HOME
DETAILS
MAL
പദ്ധതി പ്രോജക്ടുകള്‍ ഇന്ന് ഡി.പി.സിക്ക് സമര്‍പ്പിക്കണം
backup
September 09 2016 | 01:09 AM
പാലക്കാട്: ഈ സാമ്പത്തികവര്‍ഷം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി പ്രോജക്ടുകള്‍ ഇന്ന് ജില്ലാ ആസൂത്രണ സമിതിയ്ക്ക് സമര്‍പ്പിക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസനഫണ്ടിന്റെ അഞ്ചു ശതമാനം വെട്ടിക്കുറയ്ക്കാന്‍ അധികാര വികേന്ദ്രീകരണത്തിനുള്ള സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നിര്‍ദേശിച്ചു. സെപ്റ്റംബര്‍ ഒന്‍പതിനകം ജില്ലാ ആസൂത്രണ സമിതിയ്ക്ക് പ്രോജക്ടുകള്‍ സമര്‍പ്പിക്കാത്ത തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സെപ്റ്റംബര്‍ 30 വരെ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ഇവരുടെ വികസന ഫണ്ട് വിഹിതത്തില്‍ അഞ്ചു ശതമാനം കിഴിവ് വരുത്തുന്നതാണ്.
സെപ്റ്റംബര്‍ 30 ന് ശേഷം സമര്‍പ്പിക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ടില്‍ നിന്നും 10 ശതമാനം കിഴിവ് വരുത്താനും കമ്മിറ്റി തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."