HOME
DETAILS

എസ്ഐആർ; ഓൺലൈനായി എന്യൂമറേഷൻ ഫോം നൽകാം, ആർക്കൊക്കെ? എങ്ങനെ?

  
Web Desk
November 10, 2025 | 2:05 PM

sir enumeration form now available online for expats how to apply

തിരുവനന്തപുരം: കേരളത്തിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) നടപ്പിലാക്കുന്നതിന്റെ ഭാഗമായി എന്യൂമറേഷൻ ഫോം വിതരണം പുരോഗമിക്കുന്നു. ബൂത്ത് ലെവൽ ഓഫിസർമാർ (ബിഎൽഒ) വീടുകളിലെത്തി ഫോം നൽകുന്നതിനിടെ, വിദേശത്തുള്ള പ്രവാസികൾക്കും വിദ്യാർത്ഥികൾക്കും സ്ഥലത്ത് ഇല്ലാത്തവർക്കും ഓൺലൈനായി ഫോം സമർപ്പിക്കാനുള്ള സൗകര്യം തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയിട്ടുണ്ട്.  തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് വോട്ടർപട്ടിക സമഗ്രമാക്കുന്നതിനാണ് ഈ പരിഷ്കരണം.

എന്താണ് എസ്ഐആർ? 

സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രക്രിയയിലൂടെ നിലവിലുള്ള വോട്ടർമാരുടെ വിവരങ്ങൾ പരിഷ്കരിക്കുകയും പുതിയവരെ ചേർക്കുകയും ചെയ്യും. ഫോം 6 (പുതിയ രജിസ്ട്രേഷൻ), ഫോം 7 (പേര് ഒഴിവാക്കൽ), ഫോം 8 (തിരുത്തൽ/മാറ്റം). ഇതുവരെ 23 ശതമാനത്തിലധികം വോട്ടർമാർക്ക് ഫോം ലഭിച്ചു.

പ്രവാസികൾക്കും വീട്ടിലില്ലാത്തവർക്കും ഓൺലൈൻ വഴി എന്യുമറേഷൻ ഫോം സമർപ്പിക്കാം. രജിസ്റ്റേർഡ് വോട്ടർമാർക്ക് ഇമെയിൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഫോം പൂരിപ്പിക്കാം. ഘട്ടം ഘട്ടമായുള്ള നിർദേശങ്ങൾ:

വെബ്സൈറ്റിൽ പ്രവേശിക്കുക: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ voters.eci.gov.in എന്ന സൈറ്റിലേക്ക് പോകുക.

SIR 2026 തിരഞ്ഞെടുക്കുക: ഹോം പേജിൽ കാണുന്ന 'Special Intensive Revision 2026' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

ലോഗിൻ ചെയ്യുക: വോട്ടർ ഐഡിയും അതിലേക്ക് ലഭിക്കുന്ന ഒടിപിയും (OTP) ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

വിഭാഗം തിരഞ്ഞെടുക്കുക: നിങ്ങൾ ഒരു എൻആർഐ വോട്ടറാണെങ്കിൽ ഇന്ത്യൻ ഓവർസീസ് ഇലക്ടർ (Indian Overseas Elector) എന്നത് തിരഞ്ഞെടുക്കുക.

വിവരങ്ങൾ നൽകുക: നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുത്ത് വോട്ടർ ഐഡി നമ്പർ നൽകുക.

പരിശോധന: ഈ വിവരങ്ങൾ നൽകുന്നതോടെ നിങ്ങളുടെ പേര്, ബൂത്ത് എന്നിവ സ്ക്രീനിൽ കാണാം.

ഫോം: താഴെ മൊബൈൽ നമ്പറും ഒടിപിയും കൊടുക്കുന്നതോടെ പേരും ചിത്രവുമുള്ള എന്യൂമറേഷൻ ഫോം ലഭ്യമാകും. അത് പൂരിപ്പിച്ച് സമർപ്പിക്കാം.

മൊബൈൽ നമ്പർ വോട്ടർ ഐ.ഡിയുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവർ ഫോം 8 വഴി അതിനുള്ള അപേക്ഷ നൽകണം. ഓരോ ലോഗിൻ വഴിയും അതാത് വോട്ടറുടെ ഫോം മാത്രമേ പൂരിപ്പിക്കാൻ കഴിയുകയുള്ളൂ.

expats and individuals without a permanent address can now submit the sir enumeration form online. the initiative aims to make the registration process easier, faster, and more accessible for everyone.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഴിയോരത്ത് കെട്ടുകണക്കിന് പി.എസ്.സി. ചോദ്യപേപ്പറുകൾ; അധികൃതർ അന്വേഷണം തുടങ്ങി

Kerala
  •  4 days ago
No Image

'പോർച്ചുഗൽ ഇതിലും മികച്ചത് അർഹിക്കുന്നു': 2026 ലോകകപ്പിനായുള്ള റൊണാൾഡോയുടെ ടീമിന്റെ ജേഴ്‌സി ചോർന്നു; നിരാശരായി ആരാധകർ

Football
  •  4 days ago
No Image

കോഴിക്കോട് കിണറ്റിലെ വെള്ളം നീല നിറത്തിൽ; വീട്ടുകാർ ആശങ്കയിൽ

Kerala
  •  4 days ago
No Image

5 വയസ്സിനു താഴെയുള്ള കുട്ടികളിൽ 34 % പേർക്ക് വളർച്ച മുരടിപ്പ്, 15 % പേർക്ക് ഭാരക്കുറവ്; കണക്കുകൾ പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രം

National
  •  4 days ago
No Image

റായ്പൂരിൽ ഇന്ത്യയെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്ക; മാർക്രമിന്റെ സെഞ്ചുറി കരുത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് ജയം

Cricket
  •  4 days ago
No Image

പിവിസി ഫ്ലെക്‌സുകൾ വേണ്ട; ഇനി കോട്ടൺ മാത്രം: ഹരിതചട്ടം കർശനമാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ; പൊതുജനങ്ങൾക്ക് പരാതി നൽകാം

Kerala
  •  4 days ago
No Image

ഖത്തറിന്റെ ആകാശത്ത് നാളെ അത്ഭുതക്കാഴ്ച; കാണാം ഈ വർഷത്തെ അവസാനത്തെ സൂപ്പർമൂൺ

qatar
  •  4 days ago
No Image

കായംകുളത്ത് പിതാവിനെ വെട്ടിക്കൊന്ന കേസ്: അഭിഭാഷകനായ മകൻ നവജിത്തിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

crime
  •  4 days ago
No Image

ക്രിസ്മസ്-പുതുവത്സര ആഘോഷം: ക്ഷേമ പെൻഷൻ വിതരണം ഡിസംബർ 15 മുതൽ; 62 ലക്ഷം പേർക്ക് ആശ്വാസം

Kerala
  •  4 days ago
No Image

എറണാകുളത്ത് കഞ്ചാവുമായി റെയിൽവേ ജീവനക്കാരൻ വീണ്ടും പിടിയിൽ; പിന്നിൽ വൻ റാക്കറ്റെന്ന് സംശയം

Kerala
  •  4 days ago