HOME
DETAILS

കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. വി.പി മഹാദേവന്‍ പിള്ള അന്തരിച്ചു

  
November 09, 2025 | 11:48 AM

former-kerala-university-vice-chancellor-dr-vp-mahadevan-pillai-passes-away

തിരുവനന്തപുരം: കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലറും അമൃത വിശ്വവിദ്യാപീഠം സ്‌ക്കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സ് ഡീനുമായ ഡോ. വി.പി. മഹാദേവന്‍ പിള്ള (68) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു അന്ത്യം. 

പത്തനംതിട്ട സ്വദേശിയായ അദ്ദേഹം തിരുവനന്തപുരം ഉള്ളൂരിലാണ് സ്ഥിരതാമസം.  ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിലായിരിക്കും സംസ്‌കാരം.

കേരള സര്‍വകലാശാലയിലെ ഓപ്‌ടോ ഇലക്ട്രോണിക്‌സ് വിഭാഗം മേധാവിയും അപ്ലൈഡ് സയന്‍സ് ഫാക്കല്‍റ്റി ഡീനുമായിരിക്കെയാണ് 2018ല്‍ അദ്ദേഹത്തെ കേരള സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിതനാകുന്നത്. 

കേരള സര്‍വകലാശാലയില്‍ നിന്ന് 1980ല്‍ ബിഎസ്സി, 1982ല്‍ എംഎസ്സി, 1992ല്‍ എം.ഫില്‍, 1996ല്‍ പിഎച്ച്ഡി എന്നിവ പൂര്‍ത്തിയാക്കിയ അദ്ദേഹം 1982 മുതല്‍ 2001 വരെ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജില്‍ ഫിസിക്‌സ് വിഭാഗത്തില്‍ ലക്ചറര്‍ ആയി സേവനമനുഷ്ഠിച്ചു.

2001 മേയ് 17ന് കേരള സര്‍വകലാശാലയിലെ ഓപ്‌ടോ ഇലക്ട്രോണിക്‌സ് വകുപ്പില്‍ റീഡറായി ചേര്‍ന്നു. 2005 ജൂലൈ ഒന്നിന് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചു. 36 വര്‍ഷത്തെ അധ്യാപന പരിചയം അദ്ദേഹത്തിനുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി അമൃത വിശ്വവിദ്യാപീഠം കോയമ്പത്തൂര്‍ ക്യാംപസില്‍ സ്‌ക്കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സ് ഡീനായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. 

റിട്ട. അഡീഷണല്‍ സെക്രട്ടറി എസ് ജയലക്ഷ്മിയാണ് ഭാര്യ. മക്കള്‍: എസ് അരുണ്‍കുമാര്‍, എസ് ആനന്ദ്കുമാര്‍

 

English Summary: Former Kerala University Vice-Chancellor Dr. V.P. Mahadevan Pillai (68) passed away on Sunday morning at a private hospital in Kochi. A native of Pathanamthitta and a long-time resident of Ulloor, Thiruvananthapuram, the funeral will be held at Shantikavadam, Thycaud, on Tuesday at 1 p.m.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജപ്പാന്‍ തീരത്ത് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്

International
  •  4 hours ago
No Image

കാലാവസ്ഥ മെച്ചപ്പെട്ടു; കുവൈത്ത് വിമാനത്താവളത്തിൽ സർവിസുകൾ സാധാരണ നിലയിൽ

Kuwait
  •  4 hours ago
No Image

ബുംറയെ അല്ല, ഈ 2 പേരെ ഭയക്കണം! ടി20 ലോകകപ്പിൽ എതിരാളികളെ വിറപ്പിക്കാൻ പോകുന്ന ഇന്ത്യൻ താരങ്ങളെ തിരഞ്ഞെടുത്ത് അശ്വിൻ

Cricket
  •  4 hours ago
No Image

11-ാം ക്ലാസ് വിദ്യാർഥിക്ക് നേരെ സഹപാഠികൾ വെടിയുതിർത്തു; ആക്രമണം ഉന്നതർ താമസിക്കുന്ന ഫ്ലാറ്റിലെത്തിച്ച് , 2 പേർ പിടിയിൽ

crime
  •  4 hours ago
No Image

ഥാറും ബുള്ളറ്റും ഓടിക്കുന്നവരെല്ലാം പ്രശ്‌നക്കാര്‍; വിവാദമായി ഹരിയാന ഡി.ജി.പിയുടെ പ്രസ്താവന

National
  •  4 hours ago
No Image

അൽ ഐൻ പുസ്തകമേള നവംബർ 24-ന് ആരംഭിക്കും; പ്രദർശകരുടെ എണ്ണത്തിൽ വർധന

uae
  •  4 hours ago
No Image

മ‍ാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി; സൂപ്പർ താരത്തിന്റെ പരുക്കിൽ ആശങ്ക പ്രടപ്പിച്ച് റൂബൻ അമോറിം

Football
  •  5 hours ago
No Image

അദ്വാനിയെ വാഴ്ത്തിപ്പാടി ശശി തരൂര്‍; ഒരു സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഒരു നേതാവിനെ വിലയിരുത്താനാവില്ലെന്ന്, നെഹ്‌റുവിനോടും ഇന്ദിരയോടും താരതമ്യം

National
  •  5 hours ago
No Image

അൽ മൽഹ കൊമേഴ്‌സ്യൽ ഏരിയയിലെ തിരക്ക് കുറയും; പുതിയ റോഡുകൾ നിർമ്മിച്ച് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി

uae
  •  5 hours ago
No Image

പ്രസവത്തിനെത്തിയ യുവതി മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം; തിരുവനന്തപുരം എസ്.എ.ടി ആശുപത്രിക്കെതിരെ കുടുംബം

Kerala
  •  5 hours ago