തമ്മനത്ത് കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു; വീടുകളിൽ വെള്ളം കയറി, വൻ നാശനഷ്ടം
കൊച്ചി: കൊച്ചി തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ കുടിവെള്ള ഫീഡർ ടാങ്കിന്റെ ഭിത്തി തകർന്ന് വൻ നാശനഷ്ടം. ഇന്നലെ രാത്രി പുലർച്ചെ 2 മണിയോടെയാണ് സംഭവം. ടാങ്കിന്റെ ഒരു ഭാഗം തകർന്നതോടെ പുറത്തേക്കൊഴുകിയ വെള്ളം മേഖലയെയാകെ മുക്കി.
1.38 കോടി ലിറ്റർ ശേഷിയുള്ള ടാങ്കാണ് തകർന്നത്. ഈ വെള്ളം കുത്തിയൊലിച്ച് സമീപത്തെ നിരവധി വീടുകളിൽ കയറുകയും റോഡുകൾ തകരുകയും ചെയ്തു.വെള്ളത്തിന്റെ ശക്തിയിൽ സമീപത്തെ വീടുകളുടെ മതിലുകൾ തകരുകയും ചെയ്തു.വെള്ളക്കെട്ടിൽ പ്രദേശത്തെ ചെറിയ റോഡുകളിലുൾപ്പെടെ വെള്ളം കയറിയതോടെ പ്രദേശവാസികൾ ബുദ്ധിമുട്ടിലായി.പുറത്തുനിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ടാങ്കിന് 40 വർഷത്തിലേറെ പഴക്കമുണ്ട്.ആദ്യം മഴ പെയ്ത് വെള്ളം കയറിയതാണെന്ന് പ്രദേശവാസികൾ കരുതിയെങ്കിലും പിന്നീടാണ് ടാങ്ക് തകർന്നതാണെന്ന് വ്യക്തമായത്.
അപകടവിവരമറിഞ്ഞ് ഉമ്മ തോമസ് എംഎൽഎ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.സംഭവത്തെത്തുടർന്ന് കൊച്ചി നഗരത്തിൻ്റെ പല ഭാഗങ്ങളിലും ജലവിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."