിയ അലി  സബാഹ് അൽ-സേലം കമ്പനി  രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 2:30 വരെ
ജഹ്റ കമ്പനീസ്  പഴയ ജഹ്റ ട്രാഫിക് കെട്ടിടം  രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 2:30 വരെ

 

kuwait's interior ministry has scrapped on-site biometric fingerprinting at airports, land borders, and sea ports to curb travel delays and congestion—effective immediately, all citizens, residents, and gcc nationals must complete mandatory fingerprint registration in advance at designated centers, with non-compliance risking service suspensions amid a push for smoother departures in 2025.

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രണയാഭ്യര്‍ഥന നിരസിച്ചു; പെണ്‍കുട്ടിയുടെ പിതാവിനെ യുവാവ് വെടിവെച്ചു കൊന്നു

National
  •  7 hours ago
No Image

മയക്കുമരുന്ന് കേസിലെ പ്രതിയെ ഇന്ത്യയ്ക്ക് കൈമാറി യുഎഇ

uae
  •  8 hours ago
No Image

ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ദേഹത്ത് ഇരുപതോളം മുറിവ്

Kerala
  •  8 hours ago
No Image

മമ്മൂട്ടി മികച്ച നടന്‍; ആസിഫ് അലിക്ക് പ്രത്യേക ജൂറി പരാമര്‍ശം; സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Kerala
  •  8 hours ago
No Image

35,000 അടി ഉയരത്തിൽ അതിവേഗ വൈഫൈ; ചരിത്രം സൃഷ്ടിച്ച് സഊദിയ എയർലൈൻസ്

Saudi-arabia
  •  9 hours ago
No Image

ഷാർജയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ കുതിപ്പ്; എമിറേറ്റിൽ വാടകയ്ക്ക് താമസിക്കാനും വീട് വാങ്ങാനും പറ്റിയ പ്രദേശങ്ങൾ ഇവ

uae
  •  9 hours ago
No Image

മൂന്നാറില്‍ വിനോദസഞ്ചാരിക്ക് ദുരനുഭവം ഉണ്ടായ സംഭവത്തില്‍ രണ്ട് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  9 hours ago
No Image

ആഭ്യന്തര കലാപം രൂക്ഷം; ഈ രാജ്യത്തേക്കുള്ള സർവീസുകൾ റദ്ദാക്കി എമിറേറ്റ്സ്

uae
  •  9 hours ago
No Image

ദോഹയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

qatar
  •  10 hours ago
No Image

കള്ളപ്പണം വെളുപ്പിക്കൽ: അനിൽ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

National
  •  11 hours ago