HOME
DETAILS

ഒരു ദിവസം ആ ടീമിലേക്ക് തിരിച്ചുവരാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു: മെസി

  
November 10, 2025 | 2:23 PM

Lionel Messi shared his joy at being back at Barcelona

അർജന്റൈൻ ഇതിഹാസം ലയണൽ മെസി തന്റെ പഴയ ക്ലബായ ബാഴ്സലോണയിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ബാഴ്സയുടെ പുതിയ ഹോം ഗ്രൗണ്ടായ സ്പോട്ടിഫൈ ക്യാമ്പ് നൗ സന്ദർശിക്കാനാണ് മെസി തിരികെയെത്തിയത്. ബാഴ്സയിൽ തിരിച്ചെത്തിയതിന്റെ സന്തോഷം മെസി പങ്കുവെക്കുകയും ചെയ്തു. ഒരു ഫുട്ബോൾ താരമായി ബാഴ്‌സയിലേക്ക് ഒരു ദിവസം തിരിച്ചുവരാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് മെസി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. 

''ഇന്നലെ രാത്രി എന്റെ ആത്മാവിനെ മിസ് ചെയ്യുന്ന ഒരു സ്ഥലത്തേക്ക് മടങ്ങിയെത്തി. ഞാൻ വളരെയധികം സന്തോഷിച്ച സ്ഥലമാണിത്. ലോകത്തിൽ ഏറ്റവും സന്തോഷവാനായി ഞാൻ അനുഭവപ്പെട്ട സ്ഥലം. ഒരു താരമെന്ന നിലയിൽ വിടവാങ്ങാൻ മാത്രമല്ല. ഒരു ദിവസം ഇങ്ങോട്ട് തിരിച്ചുവരാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'' മെസി സോഷ്യൽ മീഡിയയിൽ കുറിച്ചു. 

2021ലാണ് മെസി ബാഴ്സലോണക്കൊപ്പമുള്ള തന്റെ ഐതിഹാസികമായ കരിയർ അവസാനിപ്പിച്ചുകൊണ്ട് പിഎസ്ജിയിലേക്ക് കൂടുമാറിയത്. സാമ്പത്തിക പ്രശ്നങ്ങൾ കാരണം കരാർ പുതുക്കാൻ കഴിയാത്തതിന് പിന്നാലെയാണ് മെസി ബാഴ്സ വിടാൻ നിർബന്ധിതനായത്. ബാഴ്സലോണക്കായി 778 മത്സരങ്ങളിൽ നിന്നും 672 ഗോളുകളും 303 അസിസ്റ്റുകളും ആണ് മെസി നേടിയിട്ടുള്ളത്.

 

പിഎസ്ജിയിൽ രണ്ട് സീസണിൽ ബൂട്ട് കെട്ടിയ മെസി 2023ൽ ഇന്റർ മയാമിയിലേക്കും ചേക്കേറി. മെസിയുടെ വരവിനു പിന്നാലെ മേജർ ലീഗ് സോക്കറിന് കൃത്യമായ ഒരു മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ സാധിച്ചിരുന്നു. മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു മയാമി നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. 

നാഷ്വില്ലക്കെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ മെസി മിന്നും പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിൽ ഇരട്ട ഗോളും അസിസ്റ്റ് നേടിയുമാണ് മെസി തിളങ്ങിയത്. നിലവിൽ സജീവമായി ഫുട്ബോൾ കളിക്കുന്ന താരങ്ങളിൽ 400 അസിസ്റ്റുകൾ സ്വന്തമാക്കുന്ന ആദ്യ താരമായി മാറാനും മെസിക്ക് സാധിച്ചു. 404 സ്വന്തമാക്കിയ ഫെറങ്ക് പുസ്കാസ് ആണ് മെസിക്ക് മുമ്പിലുള്ളത്.

ബാഴ്‌സലോണയ്ക്ക് വേണ്ടിയാണ് മെസി ഏറ്റവും കൂടുതൽ അസിസ്റ്റുകൾ സ്വന്തമാക്കിയിട്ടുള്ളത്. 269 അസിസ്റ്റുകളാണ് മെസി സ്പാനിഷ് ടീമിന് വേണ്ടി നേടിയത്. അർജന്റീന ദേശീയ ടീമിനായി 60 തവണയാണ് മെസി സഹതാരങ്ങൾകൊണ്ട് ഗോൾ അടിപ്പിച്ചത്. പിഎസ്ജിക്കായി 34 അസിസ്റ്റുകളും മെസി സ്വന്തമാക്കി. ഇപ്പോൾ ഇന്റർ മയാമിക്കൊപ്പം 39 അസിസ്റ്റുകളും മെസി കൈപ്പിടിയിലാക്കി. 

Argentine legend Lionel Messi has returned to his old club Barcelona. Messi returned to visit Barca's new home ground, the Spotify Camp Nou. Messi also shared his joy at being back at Barca.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇക്ക് നേരെ മിസൈൽ ഭീഷണി; വ്യോമ പ്രതിരോധ സംവിധാനം സജ്ജമെന്ന് അധികൃതർ, ജാഗ്രതാ നിർദ്ദേശം

uae
  •  3 days ago
No Image

 ഒരു രൂപ നോട്ടുമായെത്തിയാല്‍ ഷൂ നല്‍കുമെന്ന് ഓഫര്‍; ചെരിപ്പുകടയ്ക്ക് മുന്നില്‍ തിക്കും തിരക്കും; സംഘര്‍ഷം, പൊലിസ് ലാത്തി വീശി

Kerala
  •  3 days ago
No Image

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചെന്ന് റിപ്പോർട്ടുകൾ

Kuwait
  •  3 days ago
No Image

'പുറത്ത് അറിയുന്നതല്ല ഇസ്‌റാഈലിലെ അവസ്ഥ, ബങ്കറുകളില്‍ പോലും ആളുകള്‍ മരിച്ചു വീഴുന്നു, അവരെല്ലാം മറച്ചുവെക്കുന്നു' ഇസ്‌റാഈലില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്റെ വെളിപെടുത്തല്‍ 

International
  •  3 days ago
No Image

ഇറാൻ ആക്രമണം തുടരുന്നു; കുവൈത്തിൽ ഡ്യൂട്ടിയിലിരിക്കെ രണ്ട് അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

Kuwait
  •  3 days ago
No Image

വ്യാജ വീഡിയോ പ്രചരിപ്പിച്ചാൽ 2 ലക്ഷം ദിർഹം പിഴയും ജയിൽശിക്ഷയും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 days ago
No Image

വാഴപ്പഴം കഴിച്ചയുടനെ വെള്ളം കുടിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട്..? അറിയേണ്ട കാര്യങ്ങള്‍

Kerala
  •  3 days ago
No Image

സിപിഐ സ്ഥാനാർഥികളെ ഇന്ന് തീരുമാനിക്കും, നിർണായക യോഗങ്ങൾ ഇന്ന്; തൃശൂരിൽ സിനിമാതാരം ജയരാജ് വാര്യർക്ക് സാധ്യത 

Kerala
  •  3 days ago
No Image

മലപ്പുറം - ഊട്ടി യാത്ര ഇനി പുത്തൻ ബസ്സിൽ; കെഎസ്ആർടിസി പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവിസിന് തുടക്കമായി

Kerala
  •  3 days ago
No Image

എറണാകുളത്ത് വെച്ച് വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്; അന്വേഷണം തുടങ്ങി

Kerala
  •  3 days ago