HOME
DETAILS
MAL
ജൈവ പച്ചക്കറി കിറ്റുകളുടെ വിതരണം തുടങ്ങി
backup
September 09 2016 | 01:09 AM
കൊല്ലം: ഓണത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തിന്റെ വിവിധ ഫാമുകളില്‍ ഉല്‍പാദിപ്പിച്ച ജൈവ പച്ചക്കറികളുടെ വിതരണോദ്ഘാടനം എം.നൗഷാദ് എം.എല്‍.എ നിര്‍വ്വഹിച്ചു.
പാവല്‍ -1 കി.ഗ്രാം, പയര്‍ - 500 ഗ്രാം, വെണ്ട-500 ഗ്രാം, മുളക് - 100 ഗ്രാം, വെള്ളരി - 500 ഗ്രാം, പടവലം - 1കി.ഗ്രാം, ചേന - 250 ഗ്രാം, ചുരയ്ക്ക - 400 ഗ്രാം, ഏത്തക്ക - 400 ഗ്രാം, മത്തന്‍ - 600 ഗ്രാം, എന്നിവ അടങ്ങിയ 5 കി. 250 ഗ്രാം തൂക്കം വരുന്ന പച്ചക്കറികളാണ് ഓരോ കിറ്റിലുമുണ്ടത്.
200 രൂപയാണ് വില.ഇന്നും നാളെയും ഉച്ചയ്ക്ക് 3 മുതല്‍ ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ സ്ഥിതിചെയ്യുന്ന വിപണന കേന്ദ്രത്തില്‍ നിന്നും പച്ചക്കറി കിറ്റുകള്‍ ലഭിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."