HOME
DETAILS

എമിറേറ്റ്‌സ് ഗ്രൂപ്പിൽ വൻ നിയമനം: 3,700-ൽ അധികം പേർക്ക് ജോലി നൽകി, നിയമനം തുടരുന്നു

  
November 06, 2025 | 9:56 AM

emirates group hires over 3700 new employees in first half of fy 2025-26

ദുബൈ: 2025-26 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ ആറ് മാസത്തിനുള്ളിൽ തന്നെ 3,700ലധികം പുതിയ ജീവനക്കാരെ നിയമിച്ച് എമിറേറ്റ്സ് ​ഗ്രൂപ്പ്. വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് എമിറേറ്റ്സിന്റെ ഈ നടപടി. മാത്രമല്ല, എമിറേറ്റ്‌സ് എയർലൈൻസും ഗ്രൗണ്ട് ഹാൻഡ്ലിംഗ് സേവന സ്ഥാപനമായ dntata-യും നിയമനം സജീവമായി തുടരുകയാണ്. 

ജീവനക്കാരുടെ എണ്ണം 2025 മാർച്ച് 31ന് 121,223 ആയിരുന്നു. എന്നാൽ, 2025 സെപ്റ്റംബർ 30 ആയപ്പോഴേക്കും ഇത് 3ശതമാനം വർധിച്ച് 124,927 ആയി. 3,704 ജീവനക്കാരുടെ വർധനവാണ് ഈ കാലയളവിൽ ഉണ്ടായത്.

വിപുലീകരണവും നിക്ഷേപവും

"ഭാവി ആവശ്യകതകൾ നിറവേറ്റുന്നതിനായി എമിറേറ്റ്‌സിൻ്റെയും dnata-യുടെയും നിയമന നടപടികൾ പുരോഗമിക്കുകയാണ്," ആദ്യ പകുതിയിലെ ഫലങ്ങൾ പുറത്തുവിട്ടുകൊണ്ട് എമിറേറ്റ്സ് ​ഗ്രൂപ്പ് വ്യക്തമാക്കി.

"ഞങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും നിരന്തരം മെച്ചപ്പെടുത്തുന്നതിനും പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിനും, നൂതന സാങ്കേതികവിദ്യകളിലൂടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, ജീവനക്കാരെ പരിപാലിക്കുന്നതിനുമായി എമിറേറ്റ്‌സും dnata-യും കോടിക്കണക്കിന് പണം നിക്ഷേപിക്കുന്നു." എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം വ്യക്തമാക്കി. 

ഡിമാൻഡിൽ വർധനവ്

"ചില വിപണികളിലെ ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളും സാമ്പത്തിക ആശങ്കകളും ഉണ്ടായിരുന്നിട്ടും, വിമാന ഗതാഗതത്തിനും യാത്രാ സേവനങ്ങൾക്കുമുള്ള ആഗോള ആവശ്യം ഇപ്പോഴും ഉയന്നു തന്നെയാണ്" ഷെയ്ഖ് അഹമ്മദ് പറഞ്ഞു.

പുതിയ A350 വിമാനങ്ങൾ എമിറേറ്റ്‌സ് ഫ്ലീറ്റിൽ ചേരുന്നതോടെ ശേഷി വർധിപ്പിക്കാൻ കഴിയും. dnata-യുടെ പുതിയ സൗകര്യങ്ങൾ ഓൺലൈനിൽ വരുന്നതോടെ 2025-26 വർഷത്തിലും ഡിമാൻഡിലെ ഈ വളർച്ച തുടരും, എമിറേറ്റ്‌സ് ഗ്രൂപ്പ് മേധാവി പ്രതീക്ഷ പ്രകടിപ്പിച്ചു.

ലണ്ടൻ ആസ്ഥാനമായുള്ള സ്ട്രാറ്റജിക് എയ്‌റോ റിസർച്ചിലെ ചീഫ് അനലിസ്റ്റ് സജ് അഹമ്മദ് പറയുന്നതനുസരിച്ച്, എമിറേറ്റ്‌സിൻ്റെ ആദ്യ പകുതിയിലെ മികച്ച പ്രകടനം, ഉയർന്ന ഡിമാൻഡും ഗ്രൂപ്പിൻ്റെ വളർച്ചയും അടിവരയിടുന്നതാണ്.

പുതിയ ജീവനക്കാർക്ക് അവസരം

എമിറേറ്റ്‌സ് എയർലൈൻസിൽ ചേരാൻ താല്പര്യമുള്ളവർക്ക് കമ്പനിയുടെ വെബ്സൈറ്റ് വഴി അപേക്ഷിക്കാം, അല്ലെങ്കിൽ ലോകമെമ്പാടുമുള്ള വിവിധ നഗരങ്ങളിൽ നടക്കുന്ന റിക്രൂട്ട്മെന്റുകളിൽ പങ്കെടുക്കാം.

നവംബർ, ഡിസംബർ മാസങ്ങളിലായി സ്കോപ്ജെ (മാസിഡോണിയ), ബുക്കാറെസ്റ്റ് (റൊമാനിയ), ഓക്ക്‌ലാൻഡ് (ന്യൂസിലാൻഡ്), ബാഴ്സലോണ (സ്പെയിൻ), ലിസ്ബൺ (പോർച്ചുഗൽ), ലണ്ടൻ (യുകെ), മെൽബൺ (ഓസ്‌ട്രേലിയ), വിയന്ന (ഓസ്ട്രിയ) തുടങ്ങി നിരവധി നഗരങ്ങളിൽ എമിറേറ്റ്സ് റിക്രൂട്ട്‌മെൻ്റ് ലിസ്റ്റ് ചെയ്തിട്ടുണ്ട്.

The Emirates Group has onboarded over 3,700 new employees in the first six months of the 2025-26 financial year, reflecting its commitment to expansion and growth. Recruitment efforts are ongoing across both Emirates Airline and dnata to meet rising operational demands.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പോറ്റിയേ കേറ്റിയേ' പാടി പ്രചാരണം: യു.ഡി.എഫ് സ്ഥാനാര്‍ഥി പഴകുളം മധുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

Kerala
  •  4 days ago
No Image

കാറില്‍ ലഹരിക്കടത്ത്: പയ്യന്നൂരില്‍ എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

Kerala
  •  4 days ago
No Image

തോമസ് കെ തോമസിന് ദേഹാസ്വാസ്ഥ്യം; പ്രചാരണ പരിപാടിക്കിടെ തലകറങ്ങി വീണു

Kerala
  •  4 days ago
No Image

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വൻ അനാസ്ഥ; മോർച്ചറിയിൽ മൃതദേഹം ജീർണ്ണിച്ച നിലയിൽ, വീഴ്ച സമ്മതിച്ച് അധികൃതർ

Kerala
  •  4 days ago
No Image

കളത്തില്ലെങ്കിലും മെക്‌സിക്കോ സ്റ്റേഡിയത്തിൽ 'CR7' ആവേശം; 7 മിനിറ്റിൽ ഗാലറി ആർത്തിരിമ്പും!

Football
  •  4 days ago
No Image

പണപ്പിരിവിൽ മുന്നിൽ ബി.ജെ.പി; പിരിച്ചത് മറ്റു രാഷ്ട്രീയ പാർട്ടികളേക്കാൾ പത്തിരട്ടി ┃in-depth

National
  •  4 days ago
No Image

എന്‍ജിന്‍ തകരാര്‍; ഇന്‍ഡിഗോ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

National
  •  4 days ago
No Image

'കരച്ചിൽ നിർത്താത്തതിലുള്ള ദേഷ്യം'; ആറുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ചുകൊന്നു

crime
  •  4 days ago
No Image

പ്രധാനമന്ത്രി 29 ന് പാലക്കാട്ട്; ശനിയും ഞായറും ഗതാഗത നിയന്ത്രണം, വാഹനങ്ങള്‍ വഴിതിരിച്ചുവിടും

Kerala
  •  4 days ago
No Image

ഐപിഎൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സിഎസ്‌കെയ്‌ക്ക് കനത്ത തിരിച്ചടി; എം.എസ്. ധോണിക്ക് ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ നഷ്ടമാകും!

Cricket
  •  4 days ago