ജപ്പാന്‍ തീരത്ത് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്
ടോക്യോ: ജപ്പാനിലെ വടക്കന്‍ തീരമേഖലയായ ഇവാതെയില്‍ വന്‍ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശിക സമയം 5 മണിക്കാണ് സംഭവം, സമുദ്രത്തില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജാപ്പനീസ് ഭൂകമ്പ നിരീക്ഷണകേന്ദ്രം അറിയിച്ചു.
നിലവില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജനങ്ങള്‍ തീരമേഖലയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
English Summary: A powerful earthquake measuring 6.7 on the Richter scale struck off the northern coast of Iwate, Japan, early this morning. According to Japan’s Meteorological Agency, the quake occurred at a depth of about 10 kilometers beneath the sea around 5 a.m. local time. While no major damages or casualties have been reported so far, authorities have issued a tsunami warning, cautioning that waves up to one meter high could hit coastal areas. Residents have been advised to stay away from the shoreline and remain alert for further updates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."