HOME
DETAILS

കാലാവധി കഴിഞ്ഞ മരുന്നുകൾ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണി: മുന്നറിയിപ്പുമായി അബൂദബി

  
November 09, 2025 | 5:36 AM

abu dhabi health department warns against storing expired medicines at home

അബൂദബി: ഉപയോഗിക്കാത്തതും കാലാവധി കഴിഞ്ഞതുമായ മരുന്നുകൾ വീടുകളിൽ സൂക്ഷിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബൂദബി ആരോഗ്യവകുപ്പ് (DoH). ഇത് ഗുരുതരമായ ആരോഗ്യ-സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് 'അൽ ഖലീജ്' പത്രം റിപ്പോർട്ട് ചെയ്തു.

ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്ന അപകടസാധ്യതകൾ

ഫലപ്രാപ്തി കുറയും: കാലാവധി കഴിഞ്ഞതോ കൂടുതൽ കാലം സൂക്ഷിച്ചതോ ആയ മരുന്നുകളുടെ ഫലപ്രാപ്തി കുറയുകയും ഉപയോഗിക്കാൻ സുരക്ഷിതമല്ലാതാവുകയും ചെയ്യും.

അപകടസാധ്യത: കാലാവധി കഴിഞ്ഞ മരുന്നുകൾ വീട്ടിൽ സൂക്ഷിക്കുന്നത് കുട്ടികളോ മുതിർന്നവരോ അബദ്ധത്തിൽ കഴിക്കാനോ ദുരുപയോഗം ചെയ്യാനോ ഉള്ള സാധ്യത വർധിപ്പിക്കുന്നു.

പൊതുജനാരോഗ്യ പ്രശ്നം: ഉപയോഗിക്കാത്ത മരുന്നുകൾ കൂടുന്നത് വിഷബാധ, ഓവർഡോസ് കേസുകൾ, മരുന്നുകളുടെ തെറ്റായ ഉപയോഗം എന്നിവയ്ക്ക് കാരണമാകും.

സംസ്കരണം

മരുന്നുകൾ ശരിയായ രീതിയിൽ സംസ്കരിക്കേണ്ടതിന്റെ പ്രാധാന്യം DoH വ്യക്തമാക്കി. സാമൂഹിക സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കാൻ പൊതുജനങ്ങളെ ഇതേക്കുറിച്ച് ബോധവൽക്കരിക്കേണ്ടത് അത്യാവശ്യമാണ്.

തെറ്റായ സംസ്കരണം അപകടകരം: മരുന്നുകൾ സിങ്കിലോ ടോയ്‌ലറ്റിലോ ഒഴുക്കിക്കളയുന്നത് പോലുള്ള അനുചിതമായ മാലിന്യ സംസ്കരണ രീതികൾ അപകടകരമാണെന്നും മന്ത്രാലയം വ്യക്തമാക്കി. 

പരിസ്ഥിതിക്ക് ദോഷകരം: മരുന്നുകളിലെ രാസവസ്തുക്കൾ അരിച്ചുമാറ്റാൻ മലിനജല സംവിധാനങ്ങൾക്ക് കഴിയില്ല. ഇത് ഭൂഗർഭജലത്തിലേക്ക് കലരുകയും പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷകരമാകുകയും ചെയ്യും.

മരുന്നുകൾ എങ്ങനെ സംസ്കരിക്കണം?

സുരക്ഷിതമായ മരുന്ന് സംസ്കരണം ഒരു സാമൂഹിക ഉത്തരവാദിത്തമാണെന്ന് DoH വ്യക്തമാക്കി. 

ചില ആശുപത്രികൾ ഉപയോഗിക്കാത്ത മരുന്നുകൾ തിരികെ സ്വീകരിച്ച് ശരിയായ രീതിയിൽ സംസ്കരിക്കുന്ന പരിപാടികൾ നടത്തുന്നുണ്ട്.

അതേസമയം, ഇത്തരം സൗകര്യങ്ങൾ ലഭ്യമല്ലെങ്കിൽ, വിഷബാധയോ മലിനീകരണമോ കുറയ്ക്കാൻ താമസക്കാർക്ക് താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാം:

  • മരുന്നിന്റെ യഥാർത്ഥ പായ്ക്കറ്റിൽ നിന്ന് പുറത്തെടുക്കുക.
  • ഉപയോഗിച്ച കാപ്പിപ്പൊടി പോലുള്ള, ആളുകൾക്ക് ആവശ്യമില്ലാത്ത വസ്തുക്കളുമായി കലർത്തുക. അതിനുശേഷം ഒരു പ്ലാസ്റ്റിക് ബാഗിലോ കണ്ടെയ്‌നറിലോ ആക്കി നന്നായി അടച്ച് ഉപേക്ഷിക്കുക.
  • ദ്രാവക രൂപത്തിലുള്ള മരുന്നുകൾ (liquid medicines) പേപ്പർ ടവലുകൾ ഉപയോഗിച്ച് ഒപ്പിയെടുത്ത ശേഷം കളയുക.

മരുന്ന് പാഴാകുന്നത് കുറയ്ക്കാൻ

  • ആവശ്യത്തിന് മാത്രം മരുന്നുകൾ വാങ്ങുക. 
  • കാലാവധി കഴിഞ്ഞ മരുന്നുകൾ ഉപയോഗിക്കാതിരിക്കുക.
  • ഉപയോഗിക്കാൻ ഉദ്ദേശമില്ലാത്ത സൗജന്യ സാമ്പിളുകൾ ഒഴിവാക്കുക.
  • അമിതമായി സ്റ്റോക്ക് ചെയ്യുന്നത് ഒഴിവാക്കാൻ വീട്ടിലെ മരുന്ന് കാബിനറ്റുകൾ പതിവായി പരിശോധിക്കുക.

The Department of Health (DoH) in Abu Dhabi has warned residents against storing unused or expired medications at home, citing serious health and safety risks. Expired medicines can lose effectiveness and become unsafe for use, posing a risk of accidental ingestion or misuse, especially among children and adults.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസര്‍ക്കാരിനെതിരേ സമരത്തിനൊരുങ്ങി എല്‍ഡിഎഫ്; ജനുവരി 12ലെ സമരത്തില്‍ മന്ത്രിമാരും എംഎല്‍എമാരും പങ്കെടുക്കും

Kerala
  •  2 days ago
No Image

ഉന്നാവോ കേസ്: ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്നതിനിടെ അതിജീവിതയ്ക്ക് ദേഹാസ്വാസ്ഥ്യം, പിന്നാലെ സമരം അവസാനിപ്പിച്ച് മടങ്ങി

Kerala
  •  2 days ago
No Image

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി 5 മുതല്‍ 7 വരെ

Kerala
  •  2 days ago
No Image

'ജനഗണമന'യ്ക്ക് പകരം 'ജനഗണമംഗള'; ദേശീയഗാനം വീണ്ടും തെറ്റിച്ച് കോണ്‍ഗ്രസ്

Kerala
  •  2 days ago
No Image

കക്കാടംപൊയിലില്‍ പതിനാറുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി 

Kerala
  •  2 days ago
No Image

Centennial Message Journey of Samastha Reaches Its Grand Finale

Kerala
  •  2 days ago
No Image

വിദ്യാര്‍ഥി സമര പ്രഖ്യാപനത്തിന് പിന്നാലെ കശ്മീരില്‍ നേതാക്കള്‍ വീട്ടു തടങ്കലില്‍ 

National
  •  2 days ago
No Image

മൃതദേഹം കണ്ടെത്തിയത് 800 മീറ്റര്‍ അകലെയുള്ള കുളത്തില്‍ നിന്നും, മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, സുഹാന്‍ എങ്ങനെ അവിടെ എത്തി? 

Kerala
  •  2 days ago
No Image

കട്ടപ്പനയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

Kerala
  •  2 days ago
No Image

ശരീരത്തില്‍ സംശയാസ്പദമായ മുറിവുകളോ പരിക്കുകളോ ഇല്ല; സുഹാന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  2 days ago